ചിതറ കല്ലുവെട്ടാംകുഴി വഴി കഞ്ചാവ് കൈവശം കൊണ്ട് വന്ന ചിതറ മഹാദേവർകുന്ന് സ്വദേശി എക്‌സൈസിന്റെ പിടിയിൽ

ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചിതറ കല്ലുവെട്ടാംകുഴി ജംഗ്ഷന് സമീപം KL 82 A 5659 യമഹ റേ സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ചിതറ വില്ലേജിൽ, മഹാദേവർ കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ നവാസ് മകൻ 22 വയസുള്ള നൈസാം എന്നയാളെ ചടയമംഗലം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു ഇയാളുടെ കയ്യിൽ നിന്നും 50…

Read More

അഞ്ചലിൽ സ്കൂട്ടർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന മധ്യവയസ്കൻ മരണപെട്ടു.

അഞ്ചലിൽ നിയന്ത്രണം വിട്ട സ്കൂട്ടർ,നിർത്തിയിട്ടിരുന്ന കാറിലിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന മധ്യവയസ്കൻ മരണപെട്ടു. അഞ്ചൽ ആലഞ്ചേരി കുഴുംമ്പനൂർ ശിവപ്രിയ വിലാസത്തിൽ 57 വയസ്സുള്ള വിജയനാണ് മരണപ്പെട്ടത്. ഈ കഴിഞ്ഞ പതിനെട്ടാം തീയതി വൈകിട്ട് 4 മണിയോടുകൂടി അഞ്ചൽ കോളേജ് ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. വിജയനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ ,സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. ഈ വര്‍ഷം മാര്‍ച്ച് 23 ന് ഭൗമ…

Read More

ലോണിന്റെ പേരിൽ ചിതറ സ്വദേശിയിൽ നിന്ന് ഉൾപ്പെടെ കോടികൾ തട്ടിയെടുത്ത പ്രധാന പ്രതികൾ പിടിയിൽ

പ്രധാന മന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ ലോണിന്റെ പേരിൽ തട്ടിപ്പിലൂടെ പലരിൽ നിന്നും കോടികൾ തട്ടിയ പ്രധാന പ്രതികളായ സമിത പങ്കാളി വിപിൻ കുമാർഎന്നിവരെ കുളത്തുപ്പുഴ പോലീസ് പിടികൂടി. ചിതറ സ്വദേശികളിൽ നിന്ന് ലക്ഷങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. കുളത്തുപ്പുഴ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ വിപിൻ കുമാറിനെ പിടികൂടിയിരുന്നു.വിപിൻ കുമാർ നൽകിയ വിവരത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന സമിതയെ അഞ്ചൽ ഏരൂരിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ കൂടാതെ ചിതറ പോലീസ്…

Read More

ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി

ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27)…

Read More

വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ ഉണ്ണിത്താന്റെ ഭാര്യ ശ്യാമള (68)യുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്.ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന ഇവരുടെ മക്കൾ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ സമീപത്ത് താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിക്കുകയും തുടർന്ന് ശ്യാമളയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഇവർക്ക് അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. സംഭവമറിഞ്ഞ് കല്ലമ്പലം പോലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. സൈജ,സിജു…

Read More

തൊഴില്‍സമയ നിയന്ത്രണം; തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്

വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്. തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുൻനിർത്തിയാണു പരിശോധന ശക്തമാക്കിയത്. വെയിലത്തു പണിയെടുപ്പിക്കുന്നുവെന്ന പരാതി ഉണ്ടായാല്‍ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. ലേബർ ഓഫിസർമാരുടെ നേതൃത്വത്തില്‍ തൊടുപുഴ, മുട്ടം, ചെറുതോണി തുടങ്ങി വിവിധയിടങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തി തൊഴിലുടമകള്‍ക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കി. കെട്ടിട നിർമാണ സൈറ്റുകള്‍, റോഡ്, കലുങ്ക് നിർമാണ…

Read More

കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഒരാൾക്ക് ദാരുണാന്ത്യം പത്ത് പേർക്ക് പരിക്ക്

കൊല്ലം ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ്…

Read More

കിളിമാനൂർ എക്സൈസ് വേട്ടയിൽ 25 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കരവാരം വടകോട്ടുകാവിന് സമീപം കോഴി കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന നസീറിനെ ആണ് കിളിമാനൂർ എക്സൈസ് സംഘം പിടികൂടിയത്…… സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിളിമാനൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി അനിൽകുമാറിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു… തുടർന്ന് നടത്തിയ റെയ്ഡിലാണ് കോഴിക്കടയ്ക്ക് സമീപത്തെ പൊന്തക്കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ…

Read More

കടയ്ക്കൽ ചിങ്ങേലി കുളത്തിൽ അമ്പത്തിയെട്ട് കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചിങ്ങേലി വിഷ്ണു ഭവനിൽ ബാബുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയ്. കുളത്തിന് സമീപത്താണ് ഇയാൾ താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇയാളെ കുളത്തിന് സമീപത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്നാണ് വീട്ടുകാർ നടത്തിയ പരിശോധയിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കടയ്ക്കൽ പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ഭാര്യ. ലതമക്കൾ. വിഷ്ണുവൈഷ്ണു Reporter : ഷാജി കടയ്ക്കൽ വാർത്ത നൽകാനും…

Read More
error: Content is protected !!