
കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ
യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ചൂട്ടയിൽ, വർത്തൂർ ക്ഷേത്രത്തിന് സമീപം കാവുങ്ങൽ വീട്ടിൽ ശ്രീക്കുട്ടൻ (24), വട്ടവിള വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന സുജിത്ത് (23) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചു….