ചിതറ വളവുപച്ച അങ്കണവാടിയിൽ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നടന്നു

ചിതറ വളവുപച്ച അങ്കണവാടിയിൽ ജൈവ പച്ചക്കറി കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നടന്നു. ചിതറ ഗ്രാമപഞ്ചായത്തും കൃഷി ഓഫീസും വാർഡ് മെമ്പർ പേഴുംമൂട് സണ്ണിയും A L M S കമ്മിറ്റയും അങ്കണവാടി ജീവനക്കാരുംചേർന്ന കൂട്ടായാ നടത്തിയ ഒരു പ്രവർത്തനത്തിൻ്റെ ഫലമായാണ് ഇത്രയും നല്ല രീതിയിൽ അങ്കണവാടിയിൽ പച്ചക്കറി കൃഷി നടത്താൻ കഴിഞ്ഞത് . ജില്ലയിൽ തന്നെ മികച്ച രീതിയിൽ പ്രവർക്കുന്ന അങ്കണവാടിക്കയ് ICDS ഓഫീസിൻ്റെ പൂർണ്ണ പിന്തുണയും ഉണ്ട് . വളർന്ന് വരുന്ന പുതു തലമുറയ്ക്ക് കുട്ടിക്കാലം…

Read More

ഇളമാട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ അക്രമം വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയെയാണ് നായ ആക്രമിച്ചത്. വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നായ ശല്യം രൂക്ഷമായിരിക്കുകയാണ്. തെരുവ് നായകൾക്ക് എതിരെയുള്ള പദ്ധതികളൊന്നും ഇതുവരെയും നടപ്പിലായില്ല. തെരുവ് നായകൾ കുറുകെ ചാടുന്നത് മൂലം ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറി. വീട്ടമ്മയെ ആക്രമിച്ച നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Read More

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ…

Read More

കേരള സർവകലാശാല കലോത്സവം: കോഴ ആരോപണം നേരിട്ട ജഡ്‌ജ് മരിച്ച നിലയിൽ

കേരളാ സര്‍കലാശാല കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ജഡ്ജ് മരിച്ച നിലയില്‍. കണ്ണൂര്‍ താഴേചൊവ്വ സ്വദേശി പിഎന്‍ ഷാജിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാല കലോത്സവത്തില്‍ വിവാദമായ മാര്‍ഗംകളി മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്നു ഷാജി. മത്സരത്തില്‍ മത്സരാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് ഷാജി ഉള്‍പ്പടെ നാലു വിധികര്‍ത്താക്കള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ മത്സരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. പരാതിയെത്തുടര്‍ന്ന് ഷാജി ഉള്‍പ്പെടെയുള്ളവരെ…

Read More

കുളത്തുപ്പുഴയിൽ 25 കാരനെ പിതാവ് കൈ കാലുകൾ കെട്ടിയിട്ട് ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതി

കുളത്തുപ്പുഴ മടത്തികോണ സ്വദേശി അനീഷിനാണ് മർദ്ദനമേറ്റത്. സ്വന്തം പിതാവും പിതാവിന്റെ മാതാവും തെന്മലയിൽ നിന്നും എത്തിയ രണ്ടുപേരുമാണ് മർദ്ദിച്ചത് എന്ന് അനീഷ് പറയുന്നു. മുഖത്തും കാലിനും തലയ്ക്കും അനീഷിന് പരിക്കേറ്റിട്ടുണ്ട്. ശിവരാത്രി ദിവസവും തന്നെ പിതാവ് മർദിച്ചതായി അനീഷ് പറയുന്നു. കത്തി ഉപയോഗിച്ച് അനീഷിന്റെ മുതുകിൽ വരഞ്ഞതയും പറയുന്നു. ഇതറിഞ്ഞ അനീഷിന്റെ പിതാവുമായി പിണങ്ങി കഴിയുന്ന അനീഷിന്റെ മാതാവ് എത്തി അനീഷിനെ ആശുപത്രിയിൽ കൊണ്ട് പോയി . തുടർന്ന് ഇന്ന് അനീഷ്‌ സ്വന്തം വസ്ത്രങ്ങൾ എടുക്കാൻ ചെന്നപ്പോൾ…

