സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് ജില്ല, സംസ്ഥാന തലത്തിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം. ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പാക്കി ക്ഷേമനിധി സംരക്ഷിക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ ജോണി നെല്ലൂര്‍, കാടാമ്പുഴ മൂസ, ടി….

Read More

നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാനത്ത് KSU വിദ്യാഭ്യാസ ബന്ദ്;വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്തന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നേരത്തെ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

Read More

കടയ്ക്കലിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ കടയ്ക്കൽ നിന്നും വീട്ടിലേക്ക് പോകും വഴി ബൈക്ക് നിയന്ത്രണം വിട്ട്   യുവധാര വായനശാല യുടെ കെട്ടിടത്തിൽ ഇടിച്ചു  അപകടം സംഭവിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ മനീഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്ത് ബിജീഷിനെ  പരിക്കുകളോടെ കിംസാറ്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയ്ക്ക് ശേഷം  ഡിസ്‌ചാർജ് ചെയ്തു

Read More

പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പിടിയിലായത് നവായിക്കുളം സ്വദേശി

പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിലായി. കേസിലെ പ്രതി ഹസൻ‌ ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നാവായിക്കുളത്താണ് ഇയാൾ താമസിക്കുന്നത്. പോക്സോ കേസ് പ്രതിയായ ഇയാൾ ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്…

Read More

സിദ്ധാർത്ഥന്റെ ക്രൂരമായ പീഡനവും തുടർന്നുള്ള ആത്മഹത്യ; പ്രധാന പ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്

വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ പ്രധാന പ്രതിയുമായി ഹോസ്റ്റലിൽ തെളിവെടുപ്പ്. പ്രധാന പ്രതി സിൻജോ ജോണിനെ ഹോസ്റ്റലിലെത്തിച്ചു. തെളിവെടുപ്പിൽ മർദ്ദനത്തിനുപയോഗിച്ച ചില ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 18 പേരാണ് കേസിൽ ആകെ പിടിയിലായിട്ടുണ്ട്. കോളജ് ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനാണ് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത്. ഇതേതുടർന്ന് വീട്ടിലേക്ക് പോകും വഴി എറണാകുളത്തെത്തിയ സിദ്ധാർത്ഥൻ മടങ്ങിവന്നു. രഹാൻ്റെ ഫോണിൽ നിന്ന് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. നിയമനടപടിയുമായി പോയാൽ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി….

Read More

2 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി കൊല്ലത്ത് നിന്നും പിടിയിലായതായി പൊലീസ്

തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നു എന്ന…

Read More

വർക്കലയിൽ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം

വർക്കല സ്വദേശി വിനുവാണ് മരിച്ചത് .കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ശാരീരിക അസ്വസ്ഥത കാരണം ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . 29 ന് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചതായി ബന്ധുക്കള്‍ പറയുന്നു. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വീടിനടുത്തുള്ള കടയില്‍ നിന്നും 29 ന് വൈകീട്ട് കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിയെന്നും ബന്ധുക്കള്‍…

Read More

ഔഷധ സസ്യ സെമിനാർ ചിതറയിൽ

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നേതൃത്വത്തിൽ ആയുഷ് വകുപ്പ്,സംസ്ഥാന ഔഷധ സസ്യ ബോർഡുമായി കൈകോർത്തു കൊണ്ട് മാർച്ച്‌ 13 ബുധൻ രാവിലെ 10 മണിക്ക് ചിതറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽവെച്ച് ഔഷധ സസ്യ സെമിനാർ സംഘടിപ്പിക്കുന്നു. സർക്കാർ സബ്‌സിഡിയോടെ വാണിജ്യാടിസ്ഥാനത്തിലും വീട്ടു പുരയിടത്തിലും ഔഷധസസ്യ കൃഷി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ മാർച്ച്‌ 11 ഇന് അകം രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ നൽകുന്നു https://forms.gle/LyZ8Umtf6BpqFhz27 കൂടുതൽ വിവരങ്ങൾക്ക്…

Read More

റോഡ് ടാറിങ്: ക്രമക്കേടെന്ന് പരാതി

നബാർഡിൻ്റെ സഹായത്തോടെ നിർമാണം നടക്കുന്ന ചിതറ ഐരക്കുഴി പെരിങ്ങാട് റോഡിൻ്റെ നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം. ടാറിങ് നടത്തിയ ഭാഗം ദിവസങ്ങൾ കഴിയും മുൻപ് ഇളകി. 2 കോടി 65 ലക്ഷം രൂപ അടങ്കലിലാണ് നിർമാണം. ശരിയായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് പരാതി. നേരത്തെ തുക അനുവദിച്ചെങ്കിലും പണി നടന്നിരുന്നില്ല. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് പണി തുടങ്ങിയത്. പണി തീരും മുൻപ് ടാറിങ് നടത്തിയ ഭാഗം ഇളകി ചിതറ ഐരക്കുഴി പെരിങ്ങാട് റോഡ് നിർമാണം തീരും മുൻ…

Read More

ചോഴിയക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ

ചോഴിയകോട് പെൺകുട്ടിയെ പീഡിപ്പിച്ച പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കുളത്തുപ്പുഴ പോലീസിന്റെ പിടിയിൽചോഴിയക്കോട് ജനീഷ് മൻസിലിൽ ജനീഷാണ് പോലീസ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു .പെൺകുട്ടിബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു . വിവരം അറിഞ്ഞ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു . തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുളത്തുപ്പുഴ പോലീസിൽ വിവരം കൈമാറി. ചൈൽഡ് ലൈന്റെ നിർദേശ പ്രകാരം കേസ് എടുത്ത പോലീസ്പ്രതിയെ പിടികൂടി. പുനലൂർ കോടതിയിൽ…

Read More
error: Content is protected !!