ഗതാഗത കുരുക്ക് ചിത്രീകരിക്കുന്നതിനിടെ ന്യൂസ് റിപ്പോർട്ടർക്ക് മർദ്ദനം

ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ ഷാജഹാനെയാണ് കൊല്ലം കൂട്ടിക്കടയിൽ വച്ച് മർദ്ദിച്ചത്. മീഡിയ ഐഡികാർഡ് റിബ്ബൻ ഉപയോഗിച്ച് കഴുത്തിൽ വലിഞ്ഞു മുറുക്കുകയും . കഴുത്തിന്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗതാഗത കുരുക്ക് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അക്രമം. ന്യൂസ് കേരളം 24 എന്ന ഓൺലൈൺ മാധ്യമത്തിന്റെ ഉടമ കൂടിയാണ് ഷാജഹാൻ . സംഭവത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് . ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കേരള ബാങ്കിലെ പണയ സ്വർണ മോഷണം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ

കേരള ബാങ്കിലെ പണയസ്വർണം മോഷണ കേസിൽ മുൻ ഏരിയ മാനേജർ മീര മാത്യു അറസ്റ്റിൽ. പട്ടണക്കാട് പോലീസാണ് ചേർത്തല തോട്ടുങ്കര വീട്ടിൽ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേർത്തല, പട്ടണക്കാട്, അർത്തുങ്കൽ ശാഖകളിൽ നിന്നാണ് 336 ഗ്രാം പണയ സ്വർണം മോഷണം പോയത്. 2022 മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. പണയ സ്വർണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് ചുമതലയുള്ള…

Read More

ചിതറയിൽ യുവാവിന് മുഖത്ത് കുത്തേറ്റു

ചിതറ പെട്രോൾ പമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ യുവാവിന് മുഖത്ത് സാരമായി കുത്തേറ്റത് . ജെസിബി ഓപ്പറേറ്റമാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കയ്യാങ്കളിയായത്. ചിതറ സ്വദേശി റാഫിക്കാണ് കുത്തേറ്റത് . പേഴ്‌മൂട് സ്വദേശി ജിംഷാദിന്റെ ആക്രമണത്തിലാണ് റഫിക്ക് പരിക്കേറ്റത് . അക്രമത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിംഷാദിന്റെ കൈയ്യിലുണ്ടായിന്ന ചാവി റഫിയെ മർദ്ദിക്കാൻ നേരം മുഖത്ത് കൊണ്ട് പരിക്കേൽക്കുകയായിരുന്നു എന്നും പറയുന്നുണ്ട് എന്നാൽ റാഫിയെ വെട്ടുകയായിരുന്നു എന്നുള്ള…

Read More

പൗരത്വ ഭേദഗതി വിജ്ഞാപനം ;ചിതറയിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പൗരത്വ ഭേദഗതി വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിന് പിന്നാലെ അനവധി പ്രതിഷേധങ്ങളാണ് രാജ്യമൊട്ടാകെ നടന്നു വരുന്നത് ഇന്ന് 5.30 ന് ചിതറ ജംഗ്ഷനിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചും , സിപിഐയുടെയും ,സിപിഎം ന്റെയും നിരവധി നേതാക്കൾ പങ്കെടുത്ത പ്രകടത്തിൽ പൗരത്വ ഭേദഗതി നടപ്പിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് ഇടത് പക്ഷ നേതാക്കൾ വിമർശിച്ചത്

Read More

കൊല്ലത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. വഞ്ചികോവിൽ മേലാച്ചുവിളതൊടിയിൽ വീട്ടിൽ ജ്യോതി ബസുവിന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന അരുണിനെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.മർദ്ദനമേറ്റ യുവാവും പിടിയിലായ അരുണിന്റെ സുഹൃത്തും തമ്മിൽ ഇരവിപുരത്ത് പ്രവർത്തിക്കുന്ന ബാറിൽ വച്ച് വാക്കേറ്റം ഉണ്ടായി തുടർന്ന് അരുണന്റെ സുഹൃത്ത് ഫോണിലൂടെ സുഹൃത്തുക്കളെ വിവരം അറിയിപ്പിച്ചതിനെ തുടർന്നെത്തിയ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച്…

Read More

തമിഴ് നടൻ ശരത് കുമാറിന്‍റെ പാർട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു

തമിഴ്‍നാട്ടില്‍ നടൻ ശരത് കുമാറിന്‍റെ പാര്‍ട്ടി ബിജെപിക്കൊപ്പം എൻഡിഎയില്‍ ലയിച്ചു. ശരത് കുമാറിന്‍റെ ‘മസമത്വ മക്കള്‍ കക്ഷി’ ബിജെപിയോടൊപ്പമാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഔദ്യോഗികമായ ലയനമാണ് ഇന്ന് നടന്നിരിക്കുന്നത്. ‘സമത്വ മക്കള്‍ കക്ഷി’ തീരുമാനം രാജ്യതാല്‍പര്യം കണക്കിലെടുത്താണെന്നും ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തൃശൂരില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത്…

Read More

മലപ്പുറത്ത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ചു; മർദനമെന്ന് ആരോപണം

മലപ്പുറം പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പന്തലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങലാണ്(36) മരിച്ചത്. മൊയ്തീൻകുട്ടിയെ പൊലീസ് മർദ്ദിച്ചതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. അതേസമയം മൊയ്തീൻ കുട്ടി ഹൃദ്രോഗിയാണെന്നും മർദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻകുട്ടിയെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്. പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തനും ഒപ്പമായിരുന്നു അദ്ദേഹം പൊലീസിൽ ഹാജരായത്. പൊലീസ് സ്റ്റേഷനിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു….

Read More

പൗരത്വ നിയമ ഭേദഗതി നിയമം; ഇന്ന് പ്രതിഷേധ റാലിയുമായി എൽഡിഎഫ്

പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും…

Read More

ക്ഷേമ പെൻഷൻ; ഒരു മാസത്തെ തുക വെള്ളിയാഴ്ച മുതല്‍ വിതരണം

ക്ഷേമ പെൻഷൻ കുടിശ്ശികയില്‍ ഒരു മാസത്തെ തുക അനുവദിച്ച്‌ ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം 15 മുതല്‍ വിതരണം ചെയ്യുമെന്ന് വകുപ്പ് അറിയിച്ചു. ഇനി ആറ് മാസത്തെ കുടിശ്ശികയാണ് ശേഷിക്കുന്നത്. ഏപ്രില്‍ മുതല്‍ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും

Read More

കടയ്ക്കൽ പള്ളിമുക്കിൽ മോഷണം; കടയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

കടയ്ക്കൽ പള്ളിമുക്ക് ഫൗസി സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. മുഖത്ത് കൂടി ചാക്ക് കൊണ്ട് മറച്ചാണ് ഇവർ മോഷണം നടത്തിയത് . സൂപ്പർമാർക്കറ്റിന്റെ പുറകിലത്തെ വാതിൽ തകർത്താണ് മോഷ്ടക്കൾ അകത്ത് കയറി മോഷണം നടത്തിയത് രണ്ട് പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ സൂപ്പർ മാർക്കറ്റിൽ ചാക്ക് കൊണ്ട് മുഖം മറച്ചു കയറുകയായിരുന്നു. സൂപ്പർ മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന 12000 രൂപ നിലവിൽ മോഷണം പോയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ മറ്റെന്തെങ്കിലും കളവ് പോയിട്ടുണ്ടോ…

Read More
error: Content is protected !!