fbpx

DYFI ചിതറ മേഖല കമ്മിറ്റി കാൽനടപ്രചരണജാഥ സംഘടിപ്പിച്ചു

2024 ജനുവരി 20 നു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് DYFI ചിതറ മേഖല കമ്മിറ്റി കാൽനടപ്രചരണജാഥ സംഘടിപ്പിച്ചു. മുള്ളിക്കാട് മുതൽ അയിരക്കുഴി വരെയാണ് ജാഥ നടന്നത്.DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ഡോ. വി. മിഥുൻ ആണ് ജാഥ ഉദ്ഘാടനം നിർവഹിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണയും ആലുവയിൽ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തിയയാളാണ് ടി എച്ച് മുസ്തഫ. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ്…

Read More

കിളിമാനൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന പള്ളിക്കൽ സ്വദേശി ആത്മഹത്യ ചെയ്തു

കിളിമാനൂർ കെ.എസ്.ആർ.ടി സി ബസ് ഡിപ്പോക്ക് സമീപം വാടക വീട്ടിൽ താമസിച്ചിരുന്ന പള്ളിക്കൽ പകൽക്കുറി വേങ്ങപ്പള്ളി വീട്ടിൽ ശശികുമാർ, ദീപ ദമ്പതികളുടെ മകൾ അദ്രിജയാണ് (18) മരണപ്പെട്ടത്. .കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടെ മാതാവ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുകയും ആറുമണിയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ അദ്രിജയെ കാണപ്പെട്ടത്. മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, ഗുരുതരാവസ്ഥയിലാ യതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പാരിപ്പള്ളി മെഡിക്കൽ കോളേജ്…

Read More

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിമിന് വിട, അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ

കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലീം(25) മരണത്തിനു കീഴടങ്ങി. കാനഡയിലെ ഒന്‍റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയിൽ വെച്ചാണ് കാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ റിസൽട്ട് ലഭിക്കുന്നത് വളരെ വൈകിയാണ്. ഒടുവിൽ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു വാർത്ത നൽകാനും…

Read More

ആയൂരിൽ യുവാവ് ടെറസ്സിൽ നിന്നും വീണു മരിച്ചു.

ആയൂർ അകമൺ വിജയ ഭവനിൽ 43വയസ്സുള്ള ജെയിംസ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ ജെയിംസ് മാത്രമാണ് ഉണ്ടായിരുന്നത്. ചsയമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തിരുവനന്തപുരം- കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം

15.01.2024 തീയതി നടക്കുന്ന ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം- കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തീയതി വൈകുന്നേരം 05.30 മണിമുതലാണ് നിയന്ത്രണം 1. കൊട്ടാരക്കര നിന്നും നിലമേൽ, തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആയൂർ പാലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മഞ്ഞപ്പാറ വയ്യാനം- ചുണ്ട് -കടയ്ക്കൽ നിലമേൽ വഴി പോകേണ്ടതാണ്. 2.തിരുവനന്തപുരം ഭാഗത്ത് നിന്നും ആയൂർ കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ- മുല്ലോണം ഗണപതിനട, അർക്കന്നൂർ – മണിയൻമുക്ക്-…

Read More

മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ചു

വിവാഹ മധ്യസ്ഥ ചർച്ച അക്രമാസക്തമായി വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ ജമാഅത്ത് പ്രസിഡന്റും, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായസലിം മണ്ണേലാണ് മരിച്ചത്. കരുനാഗപ്പള്ളി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിൽ പ്പെട്ട സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ഒത്തുകൂടി.തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ…

Read More

കടയ്ക്കൽ സ്വീഡ്പാം സ്വദേശിയായ Dr അനി എസ് ദാസ് ദൂരദർശൻ പരിപാടിക്കിടെ കുഴഞ്ഞ് വീണുമരിച്ചു

ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെൻ്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുളത്തുപ്പുഴയിൽ കടന്നൽ ആക്രമണം 13 പേർക്ക് പരിക്ക്; പരിക്കേറ്റത് ഏറെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക്

കുളത്തുപ്പുഴ കാണ്ഡചിറ ഓയിൽ ഫാമിലാണ് ആക്രമണം ഉണ്ടായത്. സമീപത്ത് ജോലിയിൽ ഏർപ്പെട്ട് നിന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ഓയിൽ ഫാം തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. അനുരാജ് , പുഴ്പകുമാർ ,വിലാസിനി എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും ഷീജ, സനൽ ,ജിഷ്ണു, രാജേന്ദ്രൻ, അംബിക, ഭവാനി എന്നിവരെ കുളത്തുപ്പുഴ ഗവർമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . രാവിലെ പതിനൊന്നു മണിയോടെയാണ് കടന്നൽ ആക്രമണം ഉണ്ടായത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് ,നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ…

Read More