നെടുമങ്ങാട് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ

നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ ശരത്തിനെ (29) ആണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തിനാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശരത്തിന്റെ ഭാര്യ അഭിരാമിയെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ടര വർഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത്ത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന്…

Read More

തെന്മല എംഎസ്‌എല്ലില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

നെടുമങ്ങാട് സ്വദേശി ഹരികൃഷ്ണന്‍, മിഥുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് അപകടം ഉണ്ടായത്. കാര്‍ യാത്രികര്‍ കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങിവരികയായിരുന്നു എന്നാണു വിവരം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാര്‍ ഒരുമണിക്കൂറോളം ശ്രമിച്ചു കാര്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. തെന്മല പോലീസ് സ്ഥലത്തെ എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

ചടയമംഗലത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിൽ

ഡ്രൈ ഡേയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ മൂന്ന് പേരാണ് ചടയമംഗലം എക്സൈസും കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് പിടി കൂടിയത്. ചടയമംഗലം പോരേടം സ്വദേശി ബിനു,കുരിയോട് സ്വദേശി വിനോദ് , ഉമ്മന്നൂർ സ്വദേശി തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെ റോഡ് സൈഡിൽ നിന്നും മദ്യം വിൽപ്പന നടത്തി വന്നിരുന്ന ബിനുവിനെയും വിനോദിനെയും പിടികൂടുകയായിരുന്നു.കടയ്ക്കലിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ വിദേശ മദ്യമായി തങ്കച്ചനെ എക്സൈസ് കൊല്ലം സ്‌പെഷ്യൽ സ്ക്വാഡാണ്…

Read More

സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ AITUC സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും , സംഘടിപ്പിച്ചു

പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി രൂപം നൽകിയ സപ്ലൈകോയെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ ഭാഗത്ത് നിന്ന് സ്വീകരിക്കുന്നില്ലെന്ന് എഐടിയുസി സംസ്ഥാന പ്രസിഡൻറ് സഖാവ് ടി ജെ ആഞ്ചലോസ് കുറ്റപ്പെടുത്തി. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ AITUC സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാപ്രളയത്തിലും, കോവിഡ് മഹാമാരിയിലും, കേരളത്തിന് തുണയായത് സപ്ലൈകോ ആയിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈ കോയിൽ വില്പനയില്ല. തന്മൂലം സപ്ലൈ കോയിൽ ജോലിചെയ്യുന്ന 7000ത്തിലധികം തൊഴിലാളികൾ പട്ടിണിയിലായി….

Read More

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍.

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ കയറി മോഷണം നടത്തുകയായിരുന്നു. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുന്നത് കണ്ട മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട് ലെറ്റില്‍നിന്നും വിലകൂടി മദ്യം ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ്…

Read More

തമിഴക വെട്രി കഴകം: നടൻ വിജയ് രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു

തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മൊബൈല്‍ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് പാർട്ടിയില്‍ അംഗമാകാൻ സാധിക്കും. ഒരു കോടി പേരെ ആദ്യ ഘട്ടത്തില്‍ അംഗമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്….

Read More

സ:കെ.ശിവശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു.

ഇട്ടിവ: സിപിഐ ഇട്ടിവാ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ സ. കെ. ശിവശങ്കരപ്പിള്ള അഞ്ചാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.രാവിലെ 8:30 ന് പുഷ്പാർച്ചന നടത്തുകയും തുടർന്ന് സി. കെ. ചന്ദ്രപ്പൻ സ്മാരക ഹാളിൽവെച്ചു അനുസ്മരണം നടന്നു. CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. എ. നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്CPI ജില്ലാ അസ്സി. സെക്രട്ടറി സ. അഡ്വ. സാം. കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. CPI ഇട്ടിവാ ലോക്കൽ സെക്രട്ടറി സ.ഓമനക്കുട്ടൻ…

Read More

വെഞ്ഞാറമൂട് സ്വദേശി ആനക്കൊമ്പ് കേസിൽ പിടിയിൽ രണ്ട് പേർ വിലങ്ങുമായി രക്ഷപ്പെട്ടു

ആന കൊമ്പിൽ തീർത്ത ശില്പം വില്‍ക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടില്‍ ശരത്, പേയാട് കുണ്ടമണ്‍കടവില്‍ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണൻവിളയില്‍വെച്ച്‌ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ഇതേ കേസില്‍ വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശി അശ്വിൻ, പേയാട് വിളപ്പില്‍ശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയില്‍വെച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്….

Read More

കടയ്ക്കൽ ദർപ്പക്കാട്ടിൽ അസുഖം ബാധിച്ച വളർത്തു നായയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു ; കടയ്ക്കൽ പോലീസിൽ പരാതി നൽകി നാട്ടുകാർ

കഴിഞ്ഞ ദിവസം ഉച്ചയോടെ ആൾട്ടോ കാറിൽ എത്തിയ യുവതി അസുഖം ബാധിച്ച വളർത്തുനായയെ കടയ്ക്കൽ ദർപ്പക്കാടിന് സമീപം ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ന്യൂസ് റിപ്പോർട്ടർ വീഡിയോ പകർത്തിയതിൽ യുവതി ചോദ്യം ചെയ്യുകയും ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. തെരുവ് നായയുടെ ശല്യം രൂക്ഷമായ ഈ പ്രദേശത്ത്‌ ഒട്ടനവധി വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന ഇടം കൂടിയാണ്. ഇവിടെയാണ് അസുഖം ബാധിച്ച നായ കുട്ടിയെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്. കടയ്ക്കൽ പോലീസിൽ കടയ്ക്കലിലെ മൃഗ സ്നേഹികൾ പരാതി നൽകിയിരിക്കുകയാണ്…

Read More

കടയ്ക്കൽ പോലീസിൽ കിട്ടിയ വ്യത്യസ്തമായ പരാതി ; അനിൽ ജോൺ ഇപ്പോൾ വൈറലാണ്

മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടില്‍ ഭിന്നശേഷിക്കാരനായ അനില്‍ ജോണ്‍ ആണ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യമായാണ് ഒരു യുവാവ് തനിക്ക് അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക് പരാതിയുമായി എത്തിയത്. പരാതികാരനായ അനില്‍ ജോണിന്റെ മാതാപിതാക്കള്‍ മരിച്ചുപോയതിനെ തുടർന്ന് അനില്‍ ജോണ്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനില്‍ ജോണ്‍ തൊഴിലുറപ്പ് ജോലിക്കും, രാവിലെ പത്രമിടാൻ പോയും,ലോട്ടറി വില്‍പന നടത്തിയുമാണ് ജീവിക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും…

Read More
error: Content is protected !!