കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്ത യുവതിയുടെ പണം കവർന്ന തെങ്കാശി സ്വദേശിനിയെ ഓട്ടോറിക്ഷ ഡ്രൈവർ പിടികൂടി

കൊല്ലത്തു നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ എഴുകോൺ സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നും തെങ്കാശി സ്വദേശിനിയായ കാമാക്ഷി (35) പത്തൊമ്പതിനായിരം രൂപ കവർന്നു,ഇവരെ എഴുകോൺ ജംക്ഷനിൽ ആട്ടോക്കാരനായ അതുൽ എന്ന യുവാവ് പിടികൂടി.പണം നഷ്ടപ്പെട്ട സ്ത്രീയും ഒപ്പമുണ്ടായിരുന്നു.കെ.എസ്.ആർ.ടി.സി.ബസ് അമ്പലക്കര സ്കൂളിന് സമീപം നിർത്തി യാത്രക്കാരും ബസ് കണ്ടക്ടറും ഡ്രൈവറും കൂടി മോഷ്ടാവിനെ പോലീസിൽ ഏല്പിച്ചു.പണം നഷ്ടപ്പെട്ട സ്ത്രീക്ക് പ്രതിയായ അന്യസംസ്ഥാനക്കാരിയായ സ്ത്രീയുടെ ബാഗിൽ നിന്നും പണം തിരികെ കിട്ടി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാർത്ത…

Read More

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കും ,വിജ്ഞാപനമിറക്കാൻ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി

തെരഞ്ഞെടുപ്പടുക്കവേ ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്‍റെ അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്നും 22…

Read More

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം;ഒരു മരണം

മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്….

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 2008 ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 2008 രജിസ്റ്റർ ചെയ്ത ബലാൽസംഗം കേസിലെ പ്രതിയായ തിരുവനന്തപുരം കൊന്നിയൂർ പൂവച്ചൽ ഇട്ടിവിള വീട്ടിൽ മുജീബ് റഹ്മാനാണ് പിടിയിലായത്പ്രതി കൃത്യത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നു പ്രതി പല വിലാസങ്ങളിൽ മാറി താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി കടയ്ക്കൽ പോലീസ് സ്റ്റേഷൻ SHO പ്രവീൺ SB യുടെ നേതൃത്വത്തിൽ SI രാകേഷ് RR cpo മാരായ അനൂപ് അരുൺ ആൻസർ സജിൻ എന്നിവരുടെ…

Read More

45 ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്നു അക്ഷരമോളുടെ ജീവന്; കാരുണ്യയാത്ര നടത്താനൊരുങ്ങി ഹബീബി സ്വകാര്യ ബസ്

6 വയസ്സുകാരിയായ അക്ഷരമോൾക്ക് കരൾ മാറ്റ ശാസ്ത്രക്രിയക്ക് വേണ്ടി നാളെ മടത്തറ കാപ്പിൽ , പാങ്ങോട് വർക്കല , വർക്കല ചിറയിൻകീഴ് എന്നീ റൂട്ടിൽ ഓടുന്ന ഹബീബി മോട്ടോഴ്‌സ് ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകാൻ തീരുമാനിച്ചിരിക്കുന്നു. സ്വന്തം അമ്മ കരൾ പകുത്ത് നൽകാൻ തയ്യാറായിരിക്കെ പണമാണ് ആ കുഞ്ഞിന്റെ ജീവന് തടസമായി നിൽക്കുന്നത് എങ്കിൽ നമ്മുക്ക് ഒരുമിച്ച് കൈ കോർത്ത് പിടിച്ച് അക്ഷരമോൾക്കായി നിന്നൂടെ….. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട തണ്ണിത്തോട് ഏഴാംതലയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചെന്ന് സുഹൃത്ത് ഓമനകുട്ടൻ വെളിപ്പെടുത്തി. ദിലീപും സുഹൃത്തും കാടിനുള്ളില്‍ പുഴയിൽ മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്.  വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും റൂട്ട് മാർച്ച് നടത്തി

ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിലാണ് പ്രധാനമായും ഇത് പോലെ റൂട്ട് മാർച്ചും മറ്റും സംഘടിപ്പിക്കുന്നത്. കടയ്ക്കൽ ടൗൺ കുമ്മിൾ എന്നിവിടങ്ങളിലാണ് ഇന്ന് വൈകിട്ട് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ക്രമസമാധാന നില വിലയിരുത്തലും മറ്റുള്ളവർക്ക് വേണ്ട മുൻകരുതലുമാണ് പ്രധാന ലക്ഷ്യം കൊട്ടാരക്കര ഡി വൈ എസ് പി ,കടയ്ക്കൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ…

Read More

കേരളത്തിൽ വേനൽ മഴയെത്തും; നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനൽ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാംകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യതയുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം;പ്രതികളെ രാജസ്ഥാനിലെത്തി പിടികൂടി ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ കിഷൻലാൽ(27), സാൻവർ ലാൽ(26) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ താണ്ടോടി എന്ന തസ്കര ഗ്രാമത്തിൽ നിന്നാണ് ആറ്റിങ്ങൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ നാളെ കേരളത്തിലെത്തിക്കും. അജ്മീറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉൾനാടൻ ഗ്രാമമായ താണ്ടോടിയിലെത്തി ഏറെ പണിപ്പെട്ടാണ് ആറ്റിങ്ങൽ എസ്ഐ ആദർശ്, റൂറൽ ഡാൻസാഫ് എസ്ഐ ബിജുകുമാർ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു…

Read More
error: Content is protected !!