അരിപ്പ കോങ്കൽ ഏലായിൽ കൊയ്ത്തുൽത്സവം സംഘടിപ്പിച്ചു

അരിപ്പ കോങ്കൽ എലായിൽ കൊച്ചുകലുങ്ങ് കോങ്കലിൽ വീട്ടിൽ ശ്രീമാൻ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന നാലേക്കർ നെൽകൃഷി ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ മടത്തറഅനിൽ ഉദ്ഘാടനം ചെയ്തു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ റോയ്തോമസ്, ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു

Read More

കല്ലമ്പലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും

ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇത് അടച്ചില്ലെങ്കിൽ 2 വർഷം തടവ് അധികം അനുഭവിക്കണം. മടവൂർ സീമന്ത പുരം, മയിലാടും പൊയ്‌കയിൽ വീട്ടിൽ അമ്പിളി (33) യെ കൊന്ന കേസിലാണ് വിധി. 2017 ഫെബ്രുവരി പത്തിന് പുലർച്ചെ കല്ലമ്പലം ചിറ്റായ്ക്കോട്ടെ ബീന ഭവൻ എന്ന വീട്ടിലായിരുന്നു കൊലപാതകം. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന് വിളിക്കുന്നു അജി യെയാണ്…

Read More

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം ; എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്ക്

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ അതിക്രമം

കടയ്ക്കലിൽ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവർ പോലീസ് ജീപ്പിന്റെ ഗ്ലാസ്സ് ചവിട്ടിപൊട്ടിച്ചു.വിലങ്ങിടാൻ ശ്രമിച്ച പോലീസ്കാരന്റെ കൈകടിച്ച് മുറിച്ചു. കടയ്ക്കൽ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവർ വിഷ്ണുവാണ് ആക്രമണം നടത്തിയത്രാത്രി ഒമ്പാതെ കാലോടെ ഓട്ടോറിക്ഷ ഓടിച്ച് പോയ ഇയ്യാൾ കടയ്ക്കൽ ഡിഡിആർസിയുടെ മുന്നിൽ മറ്റ് ഓട്ടോറിക്ഷയിൽ ഇടിച്ചു ഇയ്യാൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറയുകയും ഓടികൂടിയ നാട്ടുകാർ ഓട്ടോറിക്ഷ നിവർത്തി ഇയ്യാളെ പുറത്തെടുക്കുകയും ചെയ്തുഎന്നാൽ ഇയ്യാൾ വീണ്ടും ഓട്ടോറിക്ഷ ഓടിച്ച് പോകാൻ ശ്രമിച്ചു.വിഷ്ണു മദ്യലഹരിയിലാണന്ന് മനസിലാക്കിയ നാട്ടുകാർ ഓട്ടോറിക്ഷ ഓടിച്ച് പോകരുതെന്ന്…

Read More

കടയ്ക്കലിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ ചിറയിൻകീഴ് ഭാഗത്ത് നിന്ന് കണ്ടെത്തി. ചിങ്ങേലിയിലുള്ള എക്സൽ ട്യൂഷൻ സെൻറർ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 7. 50 മണിയോടെ വീട്ടിൽ നിന്നും പോകുകയായിരുന്നു.

Read More

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

നടന്‍ മോഹന്‍ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മോഹന്‍രാജ്. വെെകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിനിമാ-സീരിയല്‍ താരം ദിനേശ് പണിക്കരാണ് വിയോഗ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘കിരീടം സിനിമയിലെ അതികായകനായ വില്ലന്‍… കീരിക്കാടന്‍ ജോസിനെ… അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി…. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി , രജ പുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ…

Read More

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അൽ അമീൻ (31)ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും…

Read More

കടയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥയെ കാണാനില്ല

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള തേജസ് Age 14/24 എന്ന കുട്ടി രാവിലെ ചിങ്ങേലിയിലുള്ള എക്സൽ ട്യൂഷൻ സെൻറർ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് 7. 50 മണിയോടെ ഇറങ്ങിയിട്ട് ഇതുവരെയും തിരിച്ചെത്തിയിട്ടില്ല.വിവരം ലഭിക്കുന്നവർ കടയ്ക്കൽ പോലീസ്സ്റ്റേഷനിൽ അറിയിക്കുക+91 94979 80169

Read More
error: Content is protected !!