കടയ്ക്കൽ തിരുവാതിര ; കടയ്ക്കൽ പോലീസിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ തിരുവാതിരയുമായി ബന്ധപ്പെട്ട് ഉത്സവം കാണുവാനായി എത്തിച്ചേരുന്ന ആളുകൾ അവരവരുടെ പണവും സ്വർണാഭരണങ്ങളും, തങ്ങളോടൊപ്പം വരുന്ന കുട്ടികളെയും ഗൗരവമായി ശ്രദ്ധിക്കണം തിക്കിലും തിരക്കിലും പെടാതെ സൂക്ഷിക്കണം മോഷ്ടാക്കൾ എന്ന് സംശയിക്കപ്പെടുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി കടയ്ക്കൽ പോലീസിനെ അറിയിക്കണം പൊതുജനങ്ങളോട് കടയ്ക്കൽ പോലീസിൽ നിന്നും അറിയിക്കുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽ വേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശീധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. 15 മിനിറ്റ് മുമ്പാണ് കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്….

Read More

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ആരതി പ്രദീപ് (32) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി വണ്ടാനം മെഡി കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശ്യാംജിത്ത് ആണ് നടുറോഡില്‍ സ്‌കൂട്ടര്‍ തടഞ്ഞ് ആരതിയെ തീ കൊളുത്തിയത്. ശ്യാംജിത്തും പൊള്ളലേറ്റ് മെഡി. കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ദിവസമായ 20നു നടക്കുന്ന കുത്തിയോട്ടവും കുതിര എടുപ്പിനും മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണം

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ദിവസമായ 20നു നടക്കുന്ന കുത്തിയോട്ടവും കുതിര എടുപ്പിനും മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണം. 15 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിട്ടുള്ളത്. ആൽത്തറമൂട്, കിളിമരത്തുകാവ് എന്നിവിടങ്ങളിൽ നിന്നു കുതിര എടുപ്പ് തുടങ്ങും. 6 കുതിരകൾ ആണ് ഇത്തവണ ഉള്ളത്. രാത്രി വിവിധ കരകളിൽ നിന്നു കെട്ടുകാഴ്ചകളോടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തും. കുതിര എടുപ്പ് ദിവസം കടയ്ക്കൽ ടൗൺ ആൽത്തറമൂട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മോട്ടർ ഓണേഴ്സ് ആൻഡ്…

Read More

തിരുവനന്തപുരത്ത് 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി

തിരുവനന്തപുരം പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കിളിത്തട്ട് വാർഡിൽ കുടുംബം ശ്രീ യൂണിറ്റിന്റെ പേരിൽ ഒരു സംരംഭം

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി എന്ന കുടുംബ ശ്രീ യൂണിറ്റിന്റെ പേരിലാണ് കുടുംബ ശ്രീ അംഗം ഒരു സംരംഭം ആരംഭിച്ചത്. ജമീല എന്ന കുടുംബ ശ്രീ അംഗം തന്റെ കുടുംബ ശ്രീ യൂണിറ്റിന്റെ പേരിൽ തുടങ്ങിയ സ്നാക്സ് യൂണിറ്റിന്റെ ഉദ്ഘാടനം കിളിത്തട്ട് വാർഡ് മെമ്പർ ഷിബു എസ് നിർവഹിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അക്ഷരം ഗ്രന്ഥശാല കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ശീലാസ്ഥാപനം നടന്നു.

ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ആലംകോട് അക്ഷരം ഗ്രന്ഥശാല &വായന ശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ശിലാസ്ഥാപനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം വിനിയോഗിച്ചുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ഇട്ടിവാ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ശ്രീ. എ.നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കൊല്ലം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ശ്രീ. അഡ്വ. സാം കെ.ഡാനിയൽ നിർവ്വഹിച്ചു. അക്ഷരം ഗ്രന്ഥശാല സെക്രട്ടറി ശ്രീമതി ജെ. അംബിക കുമാരി അമ്മ സ്വാഗതം ആശംസിച്ചു. തുടർന്ന് ഗ്രന്ഥശാലയുടെ പ്രസിഡന്റ്‌ ശ്രീ. എ. കെ….

Read More

പ്രഥമ ഗ്രാമസ്വരാജ് അവാർഡ് ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിലിന്

പൊതുപ്രവർത്തന രംഗത്തെ മാതൃകാപരമായ പ്രവർത്തനത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരത്തിന് കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ഇടയ്ക്കോട് വാർഡ് അംഗവുമായ മിനി സുനിൽ അർഹയായി. ഇടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് പഠനകേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം . മാർച്ച് അവസാന വാരത്തിൽ അനുമോദനവും പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറ ശിവൻമുക്കിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

മടത്തറ ശിവൻമുക്ക് ജംഗഷന് സമീപമാണ് ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. ഒരേ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നിൽ വന്ന വാഹനം ബ്രേക്ക് ചെയ്തതാണ് വാഹനങ്ങൾ കൂട്ടി ഇടിക്കാൻ സാഹചര്യം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.ഒരു വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കല്ലറ മിതൃമ്മലയിൽ മൂന്നര വയസുള്ള കുഞ്ഞ് കുളത്തിൽ വീണ് മരിച്ചു

മിതൃമ്മല ഇരുളൂർ ചാവരുകാണിയിൽ മുൻ പഞ്ചായത്ത് മെമ്പർ സതി രാജിൻ്റെ മകൻ മൂന്നര വയസ്സുള്ള ആദിത്യനാണ് വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!