fbpx

എം സി റോഡിൽ കെ എസ് ആർ റ്റി സി ബസ് മറിഞ്ഞു

എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ് ഗുരുതരമെന്നാണ് അറിയുന്നത്. ബസിലുള്ളവരുടെ പരുക്ക് അത്ര സാരമുള്ളതല്ലെന്നും അറിയുന്നു. ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്

Read More

ചടയമംഗലത്ത് മദ്യ കച്ചവടം; ഒളിവിൽ പോയ മദ്യ വില്പനക്കാരനെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

2024 മാർച്ച്‌ ഒന്നാം തീയതി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് നെട്ടേത്തറ ദേശത്ത് ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ KL 82 4133 രജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും വിദേശമദ്യം കൊണ്ടുനടന്ന് പരസ്യമായി കച്ചവടം ചെയ്ത കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കുരിയോട് ദേശത്തെ നവാസ് മൻസിൽ ബഷീർ മകൻ നവാസ് എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസ് എടുത്തിരുന്നു. ഫോൺ മുഖേന ആവശ്യകാർക്ക് വീട്ടുമുറ്റത്ത്…

Read More

കല്ലറ പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

പാങ്ങോട് വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.കൊച്ചാലുമൂട് സ്വദേശി നിസാറുദീനാണ് മരിച്ചത്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 50 വയസായിരുന്നു. വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Read More

തെന്മല ഇടമണ്ണിൽ യുവാവ് കുത്തേറ്റു മരണപ്പെട്ടു

തെന്മല ഇടമണ്ണിൽ യുവാവ് കുത്തേറ്റു മരണപ്പെട്ടു. ഇടമൺ 34 മണൽവാരി സ്വദേശി 25 വയസ്സുള്ള വിവേക് വിക്രമൻ ആണ് കൊല്ലപ്പെട്ടത് .യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് വിവേകിന് കുത്തേറ്റത്.കുത്തിയ ആളെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തു.സുനാമി എന്നറിയപ്പെടുന്ന സജീവനെയാണ് കസ്റ്റഡിയിലെടുത്തത്.ഇടമൺ സൂപ്പർമാർക്കറ്റിന് സമീപം ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് സംഭവം നടന്നത്

Read More

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും കവർന്നു. വലിയകുന്ന് സ്വദേശി ഡെന്റൽ സർജൻ ഡോ. അരുൺ ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ബന്ധുവിൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ അരുണും കുടുംബവും വർക്കലയിൽ പോയതായിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻ വാതിൽ തുറന്നു കിടക്കുന്നതായാണ് കണ്ടത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ ലോക്കർ തകർത്ത നിലയിലായിരുന്നു. 50 പവൻ സ്വർണാഭരണങ്ങളും നാലര ലക്ഷം രൂപയും നഷ്ടപ്പെട്ടതായാണ്…

Read More

ഡ്രൈവിംഗ് ടെസ്റ്റ് പ്രതിസന്ധി;ചടയമംഗലത്ത്ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്‌കരിണം നടത്തി ഡ്രൈവിംഗ് സ്കൂളുകൾ

ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. ചടയമംഗലത്ത് തന്നെ 29 ഡ്രൈവിംഗ് സ്കൂളുകൾ നിലവിലുണ്ട് ഈ സാഹചര്യത്തിൽ മുൻകൂട്ടി ഡ്രൈവിംഗ് സ്‌കൂൾ അറിയിപ്പ് കൊടുത്തതിനെ തുടർന്ന് അനവധിപേരാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ചടയമംഗലത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഇറക്കിയ ഓർഡർ പ്രകാരം 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി ….

Read More

കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന ; നാളെ ബിജെപിയിൽ ചേരും എന്നാണ് റിപ്പോർട്ടുകൾ

മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എന്ന് സൂചന . നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു

Read More

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 പേർ മതി ;ഗതാഗത മന്ത്രി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന വിചിത്ര നിർദ്ദേശവുമായി ഗതാഗതമന്ത്രി. നാളെ മുതൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ

Read More

ചിതറ പഞ്ചായത്തിൽ അങ്കണവാടികൾക്കുള്ള അടുക്കളോപകരണ വിതരണം നടന്നു

ചിതറ പഞ്ചായത്തിലെ വിവിധ അങ്കണവാടികൾക്കുള്ള അടുക്കളോപകരണ വിതരണം പഞ്ചായത്ത് ടൌൺ ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിതയായിരുന്നു. സ്വാഗതം എൻ ഷീന പറഞ്ഞു. ICDS സൂപ്പർവൈസർ പഞ്ചായത്ത് അംഗങ്ങൾ ആശംസകൾ അറിയിച്ചു. അതേ സമയം കഴിഞ്ഞ ദിവസം അതിദാരിദ്രർക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും പഞ്ചായത്ത് ടൌൺ ഹാളിൽ നടന്നു

Read More

ചിതറ പേഴ്‌മൂട് ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് അപകടം

ചിതറ പേഴ്‌മൂട് വാഹനാപകടം ബൈക്കും കാറുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇരുചക്ര വാഹന യാത്രികരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ

Read More