ചിതറ കിളിത്തട്ട് ചക്കമല ശ്രീ ആയിരവില്ലി ക്ഷേത്ര പരിസരത്ത് വൻ തീ പിടുത്തം

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ ചക്കമല ശ്രീ ആയിരവില്ലി കുന്ന് ക്ഷേത്ര പരിസരത്ത് ഇന്ന് ഒൻപത് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തീ നിയന്ത്രണ വിധായമാക്കി.കിളിത്തട്ട് വാർഡ് മെമ്പർ ഷിബുവും അമ്പല കമ്മിറ്റി അംഗങ്ങളും പ്രദേശ വാസികളും സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധായമാക്കുകയായിരുന്നു. ജനവാസ മേഖലയിലേക്ക് എത്തും മുമ്പ് തന്നെ തീ അണച്ചത് കൂടുതൽ നാശനഷ്ടത്തിലേക്ക് എത്തിച്ചില്ല. കടയ്ക്കൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

ഏരൂരിൽ യുവതിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഏരൂർ രണ്ടേക്കർമുക്ക് അശ്വതി ഭവനിൽ 28 വയസ്സുള്ള അശ്വതിയെയാണ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അശ്വതിയുടെ ഭർത്താവ് സനു വിദേശത്താണ് ഇന്ന് ഉച്ചയോടെയാണ് സംഭവം..സ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥരും, വിരലടയാള വിധക്തരും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.ഏരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിളിൽ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ,ഐരക്കുഴി സ്വദേശി പിടിയിൽ

കുമ്മിളിൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഐരക്കുഴി പാലക്കൽ സി വി ഭവനിൽ 67 വയസ്സുകാരൻ ഗോപിനാഥൻ പിള്ളയാണ് പിടിയിലായത്. 2022 മുതൽ കുട്ടിയെ ഭീഷണി പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയിൽ വരുന്ന മാനസിക അസ്വസ്ഥത ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ കുട്ടിയോട് കാര്യം തിരക്കി. എന്നാൽ കുട്ടി വിവരം പറഞ്ഞില്ല .കുട്ടി വീടിന് പുറത്ത് ഇറങ്ങാൻ ഭയപ്പെടുന്നത് കൂടി ആയപ്പോൾ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി . അപ്പോഴാണ് കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്…

Read More

പെരിങ്ങമല പഞ്ചായത്ത് ഭരണം UDF ന് നഷ്‌ടമായി ;പാലോട് രവി രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകിയെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ സത്യമംഗത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ

ചിതറ സത്യമംഗലം ചാവരുകാവ് മുളമൂട്ടിൽ വീട്ടിൽ ശരണ്യയുടെയും രതീഷിന്റെയും മകൾ റിതികയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം . . കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നടന്നിരുന്നതായും നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ കുളിച്ചു കഴിഞ്ഞു കുഞ്ഞു കരഞ്ഞു കരച്ചിലിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ കുഞ്ഞിന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി…

Read More

സമരത്തിനിടെ കർഷകൻ മരിച്ചു; കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം

സമരത്തിനിടെ കർഷകൻ മരിച്ചു. ഗുരുദാസ് പൂരിൽ നിന്നുള്ള കർഷകനാണ് മരിച്ചത്. മരിച്ചത് ഹൃദയമാഘാത് മൂലം. ഗ്യാൻ സിങ് എന്നാ കർഷകൻ ആണ് മരിച്ചത്. പൊലീസിനെതിരെ ആരോപണവുമായി കുടുംബം. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് ആരോപണം. കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ആരോഗ്യ പ്രശ്‌ങ്ങൾ ഉണ്ടായിരുന്നു എന്ന് കുടുംബം ആരോപിച്ചു. അതേസമയം കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും…

Read More

കടയ്ക്കൽ ദേവീ ഭക്തിഗാനം ‘കടയ്ക്കലമ്മ’ പ്രകാശനം ചെയ്തു

കടയ്ക്കൽ ദേവിയുടെ ഭക്തിഗാനം കടയ്ക്കലമ്മ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം നടന്നു. രചനയും, നിർമ്മാണവും അജയകുമാർ റ്റി, സംഗീതം മനോജ്, ആലാപനം ദേവീകൃഷ്‌, തുലസീഭായി, ബഹുലേയൻ പിള്ള എന്നിവർ ചേർന്നാണ് സമർപ്പണം ഇന്ന് രാവിലെ(16-02-2024) ദേവീ ക്ഷേത്രത്തിൽ പീടിക കുറുപ്പ് ഗാനത്തിൻ്റെ സി ഡി പൂജിച്ചു നൽകി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാറിന് കൈമാറി. ഉപദേശക പ്രസിഡൻ്റ് എസ് വികാസ്, ബിനോജ് തുടയന്നൂർ, ഇതിൻ്റെ അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കൊല്ലത്ത് കഴിഞ്ഞ ദിവസം കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. കൊട്ടാരക്കര വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ വീണ്ടും ബൈക്ക് മോഷണം

KL 08 N 1979 നമ്പറിലുള്ള  സ്പ്ളെണ്ടർ  ബൈക്കാണ് മോഷണം പോയത്. കടയ്ക്കൽ പഴയ ചന്തയിൽ  നിന്നും ഇന്ന് വൈകുന്നേരം 6.30-8.15 ന് ഇടയിൽ കാണാതെ പോയി . കണ്ട് കിട്ടുന്നവർ 9497413199, 7994913001 ഈ നമ്പറിൽ വിളിക്കുക ചെയ്യുക വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രം ഉണ്ടാകുമെന്ന് സംഘടനകൾ അറിയിച്ചു.ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്ന് സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം…

Read More
error: Content is protected !!