ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ബെംഗളൂരിവില്‍ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനിലയാണ് മരിച്ചത്. അനില ബെംഗളൂരു രാജാരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ്. അനിലയെ രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read More

ചിതറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നിൽ നൃത്തം ചെയ്‌ത പ്രതികൾ വാഹനം തടഞ്ഞ് മാർഗതടസം സൃഷ്ട‌ിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ചു ഉദ്യോഗസ്ഥരെ ആക്രമിച്ചു .വനിത എസ്ഐ യെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ…

Read More

മടത്തറ കിഴക്കുംഭാഗം മെഡിക്കൽ കോളേജ് തിരുവനന്തപുരം കെ എസ് ആർ റ്റി സി സർവീസ് പുനരാരഭിക്കുന്നു

കൊറോണകാരണം നിർത്തി വെച്ചിരിരുന്ന KSRTC -കുളത്തൂപുഴ ഡിപ്പോയിൽ നിന്നും..മടത്തറ, കിഴക്കുംഭാഗം, ബൗണ്ടർ മുക്ക്, തലവരമ്പ്, ഭജനമഠം, പാങ്ങോട് വഴി 5.30 നും 6 നും ഇടയിൽ പാസ് ചെയ്തിരുന്ന സർവീസ് യാത്ര ക്കാരുടെ ശക്തമായ ആവശ്യം അംഗീകരിച്ചു കൊണ്ട് ബഹു : പി എസ് സുപാൽ MLA .. ഇന്ന് രാത്രി 8:30 ന് (10-3-2024)ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.തുടർന്ന്നാളെ രാവിലെ 4.30am മുതൽ (11-3-2024 തിങ്കൾ ) സർവീസ് നടത്തി തുടങ്ങും.ഈ സർവീസ് നിർത്തി വെച്ചിരുന്നത്…

Read More

സി പി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ചയിരുന്നു അപകടം

ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ മണ്ഡപ കുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ഇളമ്പഴന്നൂർ ദേവപ്രഭയിൽ രതീഷ് സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14)ആണ് മരിച്ചത്. കടയ്ക്കൽ കുറ്റിക്കാട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ 10 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം വെച്ചാണ് അപകടം നടന്നത്. കിളിമാനൂർ മണ്ഡപ കുന്നിലെ വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വന്ന ടിപ്പർ ലോറി സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സോജക്ക് പരിക്ക് ഉണ്ട്. രതീഷ്…

Read More

വടകരയിൽ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ

വടകരയിൽ ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയ നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. മനപ്പൂർവം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ഇന്നലെ വടകരയിലെ മുസ്ലീം ലീഗ് നേതാവിൻ്റെ കടയ്‌ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലുളളതായി പൊലീസ് അറിയിച്ചു.

Read More

കേരളത്തിൽ എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം;  ചടയമംഗലം സ്വദേശികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻവീട്ടിൽ മുഹമ്മദ് നാഫർ (21) വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിൽ ആയത്. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തുടർച്ചയായി ഹോൺ മുഴക്കിയതോടെയാണ് ഇവർ വാഹനം നിർത്തിയത്. അപ്പോഴാണ് യുവതിയെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് റഷ്യൻ യുവതി…

Read More

ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ച് കടയ്ക്കൽ സ്വദേശിയായ യുവതിക്കും മക്കൾക്കും പരിക്ക്

ഇന്ന് രാവിലെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം വെച്ചാണ് അപകടം നടന്നത് കടയ്ക്കൽ സ്വദേശി സോജയ്ക്കും മക്കൾക്കും ആണ് പരിക്കേറ്റത്.സോജ (37) ദേവിക (10) പ്രഭുൽ (14) എന്നിവർക്കാണ് പരിക്കേറ്റത് . പ്രഭുലിന്റെ പരിക്ക് ഗുരുതരമാണ് ഇവർ കിളിമാനൂർ മണ്ഡപകുന്ന് സ്വദേശികളായിരുന്നു.ഇപ്പോൾ കടയ്ക്കൽ ആണ് താമസം ഇന്ന് രാവിലെ 10 മണിയോടെ മണ്ഡപകുന്നിലേക്ക് വരുമ്പോഴായിരുന്നു അപകടം

Read More

ചിതറ കൊച്ചുമുള്ളിക്കാട് വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു കയറി

ചിതറ കൊച്ചുമുള്ളിക്കാട് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം കൊല്ലയിൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. പാല് കൊണ്ട് വരുന്ന വാഹനം നിയന്ത്രണം വിട്ട് എതിർ വശത്തുള്ള മാവിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറെ നിസാര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. വാഹനത്തിന്റെ മുൻ വശം തകർന്ന അവസ്ഥയിലാണ്

Read More

കടയ്ക്കൽ സ്വാമിമുക്ക് യുവാവ് ഇലക്ട്രിക് പോസ്റ്റിന് ഇടയിൽ അകപ്പെട്ടു

കടയ്ക്കൽ സ്വാമിമുക്ക് ഇന്ത്യൻ ഓയിൽ പമ്പിന് സമീപം യുവാവ് ഇലക്ട്രിക് പോസ്റ്റുകൾക്കിടയിൽ അകപ്പെട്ടു അപകടം. 38 വയസുള്ള ഷൈജു  ഇലക്ട്രിക് പോസ്റ്റുകൾ ഇട്ടിരുന്നതിന് മുകളിൽ  കിടക്കുകയായിരുന്നു . ഇതിനിടെ മറിഞ്ഞു പോസ്റ്റുകൾക്ക് ഇടയിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് യുവാവിനെ രക്ഷാപ്രവർത്തനം നടത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്

Read More
error: Content is protected !!