റാങ്ക് ജേതാവിനെ വീട്ടിൽ എത്തി അനുമോദിച്ച് മന്ത്രി ചിഞ്ചുറാണി

കേരളാ യൂണിവേഴ്സിറ്റി എം.എ മലയാളം പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ഇട്ടിവാ പഞ്ചായത്തിലെ നെടുപുറം വാർഡിലെ കുമാരി ബി.ഹരിതയെ ബഹു. മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണി വസതിയിൽ എത്തി അനുമോദിച്ചു. റാങ്ക് ജേതാവ്  ആയ ഹരിതക്ക് AIYF ഇട്ടിവാ മേഖലാ കമ്മറ്റിയുടെ സ്നേഹോപഹാരം മന്ത്രി നൽകി. ഹരിതയുടെ മാതാപിതാക്കളോട് വിശേഷങ്ങൾ തിരക്കിയും, ഉപരിപഠനത്തെ പറ്റി സംസാരിച്ചു പിന്തുണയും ആശംസയും അറിയിച്ചാണ് മന്ത്രി മടങ്ങിയത്. CPI മണ്ഡലം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുവിന് 60 വർഷം തടവും പിഴയും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിന് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലം സ്വദേശി വിനീതി(32)ന് 60 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിൻകര പോക്സോ അതിവേഗ കോടതി ജഡ്‌ജി കെ. വിദ്യാധരൻ്റേതാണ് ശിക്ഷാവിധി. 2017-ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. തിരുവല്ലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഇൻസ്പെക്ടറായിരുന്ന ആർ.സുരേഷ്, ദിലീപ്കുമാർദാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. സന്തോഷ്കുമാർ പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും വിധിച്ച് കോടതി. കോതമംഗലം പാലാപറമ്പിൽ വീട്ടിൽ പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടിക്ക് 5 വയസുള്ളപ്പോൾ മുതൽ 10 വയസു വരെ ഇയാൾ പീഢനത്തിനിരയാക്കിയെന്നാണ് കേസ്. ഈ കേസിലാണ് കോടതിയുടെ ശിക്ഷാവിധിയുണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഭാരത്‌ ന്യായ് യാത്ര നിർത്തിവെച്ചു, രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

വയനാടന്‍ ജനരോഷം ദേശീയ ശ്രദ്ധയിലേക്ക്. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെടും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുക. വരാണസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര നിലവില്‍ എത്തിനില്‍ക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയില്‍ യാത്ര നിര്‍ത്തിവച്ച ശേഷമാകും രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്‌റാം രമേശ് അറിയിച്ചു. വയനാട്ടില്‍ തന്റെ സാന്നിധ്യം അടിയന്തരമായി ആവശ്യമാണെന്ന ബോധ്യമുള്ള രാഹുല്‍ ഗാന്ധിക്ക്…

Read More

ആംബുലൻസിൽ കടത്തിയ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി

കൊട്ടാരക്കര ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി . പുനലൂർ സ്വദേശികൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ സ്‌പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പത്തനാപുരം പോലീസിൽ കൈ മാറുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒൻപത് മരണം

തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് മരണം. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം.അഞ്ചു സ്ത്രീകളടക്കം ഒൻപത് പേർ മരിച്ചു. പത്തിലധികം പേർക്ക് പരുക്ക് വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവൻപട്ടിയിലാണ് അപകടം. സ്വകാര്യ ഫാക്ടറിയിൽ ജോലിക്കിടെയാണ് അപകടം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങുന്നു

2023–2024 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ചിതറ ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽ പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി നീന്തൽ പരിശീലകന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി സ്ഥലം സന്ദർശിക്കുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പഞ്ചായത്തിലെ കൊല്ലായിൽ വാർഡിൽ ആദ്യ സർക്കാർ കെട്ടിടത്തിന് തറക്കല്ലിട്ടു

ചിതറ പഞ്ചായത്തിൽ കൊല്ലായിൽ വാർഡിൽ പഞ്ചായത്ത് നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിന് വാഴവച്ചകാലയിൽ പ്രസിഡന്റ് എം എസ് മുരളി തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് ആർ എം രജിത അധ്യക്ഷയായി. പഞ്ചായത്ത് അംഗം ജനനി സ്വാഗതം പറഞ്ഞു. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് കൊല്ലായിൽ അംഗൻവാടി പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് കെട്ടിടം നിർമിക്കാൻ 12 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം പൂർത്തിയാക്കുന്നതോടെ പഞ്ചായത്തിലെ 46 അംഗൻവാടികളിൽ 44 അംഗൻവാടികൾ സ്വന്തമായി കെട്ടിടമുള്ളവയാകും. പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പിള്ളി, ഷിബു, മിനി ഹരികുമാർ, കവിത,…

Read More

മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു

മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങാനെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സുരേഷിനെ കൂട്ടാതെ സാധനങ്ങളുമായി സംഘം കയറുകയാണുണ്ടായത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വയനാട്ടിൽ ഇടത്-വലത് മുന്നണികളും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താൽ തുടങ്ങി

വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹ‍ര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹ‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹ‍ര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!