ചിതറയിൽ യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം

ചിതറയിൽ യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്തു ആക്രമണം. കഴിഞ്ഞദിവസം ചിതറ വിശ്വാസ് നഗറിൽ ഒരു വീട്ടിലെ ഹൗസ് വാമിംഗി ന്റെ തലേദിവസം യുവാക്കൾ തമ്മിലുള്ള തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പോലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചക്കമല സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നിയമ സാക്ഷരത ക്ലാസ്സും സംഘടിപ്പിച്ചു

ചക്കമല എൽപിഎസിൽ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നിയമ സാക്ഷരത ക്ലാസ്സും സംഘടിപ്പിച്ചു.യോഗത്തിന്റെ ഉത്ഘാടനം കിളിത്തട്ട് വാർഡ് മെമ്പർ ശ്രീ എസ് ഷിബു നിർവഹിച്ചു.തുടർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ സോണി അദ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു.അഡ്വ. അജി,അഡ്വ. ജിംനാദ് എന്നിവർ ക്ലാസുകൾ നയിച്ചു. തുടർന്ന് പച്ചക്കറി തോട്ടത്തിന്റെ ഉത്ഘാടനവും സംയുക്ത ഡയറി പ്രകാശനവും നടന്നു. യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധി ഹൃദയും അധ്യാപിക…

Read More

വർക്കലയിൽ മോഷണത്തിനിടെ പിടിയിലായ പ്രതികളിൽ ഒരാൾ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു

വർക്കല ഹരിഹരപുരത്ത് കിടപ്പ് രോഗിയായ വൃദ്ധ ഉൾപ്പെടെയുള്ള വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകിയശേഷം നേപ്പാളിയായ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ മോഷണം നടത്താൻ ശ്രമിച്ച് പിടിയിലായ പ്രതികളിൽ ഒരാൾ വർക്കല കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ( 48 ) ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കുഴഞ്ഞുവീണ രാംകുമാറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണം നടത്തിയ ശേഷം സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്….

Read More

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം കിളിമാനൂരിലും

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം കിളിമാനൂർ ചിറ്റിലഴികം എന്ന കൊച്ചു ഗ്രാമത്തിലെ ആവണിയെ തേടിയെത്തി.കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിൽ ചിറ്റിലഴികത്ത് ഐശ്വര്യ ഗാർഡൻസിൽ ജയകുമാർ – അപർണ ദമ്പതികളുടെ മകളാണ് ആവണി. കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കുകയും തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ BSC ബോട്ടണി വിഭാഗത്തിൽ റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആവണിയെ തേടിയെത്തിയത്. 2021…

Read More

വെഞ്ഞാറമൂട് ബി.ജെ.പി വാർഡ് മെമ്പർക്ക് എതിരെ പീഡന പരാതിയുമായി പാർട്ടി പ്രവർത്തകയായ യുവതി

പാർട്ടി സഹപ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് എടുത്തു. വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്ത് മുക്കന്നൂർ വാർഡിൽ ബിജെപി മെമ്പറായ വെഞ്ഞാറമൂട് ആലന്തറ തെങ്ങുവിള വീട്ടിൽ വിപിൻ (29) – ന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസ് എടുത്തത്. യുവതി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി പ്രവർത്തകയായ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോവളത്തെ ഹോട്ടലിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും 15,000 രൂപം…

Read More

ആയൂർ കുളഞ്ഞിയിൽ വാഹനാപകടം.
ഒരാൾ മരിച്ചു

ആയൂർ കുളഞ്ഞിയിൽ വാഹനാപകടം.ഒരാൾ മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം സ്വദേശിയായ നാൽപത്തിരണ്ട് വയസ്സുളള ലേഖയാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം ആ യൂരിൽ നിന്നും കണ്ണനല്ലൂരിലേക്ക് പോകുകയായിരുന്ന കാറും അമ്പലംകുന്നിൽ നിന്നും ആയുരിലേക്ക് വരുകയായിരുന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന വനിതയാണ് മരിച്ചത്.രണ്ട് പേരാണ് കാറിനകത്ത് ഉണ്ടായിരുന്നത് ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തീകരിച്ചു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ടാങ്കർ ലോറി ഒതുക്കി നിർത്തിയെങ്കിലും കാർ അമിത വേഗരിയിൽ വന്ന്…

Read More

ഗ്രാമദീപം ഗ്രന്ഥശാല & വായനശാല കണ്ണൻകോട് നിന്നുള്ള അറിയിപ്പ്

ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡ് പരിധിയിൽ ഈ വരുന്ന 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് . ആയതിൻ്റെ അടിസ്ഥാനത്തിൽ 26.01.2024 വൈകുന്നേരം 4 മണി മുതൽ ഗ്രന്ഥശാലയിൽ വെച്ച് റിപ്പബ്ലിക്ക് ദിന Special ക്വിസ് മത്സരവും മധുര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട് . റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ LP S , UPS, HS, വിഭാഗത്തിന് നല്ക്കുന്നതാണ് ഇതിൽ നിന്നും Select ചെയ്ത 25 question ആണ്…

Read More

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കടമെടുപ്പ് പരിധി…

Read More

പാലോട് ജ്യൂസ് എന്ന് കരുതി ചെടിക്കൊഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

ഗവൺമെൻ്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു. ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!