അന്യഗ്രഹ ജീവിതം സ്വപ്നം കണ്ട് മൂന്ന് മലയാളികളുടെ ആത്മഹത്യ ; കൂടുതൽ വിവരങ്ങൾ പുറത്ത്

അരുണാചൽ പ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള അധ്യാപിക ആര്യയുടെ ഇ മെയിൽ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു. ആര്യയുടെ സുഹൃത്തുക്കളാണ് 2021ലെ ഇ മെയിൽ വിവരങ്ങൾ പൊലീസിന് നൽകിയത്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്‌തത്‌ നവീൻ ആണെന്നാണ് നിഗമനം. ദേവിയെയും ആര്യയെയും അരുണാചലിലേക്ക് പോകാൻ നവീൻ സ്വാധീനിച്ചു. മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖജീതമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. മരണം എപ്രകാരം വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാർത്ത…

Read More

ചിതറ വേങ്കൊട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചിതറ വേങ്കോട് സുബീഷിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് . തിരക്കാഥാകൃത്തും സംവിധായകനുമായ സുരേഷ് വെങ്കോടിൻ്റെ മകനാണ് സുബീഷ്. ചടയമംഗലം ജയകുമാർ ടയർ കടയിലെ ജീവനക്കാരനായിരുന്നു ആയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുന്നത്തൂർ ഐവർകാല പടിഞ്ഞാറ്റക്കര തെക്ക് അയണിയാട്ട് താഴേതിൽ വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വത്സല കുമാരിയുടെയും മകൻ അരുൺ ബാബു (33) ആണ് മരിച്ചത്.സംസ്കാരം വ്യാഴം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഉപ്പൂട് എം.എം ഹയർസെക്കന്ററി സ്കൂളിലെ ഓഫീസ് ജീവനക്കാരനായിരുന്നു.സ്ക്കൂളിലേക്കുള്ള യാത്രയ്ക്കിടെ പെരുവേലിക്കര ബണ്ട് റോഡിൽ വച്ച് കഴിഞ്ഞ 27ന് രാവിലെ 11ഓടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന്…

Read More

കോഴിയിറച്ചി വില കുത്തനെ കൂടുന്നു

കോഴിയിറച്ചി നമുക്ക് വേണ്ടെന്ന് വയ്ക്കേണ്ടിവരും: സാധാരണക്കാർക്ക് വാങ്ങാൻ പറ്റാത്ത രീതിയിൽ കോഴിയിറച്ചി വില കുത്തനെ കൂടുകയാണ്:ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ നൽകണം. കോഴിക്ക് 190 രൂപയും.ചൂടുകാലമായിട്ടുംസംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ. ഇനി റംസാനും, വിഷുവും വരികയാണ് അപ്പോഴാണ് കോഴിയിറച്ചി വില കുത്തനെ കൂടുന്നത്…ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി.ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം.80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.റംസാൻ, വിഷു വിപണി…

Read More

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം, കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പ്

പൊള്ളുന്ന ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അഞ്ച്, ആറ് തീയതികളിൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ നിലവില്ല. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്…

Read More

കോട്ടയത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു

വൈക്കം ടി.വി പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു.രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മൂർക്കനാട് ഉത്സവത്തിനിടെ വാക്കു തർക്കം : യുവാവ് കുത്തേറ്റു മരിച്ചു

മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ചോളം പേർക്ക് ഗുരുതര പരിക്ക്. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. ഇന്നു വൈകീട്ട് 7 മണിയോടെ നടന്ന ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. മരിച്ച അക്ഷയ്ക്ക് നെഞ്ചിനോടു ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലംപറമ്പിൽ ഷിജുവിൻ്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി കരിക്കപറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത്…

Read More

അഞ്ചലിൽ കുതിരയോട് കൊടും ക്രൂരത. പട്ടിണികാരണം എല്ലുംതോലുമായ കുതിരയെ പൊരിവെയിലിൽ കെട്ടിയിട്ട ശേഷം ഉടമ കടന്നുകളഞ്ഞു.

അഞ്ചൽ ബൈപാസ് റോഡിൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഏലായിലാണു കുതിര എല്ലുംതോലുമായ അവസ്ഥയിൽകിടക്കുന്നത്… ചാവരുകുന്നിലെ രണ്ടു യുവാക്കളാണ് കുതിരയെ ഇവിടെ ഉപേക്ഷിച്ചതെന്നു നാട്ടുകാർ പറയുന്നത്.പട്ടിണി കാരണം എല്ലും തോലുമായ കുതിരയെയാണ് ഉടമ ഉപേക്ഷിച്ചത്. പെരുവെയിലത്ത് കെട്ടിയിട്ട കുതിര രണ്ടുദിവസം വെയിലേറ്റതോടെ അവശനിലയിലായി ബോധംകെട്ടു വീണു. നാട്ടുകാർ വെള്ളവും തീറ്റയും നൽകിയതോടെ എഴുന്നേറ്റെങ്കിലും തീരെ അവശനിലയിലാണ് കുതിര. പൊള്ളുന്ന വെയിലേറ്റ് കുതിരയുടെ തൊലി പൊട്ടി പൊളിഞ്ഞു. നിർ‍ജലീകരണം കാരണം ശബ്ദം ഉണ്ടാക്കാൻ പോലും കഴിയുന്നില്ല. വേണ്ടത്ര തീറ്റ…

Read More

കേരള പൊലീസിന്‍റെ അറിയിപ്പ്, ദേ ഈ ആപ്പ് നിങ്ങൾക്ക് ഗുണം ചെയ്യും! 14 ദിവസം വരെ പേടിക്കാതെ യാത്ര പോകാം

അവധിക്കാലത്ത് കുട്ടികളുമായി വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ, പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ വിവരങ്ങളടക്കം ആപ്പിൽ നൽകിയാൽ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് ഇപ്രകാരം വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്…

Read More

തിരുവനന്തപുരത്ത്  ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി;17 കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ട‌പ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുൻപ് എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം…

Read More
error: Content is protected !!