പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു,…

Read More

ഇളയ സഹോദരിയുടെ മരണ വിവരമറിഞ്ഞ് മൂത്ത സഹോദരി കുഴഞ്ഞുവീണു മരിച്ചു

ആലംകോട് സെയ്ത് മൻസിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സൗദാബീവിയും( 65), ഇളയ സഹോദരി തട്ടത്തുമല മൻഷാദ് മസിലിൽ പരേതനായ മൻസൂറിന്റെ ഭാര്യ താഹിറ ബീവിയും (63) ആണ് അരമണിക്കൂർ വ്യത്യാസത്തിൽ അന്തരിച്ചത്. അഞ്ചൽ പാലിയേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന താഹിറ ബീവി ഇന്ന് രാവിലെ 8 30നാണ് അന്തരിച്ചത്.വിവരം അറിഞ്ഞ മൂത്ത സഹോദരി സൗദ ബീവി 9 മണിയോടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.താഹിറ ബീവിയുടെ കബറടക്കം മൂന്നു മണിക്ക് തട്ടത്തുമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സൗദാ ബീവിയുടെ…

Read More

അടൂരില്‍ വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നലിയില്‍ കണ്ടെത്തി. കടമ്പനാട് വില്ലേജ് ഓഫീസറായ ഇളംപള്ളില്‍ പയ്യനല്ലൂര്‍ കൊച്ചുതുണ്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. മനോജിനെ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

Read More

ചക്കമല എൽപിഎസിൽ പഠനോത്സവവും വാർഷികാഘോഷവും നടന്നു

ചക്കമല എൽ .പി .എസ്സിൽ പO നോത്സവവും വാർഷികാഘോഷവും 2024 മാർച്ച് 07 ന് നടന്നു. പഠനോത്സവം വാർഡ് മെമ്പർ ഷിബു ഉദ്ഘാടനം ചെയ്തു തുടർന്ന് വീഡിയോ പ്രദർശനം, പഠനോൽപ്പന്നങ്ങളുടെ പ്രദർശനം, കുട്ടികൾ നടത്തിയ രംഗാവി ഷ്കാരങ്ങൾ എന്നിവയുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു. ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ .ചിഞ്ചു റാണി യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ്സ് ജയകുമാരി സ്വാഗതം പറഞ്ഞു. അധ്യാപിക ലക്ഷ്മി .ജി.എൽ…

Read More

ദാരുണം, അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു, പരിക്ക്

വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. മറ്റുകുട്ടികളും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് കാട്ടിൽ നിന്നും ഓടി വന്ന പന്നി കുട്ടിയെ ഇടിച്ചിട്ട ശേഷം ഓടിമറയുകയായിരുന്നു. തലയിടിച്ചാണ് വീണതെങ്കിലും പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Read More

ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ബെംഗളൂരിവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനിലയാണ് മരിച്ചത്. അനില ബെംഗളൂരു രാജാരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ്. അനിലയെ രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read More

ചിതറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നിൽ നൃത്തം ചെയ്‌ത പ്രതികൾ വാഹനം തടഞ്ഞ് മാർഗതടസം സൃഷ്ട‌ിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ചു ഉദ്യോഗസ്ഥരെ ആക്രമിച്ചു .വനിത എസ്ഐ യെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ…

Read More

മടത്തറ കിഴക്കുംഭാഗം മെഡിക്കൽ കോളേജ് തിരുവനന്തപുരം കെ എസ് ആർ റ്റി സി സർവീസ് പുനരാരഭിക്കുന്നു

കൊറോണകാരണം നിർത്തി വെച്ചിരിരുന്ന KSRTC -കുളത്തൂപുഴ ഡിപ്പോയിൽ നിന്നും..മടത്തറ, കിഴക്കുംഭാഗം, ബൗണ്ടർ മുക്ക്, തലവരമ്പ്, ഭജനമഠം, പാങ്ങോട് വഴി 5.30 നും 6 നും ഇടയിൽ പാസ് ചെയ്തിരുന്ന സർവീസ് യാത്ര ക്കാരുടെ ശക്തമായ ആവശ്യം അംഗീകരിച്ചു കൊണ്ട് ബഹു : പി എസ് സുപാൽ MLA .. ഇന്ന് രാത്രി 8:30 ന് (10-3-2024)ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.തുടർന്ന്നാളെ രാവിലെ 4.30am മുതൽ (11-3-2024 തിങ്കൾ ) സർവീസ് നടത്തി തുടങ്ങും.ഈ സർവീസ് നിർത്തി വെച്ചിരുന്നത്…

Read More

സി പി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ചയിരുന്നു അപകടം

ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ മണ്ഡപ കുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ഇളമ്പഴന്നൂർ ദേവപ്രഭയിൽ രതീഷ് സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14)ആണ് മരിച്ചത്. കടയ്ക്കൽ കുറ്റിക്കാട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ 10 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം വെച്ചാണ് അപകടം നടന്നത്. കിളിമാനൂർ മണ്ഡപ കുന്നിലെ വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വന്ന ടിപ്പർ ലോറി സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സോജക്ക് പരിക്ക് ഉണ്ട്. രതീഷ്…

Read More
error: Content is protected !!