fbpx

സിദ്ധാർഥിന്റെ ആത്മഹത്യ നേതൃത്വനൽകിയ ചിതറ കിഴക്കുംഭാഗം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി പോലീസ് പിടിയിൽ

സിദ്ധാർഥിന്റെ ആത്മഹത്യ നേതൃത്വനൽകിയ ചിതറ കിഴക്കുംഭാഗം സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി പോലീസ് പിടിയിൽ അറസ്റ്റിലായത്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്. അതേസമയം, 4 പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ…

Read More

ചിതറ പോലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടി

ചിതറ പോലീസ് സ്റ്റേഷൻ നിൽ ഉള്ള പോക്സോ കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന മോഹനൻ 62 നെയാണ് ചിതറ പോലീസ് പിടി കൂടിയത്. ഇയാളെ കോട്ടയം കുറുവിലങ്ങാടിയിൽ നിന്നുമാണ് ചിതറ സി ഐ ശ്രീജിത്തും ചിതറ എസ്.ഐ യും സംഘവും പിടികൂടിയത്. മൂന്ന് വർഷമായി പ്രതിയെകുറിച്ച് യാതൊരു വിധ അറിവും ഇല്ലായിരുന്നു . എന്നാൽ ചിതറ പോലീസ് സ്റ്റേഷനിൽ പുതിയതായി എത്തിയ ശ്രീജിത്ത് കൃത്യമായി അന്വേഷിക്കുകയും . കോട്ടയത്ത് പ്രതി ഉണ്ടെന്ന് കണ്ടെത്തി കഴിഞ്ഞ…

Read More

സപ്ലൈകോയിൽ 11 ഇനങ്ങൾക്ക് വില കുറച്ചു

സപ്ലൈകോയിൽ സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില കുറച്ചു. പരിപ്പ്, ഉഴുന്നുപരിപ്പ്, മുളക് തുടങ്ങിയവയടക്കം 11 ഇനങ്ങളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. വിവിധ ഇനങ്ങൾക്ക് കിലോയ്ക്ക് എട്ടു രൂപ മുതൽ 33 രൂപ വരെയാണ് കുറച്ചത്. പിരിയൻ മുളകിന് 33 രൂപയും ഉഴുന്നുപരിപ്പിന് 13.64 രൂപയും പരിപ്പിന് 23.10 രൂപയും മുളകിന് 19 രൂപയും കുറച്ചിട്ടുണ്ട്. പൊതുവിപണിയിൽ അരിവില നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ശബരി കെ റൈസ്’ ഒരാഴ്ചയ്ക്കകം സപ്ലൈകോ വഴി വിതരണത്തിനെത്തിക്കും….

Read More

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ; യുവാക്കൾ സഞ്ചരിച്ചത് കടയ്ക്കൽ സ്വദേശിയുടെ വാഹനം

KL 82 5419 എന്ന പൾസർ NS ന്റെ ആർ സി ഓണർ കടയ്ക്കൽ സ്വദേശി ഹരീഷ് എന്ന വ്യക്തിയുടെതാണ് . KSRTC ബസിനെ മറികടക്കുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിനെ ചവിട്ടി വീഴ്ത്തുന്നതാണ് വൈറലാകുന്നു വീഡിയോ. വീഡിയോ വൈറലാകുന്നതോടെ എം വി ഡിയും കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിൽ എടുത്തു . വാഹനം ഓടിച്ചത് RC ഓണർ ഹരീഷിന്റെ അനുജൻ ശ്രീകാന്ത് എന്നാണ് അറിയാൻ കഴിയുന്നത്. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യും എന്നാണ് ആർ…

Read More

കടയ്ക്കലിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ വയോധികൻ മരണപ്പെട്ടു

കടയ്ക്കലിൽ കിണറ്റിൽ അകപെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു.അരി നിരത്തിൻ പാറ അശ്വതിയിൽ അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരണപ്പെട്ടത്. നാലരമണിയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു ഇദ്ദേഹം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശയായ ഉണ്ണി കൃഷ്ണകുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കിണറ്റിൽ അകപ്പെട്ട ആടിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

ചിതറ പേഴുംമൂട് നിന്നും വാഹനത്തിൻ്റെ പാഴ്സുകൾ മോഷണം നടത്തിയ നാല് പേർ പിടിയിൽ

ചിതറ പേഴുംമൂട് പള്ളിയ്ക്ക് സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും മാണ് പ്രതികൾ വാഹനത്തിൻ്റെ പാഴ്സുകൾ മോഷണം നടത്തിയത്. സംഭവത്തിൽ പ്രതികളായ സനൽ കുമാർ(36) ബൈജു (39) രാഹുൽ (28) സൈമൺ (42) എന്നുവരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തതു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Read More

ഇലവുപാലം പടക്കശാലകളില്‍ നിന്ന് അനധികൃത സ്ഫോടകവസ്തുക്കള്‍ പിടികൂടി

റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നന്ദിയോട്, ഇലവുപാലം പടക്കനിർമ്മാണശാലകളില്‍ റെയ്ഡ് നടത്തി നിരോധിച്ച മാരക സ്ഫോടകവസ്തുക്കളുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ അനധികൃത പടക്കവും നിർമ്മാണ ഉത്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. നന്ദിയോട് ആലംപാറ ശ്രീകൃഷ്ണ ഫയർ വർക്ക്സ്, നന്ദിയോട് വിവേകാനന്ദ ഫയർ വർക്ക്സ്, ഇലവുപാലം വിജയ ഫയർ വർക്ക്സ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അൻപത് ലക്ഷം രൂപയുടെ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. ഇവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്…

Read More

ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഹയർസെക്കൻഡറിയിൽ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാർഥികൾ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. ഗൾഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പർ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവ സ്‌കൂളുകളിൽ പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ വിതരണം…

Read More

മടത്തറ തോട്ടിൽ മാലിന്യം തള്ളുന്നതായി പരാതി

തോട്ടിൽ മാംസാവശിഷ്ടം തള്ളുന്നതായി പരാതി. ഒഴുകുപാറ എസ്എൻ എച്ച്എസ്എസ് റോഡിൽ പാലത്തിന് അടിയിൽ തോട്ടിലും പരിസരങ്ങളിലുമാണ് സ്‌ഥിരമായി മാംസാവശിഷ്ടവും മറ്റു മാലിന്യവും തള്ളുന്നത്. ദുർഗന്ധം നിമിത്തം പരിസര വാസികളും, വഴിയാത്രക്കാരും ബുദ്ധിമുട്ടുന്നു. മാലിന്യം വാഹനത്തിൽ കൊണ്ടുവന്നു തള്ളുകയാണ്. മടത്തറയിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പ്രവർത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നാണ് കൂടുതലും കൊണ്ടു തള്ളുന്നത് എന്നാണ് പരാതി. ഏറെത്തവണ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More