വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ അഞ്ചൽ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വർക്കല പാപനാശം ബീച്ചിൽ ഇറങ്ങിയ അഞ്ചൽ ഏരൂർ സ്വദേശി അശോക മന്ദിരത്തിൽ അഖിൽ 29 നെയാണ് തിരയിൽപെട്ട് കാണാതായത് ഇന്നലെ രാത്രി 11 മണിയോടെ തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ സാധിക്കത്തതിനെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ പുനരാരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നുള്ള വിവരമാണ് അറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ് ഒന്നാം വർഷ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചൽ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയെ വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായി

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥി അഞ്ചൽ സ്വദേശിയായ 21 വയസ്സുള്ള അഖിൽ ആണ് കാണാതായത്. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയായിരുന്നു സംഭവം. അഖിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം ആണ് കുളിക്കാൻ എത്തിയത്. നേരം വൈകിയതിനാൽ ലൈഫ് ഗാർഡുകൾ ഇവരെ കുളിക്കുന്നത് വിലക്കി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് ലൈഫ് ഗാർഡുകൾ പോയതിനുശേഷം വീണ്ടും ഇവർ കുളിക്കാൻ ഇറങ്ങിയതാണ് അപകടത്തിൽ കലാശിച്ചത്. കാണാതായ അഖിലിന് വേണ്ടി തിരച്ചിൽ തുടരുന്നു വർക്കല ഫയർഫോഴ്സും പോലീസും സ്ഥലത്തുണ്ട്. കൂടുതൽ തിരച്ചിലിനായി കോസ്റ്റൽ…

Read More

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയ കുടുംബം പോലീസ് പിടിയിൽ

തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ‌ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി.പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത് കിടക്കുന്നതായി കണ്ടത്. സംഭവത്തിൽ കാറുടമയായ തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം…

Read More

മൈതാനത്ത് കിടന്നുറങ്ങുന്നതിനിടെ മിനി ബസ് തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു

ക്ഷേത്രോത്സവത്തിനെത്തിയ യുവാവ് സമീപത്തെ മൈതാനത്ത് കിടന്നുറങ്ങുന്നതിനിടെ മിനി ബസ് തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാണ് (25) മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം.പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ചിക്കന്‍പോക്സ് പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 101 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ 7,506 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 2,027 പേര്‍ക്ക് രോഗം ബാധിച്ചത് ഈ മാസമാണ്. ചിക്കന്‍പോക്സ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. മൂന്ന് മാസത്തിനിടെ കുട്ടികളുള്‍പ്പെടെ ഒമ്പത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് സര്‍വീസ് ഡയറക്്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആകെ നാല് മരണങ്ങളും 26,363 ചിക്കന്‍പോക്‌സ് കേസുകളുമായിരുന്നു സ്ഥിരീകരിച്ചിരുന്നത്.ചൂട് തുടരുന്ന…

Read More

മടത്തറ കൊല്ലായിൽ എസ് എൻ യു പി എസ് സ്കൂളിന് സമീപം വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം നടന്ന് . ഓട്ടോറിക്ഷയും പിക്ക് അപ്പുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.കൊല്ലായിൽ സ്വദേശി സജീർ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക് എന്നാണ് നാട്ടുകാർ പറയുന്നത് ഓട്ടോറിക്ഷയിൽ സ്കൂൾ കുട്ടിയും മാതാവും ഉണ്ടായിരുന്നതയാണ് വിവരം. ഇവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെ ഉള്ളൂ. യാത്രക്കാരുടെ പരിക്ക്…

Read More

കോതമംഗലത്തെ വീട്ടമ്മയുടെ അരുംകൊല; 3 പേര്‍ നിരീക്ഷണത്തില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

എറണാകുളം കോതമംഗലത്ത് വയോധികയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പൊലിന്‍റെ…

Read More

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി പണിയ കോളനിയിലെ ഭാസ്‌കരന്‍ ആണ് മരിച്ചത്. ഹരിത കര്‍മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീപ്പിടിച്ചത്. അഗ്നിശമന സേന തീയണയ്ക്കുന്നതിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട് ചുള്ളാളത്ത് യുവാക്കൾ തമ്മിൽ സംഘർഷം നിരവധി പേർക്ക് വെട്ടേറ്റു . ഒരാളുടെനില ഗുരുതരം

പുല്ലമ്പാറ ചുള്ളാളത്ത് യുവാക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ചുള്ളാളത്തുള്ള യുവാക്കളും പനവൂരിൽ നിന്നുള്ള യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാകുകയും പരസ്പരം മാരകായുധങ്ങളുമായി വെട്ടുകയുമായിരുന്നു. ഇവർ ലഹരി മാഫിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു ടീമുകളിലെയും യുവാക്കൾക്ക് വെട്ടേറ്റു . പനവൂരിൽ നിന്ന് എത്തിയ ഒരാൾക്ക് ഗുരുതരമായി വെട്ടേറ്റിട്ടുള്ളതായാണ് വിവരം . ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More
error: Content is protected !!