പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ചിതറ സ്വദേശി  പിടിയിൽ

കടയ്ക്കൽ കുമ്മിളിൽ പെൺസുഹൃത്തുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27-ാം തീയതിയായിരുന്നു സംഭവം. സതീഷ് തന്റെ വീട്ടിൽ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെൺസുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി ഉപയോഗിച്ച് വയറ്റിൽ വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്നും പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹായത്തോടെ യുവതി അന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി മെഡിക്കൽ…

Read More

വർക്കലയിൽ കൊലക്കേസിലെ പ്രതികളായ സഹോദരങ്ങൾ തമ്മിൽ ഉണ്ടായ വഴക്കിൽ ജേഷ്ഠൻ കൊല്ലപ്പെട്ടു

വർക്കല ദീപു വധക്കേസിലെ ഒന്നാം പ്രതിയായ കാറാത്തല അജിവിലാസത്തിൽ തങ്കുടു എന്ന അജിത്തിനെയാണ് ഈ കേസിലെ രണ്ടാം പ്രതിയായ സഹോദരൻ അജീഷ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്……. കഴിഞ്ഞ ദിവസം രാത്രി 9 30 ഓടുകൂടിയാണ് കൊലപാതകം നടന്നത്….. ദീപു വധക്കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിൽ നിൽക്കെ ഈ കേസിൽ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായ സഹോദരങ്ങൾ തമ്മിൽ നിരന്തരം വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു….. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടിൽ വച്ച് ഇതേ ചൊല്ലി തർക്കം ഉണ്ടാകുകയും സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും നിലത്ത്…

Read More

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും നടന്നു

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് ശ്രീമതി കെ എം മാധുരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ )അവർകളുടെ അധ്യഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം മനോജ്‌ കുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. നേത്ര ദാന സന്ദേശം Dr. സാജൻ മാത്യുസ് (ജില്ലാ പ്രോഗ്രാം ഓഫീസർ ദേശീയ അന്ധത നിയന്ത്രണ പരിപാടി )നടത്തി.Dr…

Read More

കടയ്ക്കൽ സ്വദേശി ചികിത്സ സഹായം തേടുന്നു

കടയ്ക്കൽ, ചരിപ്പറമ്പ് മുണ്ടമൺ വിള വീട്ടിൽ സുജാത/ പ്രഭാകരൻ ആചാരി ദമ്പതികളുടെ മകൻ പ്രവീൺ (35) വയസ്സ്, കൂലി വേലക്ക് പോയപ്പോൾ അപ്രതീക്ഷിതമായി മരത്തിൽ നിന്ന് താഴെ വീണ് അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നുAccount number – 0322053000012296IFSC – SIBI 0000322PHONE NUMBER – 9747068044

Read More

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ്‌ പാലിയേറ്റീവ് രോഗികൾക്കും ക്യാൻസർ ബാധിതർക്കും ഓണക്കിറ്റ് വിതരണം നടത്തി

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് കോൺഗ്രസ്‌ ചിതറ മണ്ഡലം കമ്മിറ്റിയും സംയുക്തമായി വട്ടമുറ്റം വാർഡിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും കാൻസർ ബാധിതർക്കും ഓണകിറ്റ് വിതരണം നടത്തി. ചിതറ ഗ്രാമപഞ്ചായത്ത് അംഗം അൻസാർ തലവരമ്പിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഗോകുൽ കിഴക്കുംഭാഗം, നൗഫൽ, ഷെഫീക് ബൗണ്ടർമുക്ക്, സുനി, ഷിബു, ഷൈജു , ഹരിദാസ് തലവരമ്പ് തുടങ്ങിയവരുടെ സാനിധ്യത്തിലാണ് ഓണകിറ്റ് വിതരണം നടത്തിയത്.

