മാങ്കോട് പന്തുവിള തലവരമ്പ് സൈഡ് വാൾ കാരിച്ചിറ കല്ലുവെട്ടാംകുഴി റോഡ് നിർമ്മാണം പുനരാരംഭിച്ചു
പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാങ്കോട് പന്തുവിള തലവരമ്പ് സൈഡ് വാൾ കാരിച്ചിറ കല്ലുവെട്ടാംകുഴി റോഡിന്റെ നിർമ്മാണം പുനരാരംഭിച്ചു. പി എം ജി എസ് വൈ ബദ്ധപ്രകാരം എൻ കെ പ്രേമചന്ദ്രൻ എംപിയാണ് റോഡിന് ഫണ്ട് അനുവദിച്ചത്. പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ട് ഏറെക്കാലമായെങ്കിലും റോഡ് നിർമ്മാണം പുനരാരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് എൻ കെ പ്രേമചന്ദ്രൻ എംപി വീണ്ടും ഇടപെടുകയും റോഡ് നിർമ്മാണം ദുരിതഗതിയിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇരപ്പിൽ വാർഡിലെ മാങ്കോട് ജംഗ്ഷനിൽ നിന്നാണ് നിർമ്മാണം…


