മാതൃകയായി ഗ്രാമദീപം ഗ്രന്ഥശാല & വായനശാല വനിത വേദി വനിത ദിനം ആഘോഷിച്ചു

മാർച്ച് 8 ലോക വനിത ദിനത്തോട് അനുബന്ധിച്ച് ഗ്രാമദീപം ഗ്രന്ഥശാല & വായനശാല വനിത വേദി കണ്ണൻകോട്  വനിത ദിനം ആഘോഷിച്ചു . യോഗത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി കെ ഉഷ ( ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ) സംസാരിച്ചു. പ്രദേശത്തുള്ള മുത്തശ്ശിമാരെ ആധരിക്കൽ കർമ്മം ശ്രീമതി . രജിത ചിതറ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) നിർവ്വഹിച്ചു . യുവ കവയത്രി ദീപ്തി സജിനെ വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി…

Read More

പാങ്ങോട് മരം മുറിക്കവേ വൈദ്യുതി ഷോക്കേറ്റ് തൊഴിലാളി മരിച്ചു

പാങ്ങോട് SD ഭവനിൽ സജി (46) വൈകുന്നേരം 4 മണിക്ക് മന്ദിരംകുന്ന് ഇടവൂർകോണത്ത് വച്ചായിരുന്നു അപകടം. ഉടൻ തന്നെ കല്ലറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ മഞ്ജു. മക്കൾ അച്ചു, സച്ചു

Read More

ചിതറയിൽ മന്ത്രി ചിഞ്ചുറാണി ഇടപ്പെട്ട് ശസ്ത്രക്രിയ നടത്തിയ കുതിരയ്ക്ക് ചിതറ മൃഗ ഡോക്ടർ തുടർ ചികിത്സ നൽകിയില്ലെന്ന് ആരോപണം

ചിതറ സ്വദേശിയും കുതിരയുടെ ഉടമസ്ഥതനുംമായ അമാനി ഫസിൽ രംഗത്ത് എത്തിരിക്കുന്നത് കുറച്ച് മാസങ്ങൾക്ക് മുമ്പ് അമാനി ഫസിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുതിരയ്ക്ക് ക്യാൻസർ ബാധിച്ച് ചിതറ ഗവർമെന്റ് മൃഗശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ നിർദ്ദേശ പ്രകാരം കൊല്ലത്ത് നിന്ന് എട്ടോളം ഡോക്ടർമാർ എത്തി കുതിരയെ ഓപ്പറേഷൻ ചെയ്തു .കുതിരയുടെ ജീവൻ രക്ഷിച്ചു. എന്നാൽ അതിന് ശേഷം മൃഗ ഡോക്ടർ നിസ്സാം തുടർ ചികിൽസ നടത്തുവാൻ തയ്യാറായിട്ടില്ല എന്നാണ്…

Read More

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ട് പേരെ കൊലപ്പെടുത്തി, നരബലിയെന്ന് സംശയം

കട്ടപ്പനയിൽ മോഷണ കേസ് പ്രതിയുടെ അറസ്റ്റിലൂടെ പുറത്തുവരുന്നത് ഇരട്ടക്കൊലപാതകമെന്ന് സൂചന. പ്രതിയുടെ, കാണാതായ പിതാവും നവജാത ശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസ് സംശയം. സംഭവത്തിന് പിന്നിൽ മന്ത്രവാദവും സ്വത്ത് തർക്കവും ആണെന്നുമാണ് പ്രാഥമിക നിഗമനം. മോഷണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലൂടെയാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം നടന്നതായുള്ള സൂചനകൾ ലഭിച്ചത്. വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാണാനില്ലായിരുന്നു. ഇതിൽ ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതിയും നൽകിയിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക്…

Read More

വെഞ്ഞാറമൂട് സ്വദേശികളായ അമ്മയും കുഞ്ഞും വാഹന അപകടത്തിൽ മരിച്ചു

നേമം കല്ലിയൂർ സ്വദേശി അഖിലിന്റെ ഭാര്യവെഞ്ഞാറമൂട് പുല്ലമ്പാറ ശാസ്താനട കരിക്കകത്ത് വീട്ടിൽ ശരണ്യ (27) 9 മാസം പ്രായമുള്ള കുഞ്ഞുമാണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടമുണ്ടായത്. കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് ആക്ടീവ സ്കൂട്ടറിൽ അഖിലും ശരണ്യയും രണ്ട് മക്കളുമായി കുടുംബത്തോടെ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ കെഎസ്ആർടിസി സ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ശരണ്യയും കുഞ്ഞും ബസ്സിനടിയിലേക്ക് വീഴുകയും . ഇവരുടെ ദേഹത്തുകൂടി ബസ് കയറി…

Read More

എം സി റോഡിൽ കെ എസ് ആർ റ്റി സി ബസ് മറിഞ്ഞു

എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ് ഗുരുതരമെന്നാണ് അറിയുന്നത്. ബസിലുള്ളവരുടെ പരുക്ക് അത്ര സാരമുള്ളതല്ലെന്നും അറിയുന്നു. ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്

Read More

ചടയമംഗലത്ത് മദ്യ കച്ചവടം; ഒളിവിൽ പോയ മദ്യ വില്പനക്കാരനെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

2024 മാർച്ച്‌ ഒന്നാം തീയതി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് നെട്ടേത്തറ ദേശത്ത് ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ KL 82 4133 രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം കൊണ്ടുനടന്ന് പരസ്യമായി കച്ചവടം ചെയ്ത കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് ദേശത്തെ നവാസ് മൻസിൽ ബഷീർ മകൻ നവാസ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്തിരുന്നു. ഫോൺ മുഖേന ആവശ്യകാർക്ക് വീട്ടുമുറ്റത്ത്…

Read More

കല്ലറ പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.കൊച്ചാലുമൂട് സ്വദേശി നിസാറുദീനാണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 50 വയസായിരുന്നു. വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Read More

തെന്മല ഇടമണ്ണിൽ യുവാവ് കുത്തേറ്റു മരണപ്പെട്ടു

തെന്മല ഇടമണ്ണിൽ യുവാവ് കുത്തേറ്റു മരണപ്പെട്ടു. ഇടമൺ 34 മണൽവാരി സ്വദേശി 25 വയസ്സുള്ള വിവേക് വിക്രമൻ ആണ് കൊല്ലപ്പെട്ടത് .യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വിവേകിന് കുത്തേറ്റത്.കുത്തിയ ആളെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തു.സുനാമി എന്നറിയപ്പെടുന്ന സജീവനെയാണ് കസ്റ്റഡിയിലെടുത്തത്.ഇടമൺ സൂപ്പർമാർക്കറ്റിന് സമീപം ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് സംഭവം നടന്നത്

Read More

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെന്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ബന്ധുവിൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ അരുണും കുടുംബവും വർക്കലയിൽ പോയതായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായാണ് കണ്ടത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ ലോക്കർ തകർത്ത നിലയിലായിരുന്നു. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ്…

Read More
error: Content is protected !!