Read More

ചടയമംഗലത്ത് ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി

പോരേടത്താണ് സംഭവം നാലുമണിയോടെ പെട്രോളുമായി എത്തി കലേഷ് എന്ന 23 വയസ്സ് കാരനെ തീ കൊളുത്തുകയായിരുന്നു.കലേഷിന്റെ കുഞ്ഞമ്മയുടെ മകൻ സനാലാണ് ഈ ക്രൂരത ചെയ്തത്. കുടുംബ പ്രശ്നമാണ് ഈ ദാരുണ സംഭവത്തിന് കാരണം എന്നുള്ള വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. 80 ശതമാനം പൊളളലേറ്റ കലേഷ് മെഡിക്കൽ കോളേജിൽ ചീകിത്സയിലാണ്.സനൽ ചടയമംഗലം പോലീസിൽ കിഴടങ്ങി

Read More

ചടയമംഗലം പോരേടത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

പോരേടം ചന്തമുക്കിലെ ബൈക്ക് വർക്ക്ഷോപ്പിലെ പാർട്ണർമാർ തമ്മിൽ ഉള്ള വഴക്കിനിടെ യുവാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിച്ചു, അത്യസന്നനിലയിൽ ആയ യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു നില അതീവ ഗുരുതരമായി തുടരുന്നു. പെട്രോൾ ഒഴിച്ച യുവാവ് ചടയമംഗലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ

Read More

ചടയമംഗലത്ത് 41 കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ചടയമംഗലത്ത് മുൻ വൈരാഗ്യം മൂലം 41 കാരനെ കുത്തി പരിക്കേൽപ്പിച്ച ജാഫർ 54 ആണ് പോലീസ് പിടിയിലായത്.കോട്ടക്കൽ കുറുമ്പകോണത്ത് വീട്ടിൽ അലവുദ്ധീനാണ് പരിക്കേറ്റത്. മാർച്ച് നാലിന് ചടയമംഗലം വട്ടത്രമരയിൽ കടയിൽ സാധനം വാങ്ങാൻ നിന്ന അലവുദ്ധീനെ പഴക്കുല കണ്ടിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മൂക്കിന്റെ പാലവും ഇടിച്ചു തകർത്തു. അലവുദ്ധീന്റെ പരാതിയിൽ കേസ് എടുത്ത പോലീസ് ജാഫറിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ചടയമംഗലം സി ഐയുടെ നേതൃത്വത്തിൽ കേസ്…

Read More

കല്ലമ്പലം സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു

ചാവർക്കോട് ആശാരിമുക്ക് മേലെകോട്ടയ്ക്കകം വീട്ടിൽ മുഹമ്മദ് അനസ് ജാനയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്….. കല്ലമ്പലം അയിരൂർ പാരിപ്പള്ളി പരവൂർ ചാത്തന്നൂർ സ്റ്റേഷനുകളിൽ വധശ്രമം മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ അനസ് ജാൻ ….. പാരിപ്പള്ളിയിൽ വെച്ച് കല്ലമ്പലം സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസിലും, അയിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി കൂട്ടുപ്രതിക്കൊപ്പം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് അനസ് ജാൻ ….. റൂറൽ ജില്ലാ പോലീസ്…

Read More

കുളത്തുപ്പുഴയിൽ യുവതിയെ വീട് കയറി ആക്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ

വർക്കല വെട്ടൂർ സ്വദേശിയും നാല് വർഷമായി കുളത്തുപ്പുഴ പെരുംവാഴിക്കാലയിലെ തമസക്കാരനുമായ ഇസ്മായിലും കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി  സ്വദേശി സുധീഷുമാണ് പിടിയിലായത് . പുനലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സുധീഷ് പെരുവഴിക്കാല സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സ്വഭാവം അന്വേഷിക്കാൻ വേണ്ടി സുധീഷും സുഹൃത്ത് ഇസ്മായിലും പെൺകുട്ടിയുടെ അയൽപക്കത്തെ വീടായ ബേബിയുടെ വീട്ടിൽ എത്തി അന്വേഷിച്ചു . സ്വന്തം ഭാര്യയുടെ സ്വഭാവം തന്നോട് തിരിക്കിയതിൽ തനിക്ക് ഒന്നും അറിയില്ല എന്ന് ബേബി…

Read More
error: Content is protected !!