Read More

ചിതറ കൃഷി ഭവൻ ഓണ ചന്ത 11 മുതൽ 14 വരെ

ചിതറ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ ചന്ത സെപ്റ്റംബർ 11മുതൽ 14 തിയതി വരെ കൃഷി ഭവനിൽ വച്ചു നടക്കുന്നതാണ്.പച്ചക്കറികൾ, ഏത്തക്ക എന്നിവ നിലവിലെ അതാതു ദിവസത്ത് വിലയിൽ നിന്നും 10% വില കൂടുതൽ നൽകി കർഷകരിൽ നിന്നും സംഭരിക്കുന്നതാണ്. പച്ചക്കറി, ഏത്തക്ക എന്നിവ നൽകാൻ ഉണ്ടങ്കിൽ കൃഷി ഭാനിൽ 10/09/24 ചൊവ്വാഴ്ച 12 മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്. . കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ വിപണി വിലയിൽ നിന്നും 30% വില കുറച്ചു വിതരണം…

Read More

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചെറുകോട് സ്വദേശി ദീപുവിൻ്റെ ഭാര്യ തൃക്കണ്ണാപുരം സ്വദേശിനി ഫാത്തിമ (21 ) യാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം . ദീപുവിൻ്റെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴി . ദീപുവാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കടയ്ക്കൽ പോലീസ് അന്വേഷണം തുടങ്ങി .

Read More

SNHSS ചിതറയിലെ ചുവരുകൾ  പറയുന്നു ചരിത്രവും വർത്തമാനവും

കുട്ടികളിലെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുന്നതി ന്റെ ഭാഗമായി ചിതറ എസ്എൻ എച്ച്എസ്എസിലെ ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇനി ചുവരുകൾ പറയട്ടെ ചരിത്രവും വർത്തമാനവും’ പദ്ധതി ആരംഭി ച്ചു. ഇന്ത്യൻ ചരിത്രം, സംസ്കാരം, ദേശീയത എന്നീ വിഷയങ്ങളെ മുൻനിർത്തി സ്കൂൾ ചുവരുകളിൽ കുട്ടികൾ ചിത്രം വരയ്ക്കുന്ന പദ്ധ തിചിത്രകാരനും എഴുത്തുകാര നുമായ ടി എ സത്യപാൽ ഉദ്ഘാടനംചെയ്തു. ചിത്രകലാ അധ്യാപ കൻ ഒ ജെ ദിലീപിന്റെ നേതൃത്വ ത്തിൽ മുപ്പതോളം കുട്ടികളാണ് അധ്യയനവർഷം മുഴുവൻ നീ ണ്ടു നിൽക്കുന്ന…

Read More

കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ 9.5ലക്ഷം രൂപ ധനസഹായം കൈമാറി

കുവൈത്ത് സിറ്റി/കോഴിക്കോട് : കുവൈത്തിലെ ടാക്സി സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗം മരണപ്പെട്ട സലീമിന് കേരള ബ്രദേഴ്സ് അംഗങ്ങളിൽ നിന്നുംസമാഹരിച്ച 9.5 ലക്ഷം രൂപ സലീമിന്റ കുടുംബത്തിന് കൈമാറി. കുവൈത്തിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ധനസഹായം കേരള ബ്രദേഴ്സ് വൈസ്പ്രസിഡന്റ്‌ ഇസ്മയിൽകുറ്റിപ്പുറം,സ്പോർട്സ് കൺവീനർ സജീർ പയ്യോളി ,പാനൽ കൺവീനർ റാഫി കണ്ണൂർ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രതിനിധിയായ പ്രമീളയുടെയും മഹൽ കമ്മറ്റി മെമ്പർ അസീസിന്റെയും സാനിധ്യത്തിൽ കുടുംബ അംഗങ്ങൾ ഏറ്റുവാങ്ങി.

Read More

ചിതറ കിഴക്കുംഭാഗത്ത് ചന്ദനമരം മോഷ്ടിച് കടത്തിയ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

സെപ്റ്റംബർ 1 ഞായർ പുലർച്ചെ 2 മണിയോടെ കൃഷ്ണ വിലാസത്തിൽ SHK ശർമ്മയുടെ വീട്ട് വളപ്പിൽ നിന്ന ചന്ദന മരമാണ് പ്രതികൾ മുറിച് കടത്തിയത്. രാവിലെ മരം മുറിക്കപ്പെട്ട നിലയിൽ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ട ഉടൻചിതറ പോലീസ് സ്റ്റേഷൻനിലും ഫോറസ്റ്റ് അധികൃതരേയും അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു . CCTV പിന്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ . പ്രതികളിൽ ഒരാൾ ആയ ശിങ്കിടി വിജയൻ എന്നറിയപ്പെടുന്ന വിജയനെ വിതുരയിൽ വെച്ചു പിടികൂടുകയായിരുന്നു….

Read More
error: Content is protected !!