
കടയ്ക്കലിൽ ആംബുലൻസ് തടഞ്ഞു വച്ചതായി പരാതി
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം കടയ്ക്കൽ ആംബുലൻസ് സ്റ്റാന്റിൽ വാഹനം പാർക്ക് ചെയ്തിരുന്ന വ്യക്തിയോട് വാഹനം എടുത്തു മാറ്റാൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞു ആംബുലൻസ് സ്റ്റാന്റിലെ ഡ്രൈവറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും കടയ്ക്കൽ ആംബുലൻസ് ഡ്രൈവർമാർ ആരോപിക്കുന്നത്. കാറിൽ എത്തിയ വ്യക്തി മദ്യലഹരിയിൽ ആയിരുന്നു എന്നും ആംബുലൻസ് ഡ്രൈവർ മാർ പറയുന്നു. കടയ്ക്കൽ അത്യാഹിത വിഭാഗത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോകേണ്ട…