പാലോട് ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം; മദ്യക്കുപ്പികളും സിസിടിവിയും മോഷ്ടിച്ചു.

പാലോട് ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം. പൂട്ട് തകർത്ത് ആണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും മോണിറ്ററും മോഷ്ടിച്ചു. ഒരു മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. മദ്യ കുപ്പികള്‍ വലിച്ച്‌ വാരിയിട്ട നിലയില്‍ ആയിരുന്നു. കംപ്യൂട്ടറിന്റെയും മറ്റ് കേബിളുകളും ഊരി മാറ്റിയ നിലയില്‍ ആണ് കാണപ്പെട്ടത്. എത്ര രൂപയുടെ മദ്യം മോഷണം പോയെന്ന് സ്റ്റോക്ക് എടുത്താല്‍ മാത്രമേ അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്നാണ് വിദേശ മദ്യ ഷോപ്പ് സ്ഥിതി ചെയ്യുന്നത്….

Read More

ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ വാഹനിൽ ഉള്‍പ്പെടുത്തണം, അവസാന തീയതി ഫെബ്രുവരി 29′: നിര്‍ദേശവുമായി എംവിഡി

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിപ്പ് മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ്/ ഫെയ്സ് ലെസ് രീതിയില്‍ നല്‍കി വരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകള്‍ക്ക് തന്നെ…

Read More

എയ്‌ഡ്സ് രോഗം പരത്തണമെന്ന ലക്ഷ്യത്തോടെ പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 22 വർഷം കഠിന തടവ്

പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച എയ്‌ഡ്സ് രോഗബാധിതന് പോക്സോ കേസിൽ മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ താൻ എയ്ഡ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടിഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുൻപ് പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്ന് പബ്ലിക്…

Read More

ഏപ്രില്‍ മുതല്‍ റബർ കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ്

വരുന്ന ഏപ്രില്‍ മുതല്‍ റബർ കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയില്‍ പ്രസ്താവിച്ചു. സാങ്കേതിക പിഴവുകൊണ്ട് റബര്‍വില സ്ഥിരതാഫണ്ടിനായി ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാതിരുന്ന എല്ലാ കര്‍ഷകര്‍ക്കും കുടിശ്ശികയില്ലാതെ ഫണ്ട് നല്‍കും. മോന്‍സ് ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗാട്ട് കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച്‌ റബർ ഇറക്കുമതി തടയാനുള്ള ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പുനല്‍കി. വാർത്ത നൽകാനും…

Read More

കിളിമാനൂരിൽ പന്നിഫാം ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

പന്നിഫാം ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . മടവൂർ വില്ലേജിൽ പനപ്പാംകുന്ന് ചരുവിള വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന ബിനു ( 36),കിളിമാനൂർ പനപ്പാംകുന്ന് തൊടിയിൽ വീട്ടിൽ വിശ്വം എന്ന് വിളിക്കുന്ന ലിനിൻ കുമാർ (36 ), പനപ്പാംകുന്ന് തൊ ടിയിൽവീട്ടിൽ കുട്ടത്തി എന്ന് വിളിക്കുന്ന അനിൽകുമാർ ( 30 ) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പനപ്പാംകുന്നിൽ ഉള്ള പന്നി ഫാം ഉടമയായ പാരിപ്പള്ളി റോസ് ലാൻഡിൽ ബൈജു (…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 12.2 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിർമ്മിച്ച പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലെറ്റുകൾ, പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ് എന്നിവയുടെ ഉദ്ഘാടനം ബഹു. മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടയമംഗലം എം എൽ എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 12.25 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നജീബത്ത് , ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ ,…

Read More

ആയൂരിൽ യുവതിയെ കടന്നുപിടിച്ച യുവാവ് പോലീസ് പിടിയിൽ

ആയൂരിൽ ഫുട്പാത്തിലൂടെ നടന്നുപോയ 32 കാരിയെയാണ് കടന്നുപിടിച്ചുത് .അമ്പലംകുന്ന് വെളിനല്ലൂർസ്വദേശിയായ 27 കാരനെചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.വെളിനല്ലൂർ മുകളുവിള വീട്ടിൽ മഹേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഏകദേശം 7 മണിയോടെ കൂടി നടപ്പാതയിലൂടെ നടന്നുപോയ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.യുവതി ബഹളം വച്ചപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ചു ആയൂരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ചടയമംഗലം പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 29നാണ് ഈ സംഭവം നടന്നത്.354 പ്രകാരം കേസെടുത്ത പ്രതിയെ, മെഡിക്കൽ ചെക്കപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ്…

