ഫാർമസി സ്റ്റോറിന്റെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സ്റ്റോറുടമയുടെ മകനാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി ഷാനാസാണ്(34) പിടിയിലായത്.പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിർവശം കുറക്കോട് വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി

Read More

ചിതറ ഗ്രാമപഞ്ചായത്ത് അംഗത്തെ പഞ്ചായത്ത് ഓഫീസിൽ കയറി കയ്യേറ്റം ചെയ്തതായി പരാതി

ചിതറ ഗ്രാമപഞ്ചായത്ത് അംഗമായാ തലവരമ്പ് അൻസറിനെ പഞ്ചായത്ത് ഓഫീസിൽ കയറി മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റഹീം എന്ന കോണ്ട്രാക്ടറാണ് മർദ്ദിച്ചത്. പ്രകോപനം ഒന്നും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു . കൂടുതൽ വിവരങ്ങൾ ഉടൻ

Read More

മോഷ്‌ണകേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

റെയിൽവേ സ്റ്റേഷനിൽ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. ഇന്നലെ രാത്രി 9 മണിക്കാണ് വിഷ്ണു ഉല്ലാസ് എന്ന കവർച്ചക്കേസ് പ്രതി ചാടിപോയത്. പത്തനംതിട്ട സ്വദേശിയാണ് ഇയാൾ. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ്. എന്നാൽ ഇതേവരെ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല

Read More

കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം അരിപ്പലിന്റെ മണ്ണിലേക്ക്

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ ‘അല്‍ഗോരിതങ്ങളുടെ നാട്’ എന്ന നോവലിനാണ് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വിവിധ ഭാഷകളില്‍ നിന്നായി 23 എഴുത്തുകാരാണ് കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. ഡോ അജയന്‍ പനയറ, ഡോ കെ ശ്രീകുമാര്‍, പ്രൊഫ ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി പത്രക്കുറിപ്പിലൂടെ അറിയിച്ചു

Read More

ദേശ് രത്ന പുരസ്കാരം ചടയമംഗലത്തേക്ക്

കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷന്റെ ദേശ് രത്ന ദേശീയ പുരസ്കകാരം ദീപു ആർ എസ്സ് ചടയമംഗലത്തിന് ലഭിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ചടയമംഗലം ഉമ്മനാട് സ്വദേശിയാണ് ദീപു ആർ.എസ് ചടയമംഗലം

Read More

വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വിതുര ബോണക്കാട് കരടി ആക്രമണം. ബോണക്കാട് B A ഡിവിഷനിൽ താമസിക്കുന്ന ലാലാ (58) ക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ വീടിനു മുൻപിൽ വെച്ചായിരുന്നു ആക്രമണം. രണ്ടു കരടികൾ ഉണ്ടായിരുന്നുവെന്നു പരിക്കേറ്റയാൾ. ഇയാളെ അടിച്ചിട്ട ശേഷം കാലിലും കയ്യിലും കടിച്ചു. നിലവിളിച്ചതോടെ വീട്ടുകാരും അയൽക്കാരും ഓടിയെത്തി. അപ്പോഴേക്കും കരടി ഓടിയകന്നു. പരിക്കേറ്റ ആൾ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

Read More

നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണു‌വിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലുംഉണ്ടായതിനെ തുടർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചു. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ. ആർഡിഒയുടെ സാന്നിധ്യത്തിൽ സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.

Read More

കടയ്ക്കൽ കാര്യത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പോലീസ് ചമഞ്ഞ് യുവാക്കളുടെ കൈകൾ അടിച്ചൊടിച്ച കേസിലെ രണ്ടാമനും പിടിയിലായി

എക്സൈസ് ചമഞ്ഞ് യുവാക്കളെ മർദ്ദിച്ച പ്രതികളിൽ രണ്ടാമനും അറസ്റ്റിലായി. പൂവച്ചൽ കാപ്പിക്കാട്, ഷഹനാസ് മൻസിൽ ഷഹനാസ് (25) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. രണ്ടു പ്രതികളായ കേസിൽ കഴിഞ്ഞ മാസം 12 നാണ് കേസിന് ആസ്‌പദമായ സംഭവം. ഉറിയാക്കോട്, മാങ്കുഴി, ആർ.ബി ഗാർഡൻസിൽ രജേഷ് (37) നെ കഴിഞ്ഞ മാസം പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ ആയിരുന്നു ഷഹനാസ്. വെള്ളനാട് സ്വദേശികളായ വിഷ്ണുവും മനുവും തൂങ്ങാംപാറയിലെ സിനിമാ തിയേറ്ററിൽ നിന്ന് സെക്കൻ്റ് ഷോ…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍…

Read More
error: Content is protected !!