ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി;ചടയമംഗലത്ത്ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിണം നടത്തി ഡ്രൈവിംഗ് സ്കൂളുകൾ

ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. ചടയമംഗലത്ത് തന്നെ 29 ഡ്രൈവിംഗ് സ്കൂളുകൾ നിലവിലുണ്ട് ഈ സാഹചര്യത്തിൽ മുൻകൂട്ടി ഡ്രൈവിംഗ് സ്‌കൂൾ അറിയിപ്പ് കൊടുത്തതിനെ തുടർന്ന് അനവധിപേരാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ചടയമംഗലത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഇറക്കിയ ഓർഡർ പ്രകാരം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി ….

Read More

കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന ; നാളെ ബിജെപിയിൽ ചേരും എന്നാണ് റിപ്പോർട്ടുകൾ

മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എന്ന് സൂചന . നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു

Read More

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 പേർ മതി ;ഗതാഗത മന്ത്രി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. നാളെ മുതൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ

Read More

ചിതറ പഞ്ചായത്തിൽ അങ്കണവാടികൾക്കുള്ള അടുക്കളോപകരണ വിതരണം നടന്നു

ചിതറ പഞ്ചായത്തിലെ വിവിധ അങ്കണവാടികൾക്കുള്ള അടുക്കളോപകരണ വിതരണം പഞ്ചായത്ത് ടൌൺ ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിതയായിരുന്നു. സ്വാഗതം എൻ ഷീന പറഞ്ഞു. ICDS സൂപ്പർവൈസർ പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അറിയിച്ചു. അതേ സമയം കഴിഞ്ഞ ദിവസം അതിദാരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പഞ്ചായത്ത് ടൌൺ ഹാളിൽ നടന്നു

Read More

ചിതറ പേഴ്‌മൂട് ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് അപകടം

ചിതറ പേഴ്‌മൂട് വാഹനാപകടം ബൈക്കും കാറുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇരുചക്ര വാഹന യാത്രികരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ

Read More

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

ചൊവ്വാഴ്ച വൈകീട്ട് 8.40 മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡിനും പ്രശ്നം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഡൗണായ സൈറ്റുകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന സൈറ്റ് ഡൗണ്‍ ഡിക്ടക്ടറിലെ ഡാറ്റ പ്രകാരം മാര്‍ച്ച് 5 ചൊവ്വാഴ്ച വൈകീട്ട്…

Read More

ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യാത്രക്കാരിയുടെ കാലുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

ആറ്റിങ്ങലില്‍ സ്വകാര്യബസ് വീട്ടമ്മയുടെ ഇരുകാലുകളിലുംകയറി കയറിയിറങ്ങി. ആറ്റിങ്ങല്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളില്‍വച്ചായിരുന്നു അപകടം. നഗരൂര്‍ ആല്‍ത്തറമൂട് കുളങ്ങരമേലതില്‍ വീട്ടില്‍ പ്രസന്ന (66)യ്ക്കാണ് അപകടത്തില്‍ ഗുരുതരമായിപരിക്കേറ്റത്. വീട്ടിലേക്ക് പോകാനായി ആറ്റിങ്ങല്‍ കിളിമാനൂര്‍റൂട്ടിലോടുന്ന തെങ്ങുംവിള ഭഗവതി എന്ന സ്വകാര്യ ബസില്‍ കയറുന്നതിനിടെ ബസ്സ്മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക്ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്ക് പറ്റിയതിനാല്‍തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍കേസെടുത്തില്ലെന്ന് ആറ്റിങ്ങല്‍ പോലീസ്…

Read More

കഞ്ചാവ് കേസിലെ പ്രതിയും പിടിക്കിട്ടാ പുള്ളിയുമായ നിലമേൽ സ്വദേശിയെ പിടികൂടി

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ വിവിധ മീഡിയം ക്വാണ്ടിറ്റി സ്‌മാൾ ക്വാണ്ടിറ്റി NDPS കേസുകളിലെ പ്രതിയും പോലീസ്,എക്സൈസ് ഉദ്യോഗസ്ഥരെ കുരുമുളക് പ്രൈ ഉപയോഗിച്ച് ആക്രമിച്ച പിടികിട്ടാപുള്ളിയുമായി കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ വേയ്ക്കൽ മുട്ടത്തുക്കോണം, കാവൂർകോണം കോളനിയിൽ ശരത് ഭവനിൽ സജി മകൻ ശരത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്. 2024 മാർച്ച് മാസം അഞ്ചാം തീയതി പുലർച്ചെ ടിയാൻ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കോതനല്ലൂർ എന്ന സ്ഥലത്തു നിന്നും ചടയമംഗലം എക്സൈസ്…

Read More

അഞ്ചലിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കല്ലടയാറ്റിൽ

കഴിഞ്ഞ ദിവസം കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. അഞ്ചല്‍ പുത്തയം സ്വദേശിയും ജോയിന്‍റ് എക്സൈസ് കമ്മീഷണറുമായ താജുദ്ദീന്‍ കുട്ടി, സബീന ബീവി ദമ്പതികളുടെ മകന്‍ സജില്‍ താജ് (20) ന്‍റെ മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. പുനലൂര്‍ എസ്.എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സജില്‍ താജ്. ഇന്നലെ കോളേജിലേക്ക് പോയ സജിലിനെ ഉച്ചയോടെ കാണാതായിരുന്നു. വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പടെ ശേഖരിച്ചു അന്വേഷണം തുടരവെയാണ് ഇന്ന്…

Read More

വടക്കൻ ഇസ്രയേലിൽ ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു

വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്‍. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ചു വയസുള്ള മകൾ ഉണ്ട്. നിബിന്‍റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്

Read More
error: Content is protected !!