ചിതറ തൂറ്റിക്കലിൽ ചെണ്ടുമല്ലി പൂ വിളവെടുപ്പ് നടന്നു

ചിതറ തൂറ്റിക്കലിൽ അമൃത ഭവനിൽ ജയലാലും റീന കുമാരിയും ഓണത്തിന് മുന്നോടിയായി ചെയ്ത ചെണ്ടുമല്ലി കൃഷിയാണ് വിളവെടുത്തത്. ചിതറ ഗ്രാമപ്പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്‌സൺ പുതുശ്ശേരി സിന്ധു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. Cds ചെയർപേഴ്‌സൺ ,മുൻ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ അനവധി പേരാണ് വിളവെടുപ്പിന് പങ്കാളിത്തം വഹിച്ചത് .

Read More

ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല ഓയിൽപാംമെഗാസമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു

ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനശാലയുടെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനായി എസ്റ്റിമേറ്റ് തുകയിൽ അധികരിച്ചു വരുന്ന തുക കണ്ടെത്തുന്നതിനായി ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല സംഭാവനകളിലൂടെയും മെഗാ സമ്മാന പദ്ധതിയിലൂടെയും തുക സമാഹരിക്കുന്നതിനായി പൊതുജനങ്ങളെ സമീപിക്കുകയാണ്. മെഗാ സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് ശ്രീ. ജെ. സി. അനിൽ (കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ) നിർവഹിച്ചു. ശ്രീ. സുധാകരൻ സർ, ശ്രീ. മോഹൻ എന്നിവർ ആദ്യ…

Read More

എസ് എൻ എച്ച് എസ് ചിതറയിലെ  വിദ്യാർത്ഥികളും അധ്യാപകരും ആദിവാസി ഊരുകളിൽ സ്നേഹസംഗമം നടത്തി

എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി ചിതറ എസ് എൻ എച്ച് എസ് ലെ അൻപതിൽപരം എൻ എസ് എസ് വോളണ്ടിയേഴ്സും അധ്യാപകരും പൊതുപ്രവർത്തകരും പോട്ടെമാവ് ട്രൈബൽ എക്സ്റ്റൻഷൻ സെന്ററിലെ 93 കുടുംബങ്ങളിലെ നിവാസികളോടൊപ്പം സ്നേഹസംഗമം നടത്തി. സംഗമം പ്രശസ്ത ചിത്രകാരനും മുൻ കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറിയുമായ ടി എ സത്യപാൽ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക വിനിമയത്തിലൂടെ പരസ്പരികത വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സൃഷ്ടിപരമായ സാമൂഹിക ഇടപെടലുകളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ആദിവാസി ജനവിഭാഗങ്ങളുടെ സാംസ്കാരിക…

Read More

പ്രൗഢി തിരിച്ചു പിടിക്കാൻ ഐരക്കുഴി പബ്ലിക് മാർക്കറ്റ്

ചിതറ ഗ്രാമപഞ്ചായത്തിലെ ഐരക്കുഴിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ശ്രീ. കുഞ്ചുനായർ മെമ്മോറിയൽ പബ്ലിക് മാർക്കറ്റ് കോവിഡ് കാലഘട്ടത്തിൽ നിലച്ചുപോകുകയും തുടർന്ന് ഐരക്കുഴി നിവാസികളുടെ പൂർണ്ണ താല്‌പര്യപ്രകാരം പഞ്ചായത്തിന്റെ കൂടി ശ്രമഫലമായി കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ചിതറ ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയായ ഐരക്കുഴി പ്രദേശത്തെ ഈ മാർക്കറ്റിലൂടെ എല്ലാവിധ കാർഷിക വിളകളും വിപണനം നടത്തുന്ന തിനും വാങ്ങുന്നതിനും അവസരം ഉണ്ടാകുന്നതാണ് എന്ന് ഉദ്ഘാടന വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ പറഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹിക…

Read More

ചിതറ സ്കൂളിലെ ചുണക്കുട്ടികൾക്ക് ടെന്നിക്കോയിറ്റ്  സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം

എറണാകുളം, മൂവാറ്റുപുഴ സെൻറ് സേവിയേർസ് പബ്ലിക് സ്കൂളിൽ വച്ച് സെപ്റ്റംബർ 30,31തീയതികളിൽ നടന്ന സംസ്ഥാന സബ്ജൂനിയർ ടെന്നിക്കോയിറ്റ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ബോയ്സ് സെക്ഷൻ രണ്ടാം സ്ഥാനം മിക്സഡ് ഡബിൾസ് രണ്ടാം സ്ഥാനം നേടിയ കൊല്ലം ടീമിൽ ചിതറ HSS ലെ ചുണക്കുട്ടികൾ. സെപ്റ്റംബർ 30മുതൽ ഒക്ടോബർ 5 വരെ കാശ്മീർ വച്ച് നടക്കുന്ന ദേശീയ സബ് ജൂനിയർ ടെന്നിക്കോയിറ്റ് ചാമ്പ്യഷിപ്പിൽ പങ്കെടുക്കാൻ കേരള ടീമിലേക്ക് സെലക്ഷൻ കിട്ടിയ ചിതറ സ്കൂളിലെ ആസിഫ് എ ജെ, അഭിനു, മിൻസ.

Read More

ചടയമംഗലത്ത് പതിനാറു കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ചടയമംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.കായംകുളം കീരിക്കാട് സൗത്ത് അശ്വതി ഭവനിൽ ബിനോയ് (22) ആണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. രണ്ട് മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലാകുകയായിന്നു. പെൺകുട്ടിയുടെ വീട്ടിൽ യെത്തിയ യുവാവ് വിവാഹ വാഗ്ധാനം നൽകി പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് പെൺകുട്ടിയുടെ ഫോൺകോളുകൾ പരിശോധിക്കുകയും ചൈയിൽഡ് ലൈൻ വഴി കൗൺസിലിംഗ് വിധയമാകുകയും തുടർന്ന് പീഡന വിവരം പെൺകുട്ടി പറയുകയും ചെയ്തത്.ചൈയിൽഡ് ലൈൻ വഴി ചടയമഗലം പോലീസിൽ…

Read More