NGO ASSOCIATION സർക്കാർ ജീവനക്കാർ നാളെ പണിമുടക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തില്‍ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോണ്‍ ബാധകമാകുന്നവരുടെ നാളത്തെ ശമ്ബളം ഫെബ്രുവരിയിലെ ശമ്ബളത്തില്‍ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സർവീസില്‍ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല. അക്രമ പ്രവർത്തനങ്ങളില്‍…

Read More

കിളിമാനൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ, കുവ്വപ്പടി, മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബു (44) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. യു.കെ യിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിലുള്ള കാട്ടുചന്ത, തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാക്കിയ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി ഈ പറമ്പിലുള്ള വീട്ടിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്.15 ലക്ഷം രൂപ…

Read More

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വിൽസൺ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അറിയിപ്പ്;പെരിങ്ങമ്മല വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റി

പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാല്‍, പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിങ്ങമ്മല വില്ലേജ് ഓഫീസ് പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള വാടകക്കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കണ്ണൻകോട് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം ഗ്രാമ ദീപം ഗ്രന്ഥ ശാല നാടിന് സമർപ്പിച്ചു

ചിതറ പഞ്ചായത്ത് കണ്ണങ്കോട് നിർമ്മിച്ച സാംസ്കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പിള്ളി അധ്യക്ഷനായി. എ അജിത്ത് ലാൽ സ്വാഗതം പറഞ്ഞു. വർഷങ്ങളായി നശിച്ചു കിടന്ന ടിവി കിയോസ്കാണ് ഒരു കൂട്ടം ചെറുപ്പക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ സാംസ്കാരിക നിലയമാക്കി മാറ്റിയത്. ഗ്രന്ഥശാല, സാംസ്കാരിക നിലയം, ഇ -സേവന കേന്ദ്രം, പിഎസ്‌സി കോച്ചിംഗ് എന്നിവ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പട്ടികജാതി കോളനികൾ നിരവധിയുള്ള കണ്ണങ്കോട് എസ് സി ഫണ്ട്…

Read More

എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ

എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ. ഒരു വിദ്യാർത്ഥി പത്ത് രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ ഉള്ളത്. ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്. എസ്‌സി- എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ…

Read More

ചിതറ പ്ലാവറയിൽ കതക് കുത്തി തുറന്ന് റബ്ബർ ഷീറ്റ് മോഷണം

ചിതറ ബൗണ്ടർമുക്ക് പ്ലാവറയിലാണ് റബർ ഷീറ്റ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്. റബർ തോട്ടത്തിൽ തന്നെയുള്ള ഷീറ്റ് പുരയിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറോളം ഷീറ്റ് ആണ് മോഷണം പോയത്. കതക് കുത്തി പൊളിച്ചു അകത്ത് കടന്ന് മോഷണം നടത്തിയ രീതിയിൽ ആയിരുന്നു. പ്രദേശത്ത് ജാഗ്രത പുലർത്താൻ ഉടമകൾ തയ്യാറാകുക. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആറ്റിങ്ങൽ അഞ്ചുതെങ്ങിൽ വൻ തീപിടുത്തം

അഞ്ചുതെങ്ങ് – കോട്ട റോഡിൽ കൊച്ചുമേത്തൻ കടവ് ഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പ്രവർത്തിച്ചുവന്ന മണ്ണെണ്ണക്കടയ്ക്കാണ് തീപ്പിടിച്ചതെന്നാണ് സൂചന. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളടക്കം തീപിടുത്തത്തിൽ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിതെറിച്ചതായി ദൃസാക്ഷികൾ പറയുന്നു. സ്ഥലത്ത് പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കടയ്ക്കാവൂരിൽ നിന്നുള്ള കെഎസ്ഇബി സംഘം പ്രദേശത്തെ വൈദ്യുത കണക്ഷൻ വിഛേധിച്ചു. വർക്കല, ആറ്റിങ്ങൽ നിന്നുള്ള ഫയർഫോഴ്സ് സംഘം അഞ്ചുതെങ്ങിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

കുളത്തുപ്പുഴ ചോഴിയക്കോട് മ്ലാവിനെയും കുട്ടിയെയും തെരുവുനായ്ക്കൾ ആക്രമിച്ചു

മിൽപ്പാലം വന മേഖലയിൽ നിന്നു കല്ലടയാറ്റിൽ വെള്ളം കുടിക്കാൻ ഇറങ്ങിയ മ്ലാവിനെയും കുട്ടിയെയും തെരുവുനായ്ക്കൾ ആക്രമിച്ചു. മ്ലാവിൻ്റെ നില വിളി കേട്ട് സമീപവാസി ആയ ശോ ഭന എത്തിയെങ്കിലും തെരുവുനായ്ക്കളെ ആട്ടിപ്പായിക്കാൻ കഴിഞ്ഞില്ല. സമീപവാസികളായ ശ്രീജിത്ത്, കണ്ണൻ, നിതിൻ എന്നിവർ തെരുവു നായ്ക്കളെ ആട്ടിപ്പായിച്ച ശേഷം മ്ലാവിൻകുട്ടിയെ രക്ഷിപ്പെടുത്തി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

എസ് സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

ഗ്രന്ഥശാലയുടെ ദീർഘകാല പ്രസിഡൻ്റ് എസ്.സുകുമാരൻ സാറിൻ്റെ ഒന്നാം ചരവാർഷികത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ എസ് സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു . കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ.സി.അനിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി പ്രൊ.ബി.ശിവദാസൻ പിള്ള, എൻ ശിവപ്രസാദ്, എസ്. ആർ.ബിനോജ് ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!