fbpx
Headlines

കുടുംബ വഴക്കിൽ മക്കൾ തമ്മിലടിച്ചു; കുഴഞ്ഞുവീണ ഗ്രഹ നാഥൻ മരിച്ചു

ഇന്നലെ രാത്രിയായിരുന്നു സംഭവം.വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധി നഗർ സുനിതാ ഭവനിൽ സുധാകരൻ 57 ആണ് മരണപ്പെട്ടത്.മക്കൾ തമ്മിലുള്ള വഴക്ക് കൈയ്യങ്കളിയിൽ കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ ചെന്ന്സുധാകരനും മർദ്ദനമേറ്റതായാണ് പറയപ്പെടുന്നത്.രാത്രി 10.30 ടെ മൂന്നു മക്കൾ തമ്മിലടിക്കുകയായിരുന്നു.സ്ഥിരം വഴക്കു നടക്കുന്നതിനാൽ നാട്ടുകാരും കാര്യമായി എടുത്തില്ലഭാര്യ സുനിത തിരുവനന്തപുരം GG ഹോസ്പിറ്റലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.സുനിത ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. വെഞ്ഞാറമൂട് പോലീസ് മൂന്നു മക്കളെയും കസ്റ്റടിയിൽ എടുത്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നടി അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്, വെന്റിലേറ്ററിൽ , സഹായം അഭ്യർത്ഥിച്ച്‌ ഗോപിക അനിൽ

താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങൾക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ആശുപത്റി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങൾക്ക് പറ്റുന്ന രീതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും. ഗോപിക അനിൽ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ അരുന്ധതി നായർ വിജയ് ആന്റണിയുടെ സൈത്താൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 2018ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന സിവിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം…

Read More

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികൻ ആയിരുന്ന മനോജ്(48)നാണ് അപകടം പറ്റിയത് . പരിക്കേറ്റ മനോജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും പരിക്ക് ഗുരുതരം ആയതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഗവർമെന്റ് എൽ പി എസിൽ ദീർഘകാല പ്രധാന അധ്യാപകനായി സേവനം അനുഷ്ടിച്ച രാജു സാറിന് യാത്രയയപ്പ് നൽകി ചിതറ ഗ്രാമപ്പഞ്ചായത്ത്

ചിതറ ഗവർമെന്റ് എൽ പി എസ് സ്കൂളിന്റെ ഓരോ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ച സ്കൂളിനും നാടിനും മാതൃകയായി മാറിയ രാജു സർ ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണ് . വിരമിക്കുന്നതിന് മുന്നോടിയായി ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി ചിതറ പഞ്ചായത്ത് ആദരിച്ചു. സ്നേഹാദരവും ആശംസകളും നിരവധി പേർ അർപ്പിച്ചു. രാഷ്ട്രീയ സാമൂഹിക അധ്യാപന മേഖലയിലെ നിരവധിപേരാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത്. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി പഞ്ചായത്ത് അംഗങ്ങൾ കൊല്ലം…

Read More

ചിതറ യാത്രാക്ലേശത്തിന് പരിഹാരം പഴവൂർക്കോണം ഇരപ്പുപാറ റോഡിൽ കലുങ്ക് നിർമ്മിക്കുന്നു

പഴവൂർക്കോണം പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി ചിതറ പഞ്ചായത്ത് പഴവൂർക്കോണം- ഇരപ്പുപാറ – ഭജനമഠം റോഡിൽ കലുങ്ക് നിർമ്മിക്കുന്നു. തറക്കല്ലിടൽ ഇരപ്പുപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു. പഞ്ചായത്ത് അംഗം പി സിന്ധു അധ്യക്ഷയായി. ദുഷന്തകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തനത് ഫണ്ട് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. പഴവൂർക്കോണം പ്രദേശവാസികൾക്ക് ഭജനമഠം ജംഗ്ഷനിൽ എത്തിയിരുന്നത് 3 കിലോമീറ്റർ ചുറ്റിയാണ്. കലുങ്ക് നിർമ്മിക്കുന്നതോടെ 100 മീറ്റർ സഞ്ചരിച്ചാൽ ഭജനമഠത്തിൽ എത്തിച്ചേരാൻ സാധിക്കും….

