45 ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്നു അക്ഷരമോളുടെ ജീവന്; കാരുണ്യയാത്ര നടത്താനൊരുങ്ങി ഹബീബി സ്വകാര്യ ബസ്

6 വയസ്സുകാരിയായ അക്ഷരമോൾക്ക് കരൾ മാറ്റ ശാസ്ത്രക്രിയക്ക് വേണ്ടി നാളെ മടത്തറ കാപ്പിൽ , പാങ്ങോട് വർക്കല , വർക്കല ചിറയിൻകീഴ് എന്നീ റൂട്ടിൽ ഓടുന്ന ഹബീബി മോട്ടോഴ്‌സ് ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകാൻ തീരുമാനിച്ചിരിക്കുന്നു. സ്വന്തം അമ്മ കരൾ പകുത്ത് നൽകാൻ തയ്യാറായിരിക്കെ പണമാണ് ആ കുഞ്ഞിന്റെ ജീവന് തടസമായി നിൽക്കുന്നത് എങ്കിൽ നമ്മുക്ക് ഒരുമിച്ച് കൈ കോർത്ത് പിടിച്ച് അക്ഷരമോൾക്കായി നിന്നൂടെ….. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ വെളിപ്പെടുത്തി. ദിലീപും സുഹൃത്തും കാടിനുള്ളില്‍ പുഴയിൽ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്.  വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും റൂട്ട് മാർച്ച് നടത്തി

ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിലാണ് പ്രധാനമായും ഇത് പോലെ റൂട്ട് മാർച്ചും മറ്റും സംഘടിപ്പിക്കുന്നത്. കടയ്ക്കൽ ടൗൺ കുമ്മിൾ എന്നിവിടങ്ങളിലാണ് ഇന്ന് വൈകിട്ട് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ക്രമസമാധാന നില വിലയിരുത്തലും മറ്റുള്ളവർക്ക് വേണ്ട മുൻകരുതലുമാണ് പ്രധാന ലക്ഷ്യം കൊട്ടാരക്കര ഡി വൈ എസ് പി ,കടയ്ക്കൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ…

Read More

കേരളത്തിൽ വേനൽ മഴയെത്തും; നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനൽ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യതയുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം;പ്രതികളെ രാജസ്ഥാനിലെത്തി പിടികൂടി ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ(27), സാൻവർ ലാൽ(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്കര ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ നാളെ കേരളത്തിലെത്തിക്കും. അജ്മീറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉൾനാടൻ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങൽ എസ്ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്ഐ ബിജുകുമാർ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു…

Read More

വീടിനുള്ളില്‍ 51കാരനെ മരിച്ച നിലയില്‍

പത്തനംതിട്ട കൈപ്പട്ടൂരിൽ വീടിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപാലകൃഷ്ണൻ (51) ആണ് മരിച്ചത്. പത്തനംതിട്ട പൊലീസ് കേസെടുത്ത അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രാവിലെ സമീപത്ത് താമസിക്കുന്ന ഗോപാലകൃഷ്ണന്‍റെ സഹോദരനാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

ചിതറ പൂരം നോട്ടീസ് പ്രകാശനം

ചിതറ പൂരം നോട്ടീസ് ചിതറയിലെ മുതിർന്ന വ്യാപാരി ആലപ്പുഴ സ്റ്റോർസ് ഉടമ ശ്രീ ബെഷീറിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അഹില നൗഷാദ് നൽകി പ്രകാശനം ചെയ്തു. download Notice കഴിഞ്ഞ വർഷം ചിതറയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിച്ച ചിതറ പൂരം വളരെ മികച്ച രീതിയിൽ ആണ് ഈ വർഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലെ കലാ സാംസ്കാരിക രംഗത്ത് വളർന്നുവരുന്ന തലമുറയ്ക്ക് ഒരു പൊതു വേദി സൃഷ്ടിക്കുക കൂടിയാണ് ചിതറ പൂരത്തിന്റെ സംഘടകർ. ചിതറ പൂരത്തിന്റെ…

Read More

നിലമേൽ എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ തീ പിടിത്തം

നിലമേൽ എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ വിദ്യാർഥികളാണ് തീ ആളിക്കത്തുന്നത് കണ്ടത് . വിദ്യാർത്ഥികൾ തീ നിയന്ത്രണ വിധേയമാക്കുവാൻ ശ്രമിച്ചു എങ്കിലും തീ ആളിക്കത്തുന്നതിനാൽ കടയ്ക്കൽ അഗ്നിശമന സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ അക്രമത്തിൽ മനോജിന്റെ മരണം- യുഡിഎഫ് പ്രതിഷേധിച്ചു

കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട മനോജിന്റെ നിർധനകുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്ക് ജോലി ലഭ്യമാക്കണമെന്നും, ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതിന് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും അനുശോചന യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഷാജു കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ എം ഇർഷാദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, ആർവൈഎഫ് ജില്ലാ…

Read More

മടത്തറ കൊല്ലായിൽ വീട് കുത്തി തുറന്ന് മോഷണം

മടത്തറ കൊല്ലായിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് മോഷണം നടന്നത്. കൊല്ലായിൽ ( ഇടയ്ക്കിരിക്കകം) മുജീബിന്റെ വീട്ടിൽ നടന്ന മോഷണം നടന്നത് സി സി ടി വി ദൃശ്യങ്ങലിലൂടെയാണ് അറിയുന്നത്. പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി എന്നാണ് പറയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!