fbpx

അടൂരിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു,മരണത്തിൽ ദുരൂഹത

പത്തനംത്തിട്ട അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം നടന്നത്. വ്യാഴ്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാർ അമിതവേഗതയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അതേസമയം അപകടത്തിൽ ദുരൂഹത…

Read More

കടയ്ക്കലിൽ ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; കാമുകി പോലീസ് പിടിയിൽ

കടയ്ക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകി സുജിതയും ഭർത്താവ് സതീഷനും ചേർന്ന് കാമുകിയുടെ വീട്ടിൽ വച്ച് സതീഷിന്റെ ഭാര്യയെ ആയുധം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി സതീഷ് ഒളിവിലിരിക്കെ കാമുകി സുജിത കടയ്ക്കൽ പോലീസിന്റെ പിടിയിൽ. പോസ്കോ കേസിലെ അതിജീവിതയാണ് മർദ്ദിനത്തിന് ഇരയായ പെൺകുട്ടി.പീഡന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ സതീഷ് ഇരയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയുന്നു. പാങ്ങോട് വലിയവഴി സ്വദേശി സജിത…

Read More

ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം

ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം. ആൽവാർപെട്ട് നഗരത്തിലെ തിരക്കേറിയ ചാമിയേർ റോഡിലുള്ള സെഖ്‌മട് ബാറിന്റെ മേൽക്കൂര തകർന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ മേൽക്കൂരയാണ് തകർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഐപിഎൽ മത്സരങ്ങൾ പ്രദർശിപ്പിച്ചിരുന്നതിനാൽ നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. പബ്ബ് അടച്ചതായി പോലീസ് അറിയിച്ചു. ഡിൻഡിഗൽ സ്വദേശി സൈക്ലോൺ രാജ് (45), മണിപ്പൂർ സ്വദേശികളായ കുടിയേറ്റ തൊഴിലാളികൾ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്. രാജ അണ്ണാമലൈ പുരത്തിലെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരുതം കോപ്ലക്‌സിലെ കമാൻഡോ…

Read More

23 കാരനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) കൊല്ലപ്പെട്ടത്. രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വെച്ചാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത് . സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം

പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു വരികയാണ്. ഏറെ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കർണാടകയിലെ ജയിലിൽ നിന്ന് കേരളത്തിലേക്ക് മദനിയെ എത്തിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട് വാഹനാപകടം;രണ്ട് പേരുടെ നില ഗുരുതരം

വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്‌സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും വെമ്പായം ഭാഗത്തേക്ക് പോയ വാനും തമ്മിൽ ആണ് അപകടം ഉണ്ടായത്. ഒരു സ്കൂട്ടർ യാത്രികനെ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം മിനി വാനിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്‌സും പോലീസ് എത്തി വെട്ടിപ്പൊളിച്ച് ആണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വാർത്ത നൽകാനും…

Read More

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ ഹരിയാനയിലും സിക്കിമിലും

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 346 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ…

Read More

കടയ്ക്കൽ ചിതറ മടത്തറ മേഖലയിൽ ഭിക്ഷാടത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം കൂടുന്നു. തമിഴ്, കന്നഡ സംസാരിക്കുന്നവരാണ് അധികവും. ചിതറ, കടയ്ക്കൽ മേഖലയിലാണ് ഇത്തരക്കാരെ കൂടുതൽ കാണുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ കടന്നു മടത്തറയിൽ എത്തുന്നവരും ഉണ്ട്. പകൽ വീടുകളിലും ഭിക്ഷാടനത്തിന് എത്തുന്നു. കടയ്ക്കൽ ചന്ത, ബസ് സ്‌റ്റാൻഡ്, മടത്തറ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവർ അന്തി ഉറങ്ങുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ ചന്തമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ നിന്നും ചിതറയിലേക്ക് വന്നബൈക്കും പള്ളിമുക്കിൽ നിന്നും കടയ്ക്കലിലേക്ക് വന്ന കാറും തമ്മിൽ കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ് , പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നെയ്യാറ്റിന്‍കരയില്‍ 23കാരനെ  വെട്ടിക്കൊന്നു

നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊന്നു. കൊടങ്ങാവിള സ്വദേശി ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. രാത്രി 7.30 ഓടെയാണ് കൊലപാതകം നടന്നത്. പ്രതികളെ പിടികൂടാനായിട്ടില്ല. ആദിത്യന്‍ മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാന്‍ പോയ സമയത്ത് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു….

Read More