കല്ലറയിൽ ഇലക്ഷൻ സ്ക്വാഡിനിടയിൽ ശാരീരിക തളർച്ച വന്ന മുതിർന്ന കോൺഗ്രസ് നേതാവ് മരണപ്പെട്ടു
കല്ലറ- ഇലക്ഷൻ സ്ക്വാഡിനിടയിൽ ശാരീരിക തളർച്ച വന്ന കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി മരണമടഞ്ഞു. പാങ്ങോട് കൊച്ചാലുംമൂട് ദാറുൽ ഹുദായിൽ വട്ടക്കോണം ഈസ (72) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം വീടിന് സമീപത്തെ വീടുകളിൽ U.D.F സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഈസക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ സമീപത്തുള്ള വീട്ടിൽ കയറി വിശ്രമിക്കുന്നതിനിടയിൽ അസുഖം കൂടുകയും ഉടൻ ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകർ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…


