വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ ഉണ്ണിത്താന്റെ ഭാര്യ ശ്യാമള (68)യുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്.ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന ഇവരുടെ മക്കൾ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ സമീപത്ത് താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിക്കുകയും തുടർന്ന് ശ്യാമളയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഇവർക്ക് അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. സംഭവമറിഞ്ഞ് കല്ലമ്പലം പോലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. സൈജ,സിജു…

Read More

തൊഴില്‍സമയ നിയന്ത്രണം; തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്

വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്. തൊഴിലാളികള്‍ക്കു സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുൻനിർത്തിയാണു പരിശോധന ശക്തമാക്കിയത്. വെയിലത്തു പണിയെടുപ്പിക്കുന്നുവെന്ന പരാതി ഉണ്ടായാല്‍ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. ലേബർ ഓഫിസർമാരുടെ നേതൃത്വത്തില്‍ തൊടുപുഴ, മുട്ടം, ചെറുതോണി തുടങ്ങി വിവിധയിടങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തി തൊഴിലുടമകള്‍ക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കി. കെട്ടിട നിർമാണ സൈറ്റുകള്‍, റോഡ്, കലുങ്ക് നിർമാണ…

Read More

കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഒരാൾക്ക് ദാരുണാന്ത്യം പത്ത് പേർക്ക് പരിക്ക്

കൊല്ലം ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ്…

Read More

കിളിമാനൂർ എക്സൈസ് വേട്ടയിൽ 25 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കരവാരം വടകോട്ടുകാവിന് സമീപം കോഴി കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന നസീറിനെ ആണ് കിളിമാനൂർ എക്സൈസ് സംഘം പിടികൂടിയത്…… സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിളിമാനൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി അനിൽകുമാറിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു… തുടർന്ന് നടത്തിയ റെയ്ഡിലാണ് കോഴിക്കടയ്ക്ക് സമീപത്തെ പൊന്തക്കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ…

Read More

കടയ്ക്കൽ ചിങ്ങേലി കുളത്തിൽ അമ്പത്തിയെട്ട് കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചിങ്ങേലി വിഷ്ണു ഭവനിൽ ബാബുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയ്. കുളത്തിന് സമീപത്താണ് ഇയാൾ താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇയാളെ കുളത്തിന് സമീപത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മുതൽ കാണാതായതിനെ തുടർന്നാണ് വീട്ടുകാർ നടത്തിയ പരിശോധയിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കടയ്ക്കൽ പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ഭാര്യ. ലതമക്കൾ. വിഷ്ണുവൈഷ്ണു Reporter : ഷാജി കടയ്ക്കൽ വാർത്ത നൽകാനും…

Read More

കുമളിയിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു; ഡ്രൈവർ വെന്ത് മരിച്ചു

ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയിൽ എബ്രഹാം (തങ്കച്ചൻ, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എബ്രഹാമിന് ഗുരുതരമായി പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കിൽ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തിൽവെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തിൽ പടർന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാർഥം ഓടുന്നതിടെ…

Read More

രണ്ടാനമ്മയുടെ സഹായത്തോടെ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത‌ കേസിൽ 70 വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് കഠിന തടവും പിഴയും

രണ്ടാനമ്മയുടെ സഹായത്തോടെ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത‌ കേസിൽ 70 വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ടി.ജി വർഗീസ് ആണ് കേസിൽ ശിക്ഷ വിധിച്ചത്. 10 വർഷം മുൻപ് ആണ് സംഭവം നടന്നത്. അവധിക്കാലത്ത് പെൺകുട്ടി വീട്ടിൽ എത്തിയപ്പോൾ വിവിധ ദിവസങ്ങളിൽ പ്രതികൾ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച് വ്യത്യസ്ത കേസുകളാക്കി മാറ്റുകയായിരുന്നു. ഇതിൽ മൂന്നു കേസിലെ പ്രതികളെ ആണ്…

Read More

വെഞ്ഞാറമൂട്ടിൽ ഭക്ഷ്യ വിഷബാധ നിരവധിപേർ ആശുപത്രിയിൽ

വെഞ്ഞാറമൂട് വയ്യേറ്റുള്ള ഭക്ഷണശാലയിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റു.വയറിളക്കം ഛർദ്ദിതുടങ്ങിയ ലക്ഷണങ്ങളേടെ നിരവധിപേർ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ അടക്കം ചികിത്സയിലാണ് ‘മിനിഞ്ഞാന്ന് രാത്രിയായിരുന്നു സംഭവം.വെഞ്ഞാറമൂട്ടിൽ ഒരു മരണവീട്ടിൽ എത്തിയ വർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.മാണിക്കോട് ക്ഷേത്രത്തിന് സമീപമുള്ള ചപ്പാത്തി കടയിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കറിയും വാങ്ങി വീട്ടിൽ വച്ച് കഴിച്ചവർക്കാണ് അസ്വസ്ഥതകൾ പ്രകടമായത്.മൂന്നു വയസ്സുള്ള കുട്ടിയും കോഴിക്കോട് സ്വദേശിയായ ഡോക്ടർക്കും അടക്കമാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.നിരവധി പേർ ഇപ്പോഴും…

Read More

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കെജ്രിവാളിൻ്റെ വീട്ടിൽ സെർച്ച് വാറൻ്റുമായി 12 അംഗ എൻഫോഴ്സസ്മെൻ്റ് സംഘമെത്തുകയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനെ നാളെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്‌മി പാർട്ടി സുപ്രീംകോടതിയെ…

Read More

ചിതറ മുതയിൽ സ്വദേശി സന്ധ്യയുടെ നിർമാണത്തിൽ ഭക്തിഗാന ആൽബം പുറത്തിറങ്ങി

പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര പിന്നണി ഗാന രചയിതാവുമായ ദീപു RS ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ച ഭക്തി ഗാന ആൽബം “കാളീ പൂജ” മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ Dr മുഞ്ഞിനാട് പദ്മകുമാർ ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അരുൺ കുമാർ ന് നൽകി പ്രകാശനം നിർവഹിച്ചു.ചലച്ചിത്ര സംഗീത സംവിധായകൻ ഷാൻ കൊല്ലമാണ് സംഗീതം നൽകിയിരിക്കുന്നത് ഗാനം ആലപിച്ചത് പിന്നണി ഗായകൻ എംജെ രാജ്മോഹനാണ്. ദീപു ചടയമംഗലം എന്ന യൂട്യൂബ് ചാനലിൽ ഗാനം റിലീസ് ചെയ്തു. ഐരക്കുഴി…

Read More
error: Content is protected !!