കടയ്ക്കലിൽ നിന്നും 17 വയസ്സുകാരിയെ കാണ്മാനില്ല ; എല്ലാവരുടെയും സഹായം ഉണ്ടെങ്കിൽ നമ്മുക്ക് ഈ കുഞ്ഞിനെ കണ്ടെത്താം

കടയ്ക്കൽ നിന്നും 17 വയസ്സുള്ള പെൺകുട്ടിയെ കാണ്മാനില്ല കൊല്ലം : കടയ്ക്കൽ പന്തളം മുക്കിൽ താമസിക്കുന്ന സൗമ്യ എന്ന കുട്ടിയെ ഇന്ന് (29-03-2024) ഉച്ചമുതൽ കാണ്മാനില്ല. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ അറിയിക്കുകmob:9497980169 (Police)9447448770 (ward member)9072863551 (Kadakkal grama Panchayath‘

Read More

കാട്ടുപന്നി വയോധികയുടെ കാല് കടിച്ചു മുറിച്ചു

കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍…

Read More

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശിയായ 36 വയസ്സുള്ള വൈശാഖ്  ആണ് മരിച്ചത്.  ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ‌്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

ചലച്ചിത്രതാരം ജ്യോതിർമയിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി സരസ്വതി അന്തരിച്ചു. 75 വയസായിരുന്നു. പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദ് മരുമകനാണ്. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കും. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സെപ്റ്റിക്‌ ടാങ്കിന്റെ മൂടിയുടെ മുകളിൽനിന്ന് പശുവിനെ കുളിപ്പിക്കുമ്പോൾ മൂടി തകർന്നുവീണ്‌ ഗൃഹനാഥൻ മരിച്ചു

സെപ്റ്റിക്‌ ടാങ്കിന്റെ മൂടിയുടെ മുകളിൽനിന്ന് പശുവിനെ കുളിപ്പിക്കുമ്പോൾ മൂടി തകർന്നുവീണ്‌ ഗൃഹനാഥൻ മരിച്ചു. കുഴിയിൽവീണ പശുവും ചത്തു. കട്ടച്ചൽക്കുഴി തിരുഹൃദയ സദനത്തിൽ സെബാസ്റ്റ്യൻ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30-ഓടുകൂടിയാണ് അപകടം നടന്നത്. സ്ഥിരമായി സെബാസ്റ്റ്യനും മകനും ചേർന്നാണ് പശുവിനെ കുളിപ്പിക്കുന്നത്. സെബാസ്റ്റ്യൻ പശുവിനെ കുളിപ്പിക്കാൻ തുടങ്ങവേ മൂടിയുടെ സമീപത്തെ മണ്ണിളകിയതിനെ തുടർന്ന് സെബാസ്റ്റ്യനും പശുവും കുഴിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ മൂടിയിളകി സെബാസ്റ്റ്യന്റെ നെഞ്ചിൽ പതിക്കുകയായിരുന്നു. ഉടൻ നാട്ടുകാരും, അഗ്നിരക്ഷസേനാ പ്രവർത്തകരും ചേർന്ന് സെബാസ്റ്റ്യനെ പുറത്തെടുത്തെങ്കിലും…

Read More

അടൂരിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു,മരണത്തിൽ ദുരൂഹത

പത്തനംത്തിട്ട അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം നടന്നത്. വ്യാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാർ അമിതവേഗതയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അതേസമയം അപകടത്തിൽ ദുരൂഹത…

Read More

കടയ്ക്കലിൽ ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; കാമുകി പോലീസ് പിടിയിൽ

കടയ്ക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകി സുജിതയും ഭർത്താവ് സതീഷനും ചേർന്ന് കാമുകിയുടെ വീട്ടിൽ വച്ച് സതീഷിന്റെ ഭാര്യയെ ആയുധം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി സതീഷ് ഒളിവിലിരിക്കെ കാമുകി സുജിത കടയ്ക്കൽ പോലീസിന്റെ പിടിയിൽ. പോസ്കോ കേസിലെ അതിജീവിതയാണ് മർദ്ദിനത്തിന് ഇരയായ പെൺകുട്ടി.പീഡന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ സതീഷ് ഇരയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയുന്നു. പാങ്ങോട് വലിയവഴി സ്വദേശി സജിത…

Read More

ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം

ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം. ആൽവാർപെട്ട് നഗരത്തിലെ തിരക്കേറിയ ചാമിയേർ റോഡിലുള്ള സെഖ്‌മട് ബാറിന്റെ മേൽക്കൂര തകർന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ മേൽക്കൂരയാണ് തകർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഐപിഎൽ മത്സരങ്ങൾ പ്രദർശിപ്പിച്ചിരുന്നതിനാൽ നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. പബ്ബ് അടച്ചതായി പോലീസ് അറിയിച്ചു. ഡിൻഡിഗൽ സ്വദേശി സൈക്ലോൺ രാജ് (45), മണിപ്പൂർ സ്വദേശികളായ കുടിയേറ്റ തൊഴിലാളികൾ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്. രാജ അണ്ണാമലൈ പുരത്തിലെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരുതം കോപ്ലക്‌സിലെ കമാൻഡോ…

Read More

23 കാരനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) കൊല്ലപ്പെട്ടത്. രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെച്ചാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത് . സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം

പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു വരികയാണ്. ഏറെ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കർണാടകയിലെ ജയിലിൽ നിന്ന് കേരളത്തിലേക്ക് മദനിയെ എത്തിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!