Read More

കുവൈറ്റ് കൊല്ലം ഫ്രണ്ട്സ് (𝗞𝗞𝗙) ഇഫ്താർ സംഗമം നടത്തി

കുവൈറ്റ് കൊല്ലം ഫ്രണ്ട്സിന്റെ (𝗞𝗞𝗙)ആഭിമുഖ്യത്തിൽ മംഗഫ് ഈറ്റില്ലം ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 4മണിമുതൽ ഇഫ്താർ സംഗമം നടത്തി. ഇഫ്‌താർ സംഗമത്തിന്റെ സ്വാഗത പ്രസംഗം 𝗞𝗞𝗙 ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട പറയുകയും, അന്തരിച്ച മുൻ കുവൈറ്റ് ഭരണാധികാരി ശ്രീ. അമീർ നവാഫ് അഹമ്മദ് അൽ സബാഹിന് അനുശോചനം അറിയിച്ച തുടങ്ങിയ ചടങ്ങിൽ അധ്യക്ഷൻ സജിമോൻ രാമൻകുട്ടി (𝗞𝗞𝗙 പ്രസിഡന്റ്), ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം Rev. K C ചാക്കോ (ഇമ്മാനുവൽ മാർത്തോമാ ചർച്ച് കുവൈറ്റ്) നിർവഹിക്കുകയും.കുവൈറ്റ് സാരഥിയുടെ…

Read More

റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു; സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് എൻ.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിർത്തിവെച്ചിരിക്കുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. റേഷൻ വിതരണം സാധാരണ നിലയിൽ തുടരും. സാങ്കേതിക പ്രശ്‌നം പൂർണമായി പരിഹരിച്ചതിന് ശേഷം മാത്രം മസ്റ്ററിങ് ആരംഭിക്കും. എല്ലാ മുൻഗണനാകാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

മദ്യപിക്കാൻ പണം നല്‍കിയില്ല; കൊല്ലത്ത് അച്ഛനെ മകൻ മര്‍ദിച്ച്‌ കൊലപ്പെടുത്തി

ചവറ തേവലക്കര കോയിവിള പാവുമ്ബ അജയഭവനത്തില്‍ (കുറവരുതെക്കതില്‍) അച്യുതൻ പിള്ള(75)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം. അച്യുതൻ പിള്ളയുടെ മകൻ മനോജ്കുമാറി(37)നെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മണിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സലീം, രാജേഷ്, സി.പി.ഒ. രതീഷ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മനോജ്കുമാർ പലപ്പോഴും ആക്രമിക്കുകയായിരുന്നു. വസ്തു വിറ്റതുമായി ബന്ധപ്പെട്ട പണം മനോജ് ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെ തുടർന്ന് അച്യുതൻ…

Read More

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം, 8 പേര്‍ക്ക് പരിക്ക്

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗം തകര്‍ന്നു. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

ചിതറ വേങ്കൊട് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഞ്ഞിരുന്ന ചിതറ വേങ്കൊട് പ്ലാമൂട് സ്വദേശി വിഷ്ണു (28) ആണ് മരണപ്പെട്ടത് . ടെക്നോ പാർക്കിൽ ജോലി ചെയ്ത് വന്നിരുന്ന വിഷ്ണവിനെ വീട്ടിലേക്ക് വരുന്ന വഴി വെഞ്ഞാറമൂട് വച്ചു മറ്റൊരു വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു.ഏറെ നേരം അപകടത്തെ തുടർന്ന് റോഡിൽ കിടന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .ചികിത്സയിൽ കഴിഞ്ഞിരുന്ന വിഷ്ണു ഇന്ന് മരണം സംഭവിക്കുകയായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More