കുളിക്കുന്നതിനിടെ യുവാക്കൾ തിരയിൽപ്പെട്ടു; രക്ഷകരായി ലൈഫ്ഗാർഡുകൾ
തിരുവനന്തപുരം: കോവളത്തെ ഹവ്വാ ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിപ്പോയ രണ്ട് യുവാക്കളെ ലൈഫ്‌ഗാർഡുകൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആന്ധ്രാ പ്രദേശത്ത് നിന്ന് കോവളത്ത് എത്തിയ വിഷ്‌ണു ശരത്, അക്ഷയ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.45-നായിരുന്ന സംഭവം. കടലിൽ കുളിക്കുന്ന സമയത്ത് തിരയിൽ മുങ്ങിപ്പോവുകയായിരുന്നു. അടിയൊഴുക്കിൽപ്പെട്ട് താഴ്ന്ന ഇവരുടെ കൈകകൾ മാത്രം മുകളിൽ കണ്ടു. കൂടെയുള്ളവർ നിലവിളിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് സൂപ്പർവൈസർ സുന്ദരേശൻ, ഗാർഡുകളായ മനോഹരൻ, രജീഷ് കുമാർ, റോബിൻസൺ, പിരു മുഹമ്മദ് എന്നിവരെത്തി രക്ഷപ്പെടുത്തുകയായിരുന്നു….


