ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മാതൃക കൃഷിത്തോട്ടം’

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മാതൃക കൃഷിത്തോട്ടം’ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലതിക വിദ്യാധരൻ നിർവഹിച്ചു. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വനിത ഗ്രൂപ്പുകൾക്ക് ഉത്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ, കിഴങ്ങ് വിളകളുടെ നടീൽ വസ്തുക്കൾ തുടങ്ങിയവ നൽകുന്നതാണ് പദ്ധതി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; 20കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്ഇന്ന് പുലര്‍ച്ചെ 2.15ഓടെ പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്

എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് പരിക്കേറ്റത്. വിനോദ യാത്ര സംഘമാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. 38 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്‍റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നു. മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ പെരുമ്പാവൂര്‍ സിംഗ്നൽ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ…

Read More

കടയ്ക്കൽ തിരുവാതിര മഹോൽസവം 15 ദിനരാത്രങ്ങളിലായി നടക്കും ; കടയ്ക്കൽ തിരുവാതിര നോട്ടീസ് പ്രകാശനം നടന്നു

കടയ്ക്കൽ തിരുവാതിര 2024 ഫെബ്രുവരി 14 മുതൽ 28 വരെ 15 ദിനരാത്രങ്ങളായാണ് നടത്താനാണ് തീരുമാനിച്ചത് എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കടയ്ക്കൽ തിരുവാതിര നോട്ടിസ് പ്രകാശനത്തോട് അനുബന്ധിച്ചാണ് കുംഭം 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന വിപുലമായ ഉത്സവമായി നടത്താൻ തീരുമാനിച്ചത് എന്ന് അറിയിച്ചത്. Download Notice 21 കെട്ടുകാഴ്ചകളും 31 ഓളം വൈദ്യുത ദീപാലങ്കാരം വിവിധ മേഖലകളിലയി നടത്തുന്നുണ്ട്. മേള അമ്യൂസ്മെന്റ് പാർക്ക് ഉൾപ്പെടെ വിനോദത്തിനും വിശ്വാസത്തിനും ഒട്ടും മാറ്റുകുറയാതെയാണ് കടയ്ക്കൽ…

Read More

ചടയമംഗലത്ത് ഗൃഹ നാഥനെ ജെ സി ബിയുടെ ബക്കറ്റ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി ; വധ ശ്രമത്തിന് കേസ് എടുത്ത് പോലീസ്

തെരുവിൻ ഭാഗത്ത് അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് വീട്ടിലേക്കുള്ള വഴി കിളച്ചു മറിക്കുകയും വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തതായി ആരോപണം. കഴിഞ്ഞദിവസം രാത്രി 12:30 മണിയോടു കൂടിയാണ് സംഭവം. ചടയമംഗലം തെരുവിൻ ഭാഗം വിളയിൽ വീട്ടിൽ കമലാസനനും കുടുംബവുമാണ് ചടയമംഗലം പോലീസിൽ പരാതി നൽകിയത്. മർദ്ദനത്തിൽ പരിക്കേറ്റ കമലാസനൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.. ഭാര്യയും വികലാംഗയായ മകളും താമസിക്കുന്ന വീട്ടിലാണ് രാത്രി അക്രമികൾ അതിക്രമിച്ച് കയറിയത്. എന്നാൽ വഴി സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ നിലനിൽക്കുന്നതായി ആരോപണ…

Read More

കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ പിച്ചയെടുത്ത് പ്രതിഷേധിച്ച് തൊഴിലാളികൾ

