വിള ആരോഗ്യപരിപാലനവും മണ്ണ് പരിശോധനയും  അവബോധ ക്ലാസും ചിതറ കൃഷി ഭവനിൽ

ചിതറ കൃഷിഭവൻ സംഘടിപ്പിക്കുന്ന വിള ആരോഗ്യ പരിപാലനവും മണ്ണ് പരിശോധന യുമായി ബന്ധപ്പെട്ട അവബോധന ക്ലാസ്സ്‌ 19/12/2024 വ്യാഴം രാവിലെ 10.00 മണിക്ക് കൃഷി ഭവനിൽ നടത്തപെടുന്നു. കർഷകരും ഈ ക്ലാസിൽ പങ്കെടുക്കണം എന്ന് കൃഷി ഓഫീസർ അറിയിച്ചു . ഈ അവബോധന ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ കർഷകരും ആധാർ കാർഡ് കൂടി കൊണ്ട് വരേണ്ടത് ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ക്ലാസ്സിനോട് അനുബന്ധിച്ചു കതിർ ആപ്പ് രെജിസ്ട്രേഷൻ നടത്തപെടുന്നു എന്നും എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും…

Read More

കുളത്തൂപ്പുഴയിൽഓട്ടോ ഡ്രൈവറെ  കാറിൽ എത്തിയ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം

കുളത്തുപ്പുഴ പച്ചയിൽ കട സാം നഗർ റോഡിൽ വച്ച് ഓട്ടോ ഡ്രൈവർ ആയ വലിയ സജീന മൻസിൽ  അഷറഫിനെ ഇന്ന് രാവിലെ ഏഴുമണിയോടെ  ഓട്ടോ ഓടിച്ചു പോകുന്നതിനിടെ കാറിൽ എത്തിയ മടത്തറ സ്വദേശി സജീർ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവം സമയം ബഹളത്തെ തുടർന്ന് പ്രദേശവാസികൾ എത്തി പൊള്ളലേറ്റ അഷറഫിനെ കുളത്തൂപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് 40 ശതമാനത്തോളം പൊള്ളലേറ്റ അഷറഫിനെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് അയച്ചിരിക്കുകയാണ്….

Read More

ചിതറ പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ

ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്തത്. പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം ,പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല. സർക്കാരിൻ്റെയും സർക്കാർ അനുബന്ധ സ്ഥാ പനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും മതസ്ഥാപനങ്ങളുടെയും ബോർഡ്, ബാനർ, പോസ്‌റ്റർ, കൊടിതോരണം എന്നിവയുമുണ്ടാകരുത്. 18നുശേഷം ഇവ പൊതുറോഡിലോ പരിസര ത്തോ കണ്ടാൽ ബോർഡ് ഒന്നിന് 5000 രൂപ വീതം ബന്ധപ്പെട്ട…

Read More

കടയ്ക്കലിൽ വ്യാജ മദ്യ വില്പനക്കാരനെ നാടുകടത്തി

വ്യാജ മദ്യ വില്പനക്കാരനെ കടയ്ക്കൽ പോലീസ് ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. കടയ്ക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കോട്ടുക്കലിലും സമീപപ്രദേശങ്ങളിലും നിയമവിരുദ്ധമായി വ്യാജ ചാരായ നിർമ്മാണം നടത്തി വിൽക്കുകയും, അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തുകയും ചെയ്തിരുന്ന കോട്ടുക്കല്‍ മണ്ണൂർ തെക്കേടത്ത് വീട്ടിൽ ജിനു (46 ) നെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തി. റേഞ്ച് ഡി. ഐ . ജി അജിത ബീഗം ഐ. പി. എസ് ആറുമാസത്തേക്ക് കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തിയത്.വ്യാജമദ്യ വില്പ്പന നടത്തിയതിന്…

Read More

കടയ്ക്കലിൽ 12 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ

കടയ്ക്കലിൽ 12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 64കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. പന്ത്രണ്ട് കാരനെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ പ്രതി കുറ്റിക്കാട് എല്ലുക്കാട് സ്വദേശി ബാബു (64) ആണ് പിടിയിലായത്. കഴിഞ്ഞ പതിനാലിന് ഉച്ചക്ക് ഒന്നരമണിയോടെ വീടിന് സമീപമുളള ആളൊഴിഞ്ഞ കാടുകയറികിടക്കുന്ന പുരയിടത്തിൽ എത്തിച്ച കുട്ടിയെ ഇയ്യാൾ വിവസ്ത്രനാക്കി ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു.തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ…

Read More

കല്ലടയാറ്റിൽ കാണാതായ അഞ്ചൽ വടമൺ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പുനലൂർ, കല്ലടയാറ്റിൽ കാണാതായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ അഞ്ചൽ വടമൺ സ്വദേശി രതീഷിൻ്റെ (53) മൃതദേഹം കണ്ടെത്തി. പുനലൂർ എലിക്കാട്ടൂർ ഭാഗത്തെ കല്ലടയാറ്റിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്.പുനലൂർ ശിവൻ കോവിലിന് സമീപമുള്ള പുത്തൻ കടവിലാണ് കാണാതായത്.കുളിക്കാൻ ഇറങ്ങിയതാണോ ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന സംശയം നിലവിലുണ്ട്.പത്തനംതിട്ട വ്യവസായ വകുപ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായിപുനലൂർ പോലീസും . ഫയർഫോഴ്സും സ്കൂബാ ഡൈവിങ്ങ് ടീമുംതിരച്ചിൽ നടത്തുകയായിരുന്നു. തെന്മല ഡാം തുറന്നു വിട്ടതിനാൽ വെള്ളം കല്ലടയാറ്റിൽ…