Read More

ചിതറയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ

ചിതറ വിശ്വാസ് നഗറിലാണ് സംഭവം . കടം വാങ്ങിയ തുക തിരിച്ചു നൽകാത്തതിലുള്ള തർക്കമാണ് വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമത്തിൽ എത്തിയത്. കടയ്ക്കൽ സ്വദേശി മുച്ചിൽ ചിതറ സ്വദേശി മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായത്. ജേഷ്ഠൻ കടം മേടിച്ച തുക നൽകാൻ ഉള്ളതിനാൽ പ്രതികൾ ഷിബിൻ ഷായെ ചിതറ വിശ്വാസ് നഗറിൽ വച്ചു തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു. ഷിബിൻ ഷായുടെ സുഹൃത്ത് വിഷ്ണു ദേവ് ഈ ആക്രമണം തടയാൻ ശ്രമിച്ചതോടെ പ്രതികൾ കുരുമുളക് സ്പ്രേ…

Read More

കാണികളെ അത്ഭുതപ്പെടുത്തിയ തിരുവനന്തപുരം കല്ലറക്കാരി ആര്യ മലയാളത്തിന് അഭിമാനാമാകുമ്പോൾ

ഓടുന്ന ബൈക്കിൽ ഏണിൽ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യുന്ന വനിതാ സി ആർ പി എഫ് ഉദ്യോഗസ്ഥ; ചുറ്റും ഇരുവശത്തും റൈഫിൾ കയ്യിൽ പിടിച്ചു തൂങ്ങിക്കിടക്കുന്ന വനിതാ കമാൻഡോകൾ. ഡൽഹിയിൽ ബൈക്ക് ഷോ നരീശക്തിയിൽ സാഹസിക പ്രകടനങ്ങൾ നടത്തി കാണികളെ അത്ഭുതപ്പെടുത്തിയ തിരുവനന്തപുരം കല്ലറക്കാരി ആര്യ മലയാളത്തിന് അഭിമാനാമാകുമ്പോൾ ഓടുന്ന ബൈക്കിൽ ഏണിൽ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യുന്ന വനിതാ സി ആർ പി എഫ് ഉദ്യോഗസ്ഥ. ബൈക്കിന്റെ ഇരുവശത്തും റൈഫിൾ കയ്യിൽ പിടിച്ചു തൂങ്ങിക്കിടക്കുന്ന വനിതാ…

Read More

പാലോട് മേള 2024; ഫെബ്രുവരി 7 മുതൽ 16 വരെ

61-ാമത് പാലോട് മേളയും ദേശീയ മഹോത്സവമായ കന്നുകാലിച്ചന്തയും കാർഷിക കലാ സാംസ്കാരിക മേളയും വിനോദസഞ്ചാര വാരാഘോഷവും 2024 ഫെബ്രുവരി 7 മുതൽ 16 വരെ നടക്കും. വ്യത്യസ്‌തവും ജനങ്ങളെ ആകർഷിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ സംവിധാനങ്ങൾകൊണ്ട് മേള ഇത്തവണയും മികച്ചതക്കുവാൻ സംഘാടക സമിതി ശ്രമിച്ചിട്ടുണ്ട്. വിജ്ഞാനപ്രദമായ സെമിനാറുകൾ, മന്ത്രിമാരും മറ്റു സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ, വിവിധങ്ങളായ കലാ പരിപാടികൾ, കുട്ടികൾക്കായുള്ള ചിത്രചനാ മത്സരങ്ങൾ, സംസ്ഥാനതല കബഡി, വോളിബോൾ ടൂർണമെന്റുകൾ, പുഷ്‌പ, ഫലസസ്യ പ്രദർശനവും വിൽപനയും,…

Read More
error: Content is protected !!