സ്കൂൾ പാചക തൊഴിലാളികളാണ് പ്രതിഷേധവുമായി കൊട്ടാരക്കര ബസ്റ്റാന്റിലേക്ക് എത്തിയത് . മൂന്ന് മസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല എന്നാണ് പരാതി ബസ്സ്റ്റാന്റിൽ പിച്ചയെടുത്ത് പണം സർക്കാറിന് നൽകാൻ പോകുന്നു എന്ന് തൊഴിലാളികൾ പറയുന്നു. പലപ്പോഴും സർക്കാരിലേക്ക് നിവേദനം നൽകിയിരുന്നു എന്നാൽ ഫണ്ടില്ല എന്നുള്ള മറുപടിയാണ് തിരികെ വരുന്നത്. എന്നും തൊഴിലാളികൾ പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വിശപ്പ് സഹിക്കാൻ കഴിയാതെ യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു

മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നു കണ്ടു നിന്നവരോട് യുവാവ് പറഞ്ഞു. അസം സ്വദേശിയായ യുവാവിന് പൊലീസ് എത്തി ഭക്ഷണം വാങ്ങി നൽകി. ഇയാളെ പിന്നീട് സ്ഥലത്തു നിന്ന് കാണാതായി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കുടുംബ സംഗമം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കുടുംബ സംഗമം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുമെന്ന് വാർത്ത സമ്മേളനത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. ഫെബ്രുവരി 12 ന് രാവിലെ 10 മണിക്ക് ആശുപത്രി അംഗണത്തിൽ വച്ചാണ് കുടുംബ സംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചടയമംഗലം ബ്ലോക്കും താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള സെക്കൻഡറി ലെവൽ പാലിയേറ്റീവ് കെയർ യൂണിന്റിന്റെ കുടുംബ സംഗമണ് വിപുലമായി തന്നെ തടത്താൻ തീരുമാനിച്ചത് എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലധികാ വിദ്യാധരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു….

Read More

വെമ്പായത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിനെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തി

വെമ്പയത്ത് യുവാവ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിലാണ് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാം വിള സ്വദേശി നവാസ് (45) നെയാണ് ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എം.സി റോഡിൽ വെമ്പായം ജംഗ്ഷന് സമീപമാണ് സംഭവം. ശരീരമാസകലം മുറിവേറ്റ പാടുകൾ ഉള്ളതായാണ് വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെഞ്ഞാറമൂട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാർത്ത…

Read More

കുളത്തുപ്പുഴ എൽ പി എസിൽ കുട്ടികളെ അധ്യാപകൻ അശ്ളീല ചിത്രം കാണിച്ചു എന്ന് പരാതി

മൂന്ന് മാസങ്ങൾക്ക് മുമ്പ് അറബിക് അധ്യാപകനായി കുളത്തുപ്പുഴ എൽ പി എസിൽ എത്തിയ തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ സ്വദേശിയായ ബാദിക് ഷായാണ് കുട്ടികൾ പഠിക്കുന്ന നേരത്ത് അശ്ലീല ചിത്രങ്ങൾ കാണിക്കുന്നത്.ക്ലാസ് റൂമിൽ ഇയാൾ മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണാറുണ്ട് എന്നും കുഞ്ഞു കുട്ടികൾ പറയുന്നു. രണ്ട് കുട്ടികളുടെ മൊഴിയിൽ പോലീസ് കേസ് എടുത്തു രക്ഷിതാക്കളുടെ പരാതിയിൽ കുളത്തുപ്പുഴ പോലീസ് ബാദിക് ഷായ്ക്കെതിരെ പോസ്കോ , പട്ടിക ജാതി നിരോധിത പീഡന നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്….

Read More

സ്റ്റാഫുകളെ ആവശ്യമുണ്ട്

13 വർഷത്തെ സേവന പാരമ്പര്യമുള്ള പ്രമുഖ വെഡ്ഡിംഗ് & ഇവന്റ് കമ്പനി ആയ “ശാദി മുബാറക്” ഓഫീസ് സ്റ്റാഫ്(female), അക്കൗണ്ടന്റ്(female), മാനേജർ എന്നീ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ തിരയുന്നു. പ്രവർത്തി പരിചയം ഉള്ളവർക്കും ഫ്രഷേഴ്സിനും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8606460007 (അബിൻ)എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!