ചിതറയിൽ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം റോഡിലേക്ക് ഒഴുകുന്നത് കാൽനടയാത്രക്കാർക്കും പൊതു ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി

ചിതറ സർവീസ്‌ സഹകരണ ബാങ്കിന് സമീപമാണ് ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം പൊതു ജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നത് . ഒട്ടനവധി സർക്കാർ സംവിധാനങ്ങളും , അക്ഷയ സെന്റർ , കൃഷി ഭവനും ഉൾപ്പെടെയുള്ള ഈ റോഡിൽ ദിവസേന നൂറുകണക്കിന് പൊതുജനങ്ങളാണ് കാൽനട യാത്രക്കാരായും വാഹനത്തിലും എത്തുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയിൽ പുനർ നിർമ്മിച്ച റോഡിലൂടെയാണ് ഹോട്ടൽ മാലിന്യം ഉൾപ്പെടെ അടങ്ങുന്ന മലിന ജലം ഒഴുക്കി വിടുന്നത് ….

Read More

കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡൽഹിയിലേയ്ക്ക്; ഐക്യദാർഢ്യ സദസ്സ് കിഴക്കുംഭാഗത്ത്

LDF ഐക്യ ദാർഡ്യ ജനകീയ സദസ്സ് ചിതറയിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സ.അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കരകുളം ബാബു , സിപിഐ നേതാവ് കണ്ണൻകോട് സുധാകരൻ , സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണ കുറിപ്പ് , ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി , കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്‌സൺ നജീബത്ത് , സിപിഎം നേതാവ് സുകുമാര പിള്ള…

Read More

അറിയിപ്പ് ;ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല& വായനശാല ഓയിൽപാം

ബഹുമാന്യരെ, നമ്മുടെ നാടിന്റെ ഏറെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുക എന്നത്. ഗ്രന്ഥശാല പൊതുജനങ്ങളിൽ നിന്നും സാമ്പത്തികം സമാഹരിച്ച് വാങ്ങിയ നാല് സെന്റ് വസ്തുവിൽ ബഹുമാനപ്പെട്ട കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവറുകളുടെ 2022 23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രന്ഥശാലയ്ക്ക് ആസ്ഥാനം മന്ദിരം നിർമ്മിക്കുകയാണ്. 2024 ഫെബ്രുവരി 10 ശനി…

Read More

സി പി ഐ ആൽത്തറമൂട് ലോക്കൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വടക്കേവയൽ ഏലയിൽ 4 ഏക്കർ ഭൂമിയിൽ കൃഷിയുടെ വിളവെടുപ്പ് നടന്നു

കടയ്ക്കൽ : കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ. വി വി രാഘവൻ കാർഷിക വികസന സമിതി വടക്കേവയലിൽ നടത്തി വരുന്ന ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നൽകിയാണ് ബി ജെ പി അധികാരത്തിൽ എത്തിയത്. എന്നാൽ അധികാരത്തിൽ എത്തിയ കേന്ദ്ര ഭരണാധികാരികൾ കർഷകരെ ദ്രോഹിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. പുതുതായി…

Read More

ആൺ കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി വന്നയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

മൂന്ന് ആൺ കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി വന്ന 54 വയസുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.ഇളമാട്ട് കഴിഞ്ഞ 12 വർഷമായിപന്നിഫാം നടത്തി വരികയായിരുന്നു പ്രതി.ചടയമംഗലം സിഐഡി.ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ പോക്സോ പ്രതിയെ അറസ്റ്റ് ചെയ്തത്.വൈക്കം സ്വദേശിയായ ബൈജു കെ.എസ് ആണ് പോലീസിന്റെ പിടിയിൽ ആയത്. ഇയാൾ ഒളിവിൽ കഴിയവേയാണ് ചടയമംഗലം പോലീസിന്റെ വലയിലായത്.ഇയാളുടെ പീഡന വിവരങ്ങൾ കുട്ടികൾ അവരുടെ സുഹൃത്തുക്കളോട് പറയുകയും, അവർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ…

Read More

കടയ്ക്കൽ സ്വദേശി തമിഴ്നാട് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈയ്ക്കടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ ശങ്കർ നഗർ ഗീതാ മന്ദിരത്തിൽ ജയന്റെയും ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) ആണ് മരിച്ചത്. ചെന്നൈയിൽ ഡെക്കറേഷൻ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സഹോദരി ജയശ്രീയു ടെ വിവാഹം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം ജോലി സ്‌ഥലത്തേക്ക് മട ങ്ങിയതാണ് നന്ദു. അപകടം അറിഞ്ഞു ഉടൻ ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചു. ഇന്നു പോസ്റ്റ്മോർ ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയോടെ ശങ്കർ നഗറിലെ വീട്ടിൽ…

Read More

കടയ്ക്കൽ സ്വദേശിയ്ക്ക് കേരള പോലീസ് മേധാവിയുടെ ബഹുമതി

കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയും, കേരള പോലീസ് സബ് ഇൻസ്പെക്‌ടറുമായ അനൂപ് എം എ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്‌ജ് ഓഫ് ഹോണർ കേരള പോലീസ് ചീഫും,, ഡയറക്ട‌ർ ജനറലുമായ ഡോ ഷേക് ദർവേഷ് സാഹിബ് ഐ പി എസിൽ നിന്നും ഏറ്റുവാങ്ങി. ദീപ്‌തിയാണ് അനൂപിന്റെ ഭാര്യ, ആദവ്, അദിനവ് എന്നിവരാണ് മക്കൾ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നെടുമങ്ങാട് ജ്വല്ലറി മോഷണം; അഞ്ച് പേരെ പോലീസ് പിടികൂടി; പ്രതികള്‍ നാല് പേരും 15 വയസിന് താഴെയുള്ളവര്‍

നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. അതേസമയം, പിടിയിലായവരില്‍ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു താമസിച്ചിരുന്നത്. നെടുമങ്ങാട് സത്രം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അമൃത ജ്വല്ലറിയില്‍ ജനുവരി 27 പുലര്‍ച്ചെയാണ് മോഷണസംഘം കൃത്യം നടത്തിയത്. രാവിലെ 9 മണിയോടെ ഉടമ കട…

Read More

ചിതറയിൽ വാഹനാപകടം ;കാലിന് ഗുരുതരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചിതറ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്.ഒരേ ദിശയിലേക്ക് സഞ്ചരിച്ച വാഹനം ഒരുമിച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വാഹനം വരുന്നത് കണ്ട് ഇടത്തേക്ക് ഇരുചക്ര വാഹനം തിരിച്ചതിനെ തുടർന്ന് മഹീന്ദ്ര ജീപ്പിൽ തട്ടുകയായിരുന്നു . തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളാറവട്ടം സ്വദേശികളാണ് ബൈക്ക് യാത്രികർ എന്നാണ് അറിയാൻ കഴിയുന്നത്. കാലിന് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അമിത…

Read More

കടയ്ക്കൽ ആനപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഗുരുതര പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടയ്ക്കൽ ആനപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആനപ്പാറ റേഷൻ കടയുടെ സമീപമാണ് രാത്രി 7.30 ഓടെ അപകടം ഉണ്ടായത് . R15 ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് വേഗതയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കാലിന് ഗുരുതര പരിക്കേറ്റ രവീന്ദ്രൻ പിള്ള 60 വയസ്സ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!