Read More

ചിതറയ്ക്ക് അഭിമാനമായി യുവവേദി തൂറ്റിക്കൽ; ബ്ലോക്ക് തല ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം

ചടയമംഗലം ബ്ലോക്ക് തല കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചുകൊണ്ട് യുവവേദി തൂറ്റിക്കൽ ജില്ലാ തല മത്സരത്തിന് യോഗ്യത നേടി. ക്രിക്കറ്റ് മത്സരത്തിന് ഏഴ് പഞ്ചായത്തിൽ നിന്നുള്ള ടീമുകൾ മത്സരിച്ചതിൽ ഫൈനൽ മത്സരത്തിലേക്ക് എത്തിയത് വെളിനല്ലൂർ പഞ്ചായത്തും ചിതറ പഞ്ചായത്തുമാണ്. അഭിനന്ദിന്റെ നേതൃത്വത്തിൽ ഇറങ്ങിയ യുവവേദി തൂറ്റിക്കൽ 4 വിക്കറ്റ് നഷ്ട്ടത്തോടെ 45 റൺസ് നേടി, തുടർന്ന് യുവവേദി തൂറ്റിക്കലിനെതിരെ 30 റൺസ് നേടാനെ വെളിനല്ലൂരിന് കഴിഞ്ഞുള്ളൂ.. ജില്ലാ മത്സരത്തിനും അഭിമാന നേട്ടം കൈവരിക്കുമെന്ന് യുവവേദി…

Read More

ചിതറ നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നവശ്യം

ചിതറ,നിലമേൽ ഗ്രാമപഞ്ചായത്തുകളിൽ അടിയന്തരമായി ബഡ്സ്കൂൾ അനുവദിക്കണമെന്നും ഭിന്നശേഷി ഗ്രാമസഭ വിളിച്ചു കൂട്ടണമെന്നുംപേരന്റ്സ് അസ്സോസിയേഷൻ ഓഫ് ഡിഫറന്റ്ലി ഏബിൽഡ് കമ്മ്യൂണിറ്റി(പതക്ക്‌) ചടയമംഗലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടുമേഖലാ കമ്മിറ്റി പ്രസിഡന്റ് നസിയ ഹസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് വരവിള നവാസ് യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, ജോയന്റ് സെക്രട്ടറി അനുപമ തുമ്പോട്, മേഖല സെക്രട്ടറി ബിന്ദു അനിൽ, ഭാരവാഹികളായ സിറാജ് കുമ്മില്‍, മസീറ ചിതറ, ഷീജ ഷാനവാസ്,ഫസീലബീവി, സ്വാതി, നാജിയ ബീവി,…

Read More

ലഹരി വിൽപ്പനക്കാരായ യുവാക്കളെ എക്സൈസ്പിടികൂടി

ക്രിസ്മസ്, പുതു വത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി മയക്കു മരുന്ന് സംഘങ്ങൾ സജീവമായതോടെ പരിശോധനക്കിറങ്ങിയ കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത് മൂന്ന് കേസുകളിലായി മൂന്ന് പേർ. ഇവരിൽ നിന്നും 8.188ഗ്രാം മെത്താംഫെറ്റാമൈനും , 13 ഗ്രാം കഞ്ചാവും, പൾസർ 220 ബൈക്കും കൊട്ടാരക്കര റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.. പുതുവത്സരം ലക്ഷ്ഷ്യമിട്ട് മയക്കു മരുന്ന് ലഹരി മാഫിയകൾ സജീവമായതിനെ തുടർന്ന് രഹസ്യ സന്ദേശത്തിനെ തുടർന്ന് കൊട്ടാരക്കര റേഞ്ച് എക്‌സൈസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി…

Read More

വർക്കലയിൽ ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ച് പതിനാറുകാരൻ; അമ്മയ്‌ക്കെതിരെ കേസ്

ഹെൽമറ്റുപോലും വയ്ക്കാതെ സ്കൂട്ടർ ഓടിക്കാൻ പതിനാറുകാരന് കൊടുത്ത അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പാളയംകുന്നിൽ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയിലാണ് കുട്ടിഡ്രൈവറെ കണ്ടെത്തിയതും പിടികൂടിയതും. തുടർന്ന് രേഖകൾ പരിശോധിച്ചതോടെ പ്രായപൂർത്തിയാട്ടില്ലെന്ന് വ്യക്തമാവുകയും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയായിരുന്നു വാഹന ഉടമ. അമ്പതിനായിരം രൂപ പിഴയും ഒരുവർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റോഡപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസ് വാഹനപരിശാേധന കർശനമാക്കിയിരുന്നു. നിരവധി കുട്ടിഡ്രൈവർമാരാണ് ഇതിൽ പിടിയിലായത്. ഇരുചക്രവാഹനങ്ങളാണ് ഇവരിൽ അധികവും ഓടിച്ചിരുന്നത്….

Read More