തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്

തലസ്ഥാനത്ത് പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട പതിമൂന്നുകാരി മരിച്ച കേസാണ് സിബിഐ ഏറ്റെടുക്കുന്നത്.കേസ് എട്ട് മാസമായി പോലീസ് അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കണമെന്നും സിബിഐക്ക് ജസ്റ്റിസ് ബെച്ചു കുര്യന്‍ നിര്‍ദേശം നല്‍കി. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെയാണ് കേസ്…

Read More

ചിതറ ചക്കമല എൽ പി എസിൽ അന്താരാഷ്ട്ര മില്ലറ്റ്ദിന പരിപാടികൾക്ക് തുടക്കം

ചക്കമല ചക്കമല എൽ പി എസിൽ സ്പെഷ്യൽ അസംബ്ലിയോടെ അന്താരാഷ്ട്ര മില്ലറ്റ്ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു . ഉച്ചയ്ക്ക്12 മണിക്ക് നടന്ന പൊതു യോഗത്തിൽ പി റ്റി എ പ്രസിഡൻറ് ശ്രീ.സോണി അധ്യക്ഷനായിരുന്നു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എം എസ് മുരളികൂവരക് കുറുക്ക് വിതരണത്തിന്റെയും കുട്ടികൾ കൊണ്ടുവന്ന ചെറു ധാന്യങ്ങളുടെയും അവയുടെ വിഭവങ്ങളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അമ്മൂട്ടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി വാർഡ് മെമ്പർ ശ്രീ. ഷിബു ആശംസകൾ അറിയിച്ചു…

Read More

തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു

തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു. നഗരൂർ നെടുംമ്പറമ്പ് എം ആർ ഭവനിൽ റീന (50)യ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ റീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. നെടുംമ്പറമ്പ് കാള കുളത്തിനു സമീപത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ജോലിക്കിടെ വെള്ളം കുടിക്കാൻ പോകുമ്പോൾ സമീപത്ത് ചാലിൽ കിടന്ന പന്നി റീനയെ ആക്രമിക്കുകയായിരുന്നു. റീനയുടെ വയറ്റിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കേരള പൊലീസ് സംഘത്തിന് നേര്‍ക്ക് രാജസ്ഥാനില്‍ അക്രമികളുടെ വെടിവെപ്പ്.

കേരള പൊലീസ് സംഘത്തിന് നേര്‍ക്ക് രാജസ്ഥാനില്‍ അക്രമികളുടെ വെടിവെപ്പ്. മോഷണ സംഘത്തെ പിടികൂടാണ് ആലുവ പൊലീസ് അജ്മീറിലെത്തിയത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. ഇവരില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. സ്വര്‍ണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മീറിലേക്കു പോയത്.

Read More

പാലോട് ജനവാസ മേഖലയിൽ കരടി ഇറങ്ങി ; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

പാലോട് ഇളവട്ടം ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇളവട്ടം വില്ലേജ് ഓഫീസിനു പുറകിൽ അമ്പലവിളാകത്ത് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കരടിയിറങ്ങി. സ്ഥലത്ത് കണ്ടത് കരടിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു പുലർച്ചേ ടാപ്പിംഗ് ജോലിക്കെത്തിയ യേശുദാസൻ, സഹദേവൻ എന്നിവരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിക്കുകയായിരുന്നു. പാലോട് നിന്നും ആർ.ആർ.ടി ടീം സ്ഥലത്തെത്തി കരടിയുടെ കാൽപാദം കണ്ടതോടെയാണ് കരടിയാണ് എന്ന് ഉറപ്പിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ രാത്രിയോടെ ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം…

Read More

പാലോട് നാഗരയിൽ ദമ്പതികള്‍ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പാലോട് നാഗരയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് കാലങ്കാവ് നാഗര കെ. കെ ഭവനില്‍ അനില്‍ കുമാർ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദമ്ബതികള്‍ പുറത്ത് വരാതിരുന്നതോടെ ബന്ധുവാണ് അന്വേഷിച്ചെത്തിയത്. ദമ്ബതികളുടെ പേര് ആവര്‍ത്തിച്ച്‌ വിളിച്ചിട്ടും…

Read More

11 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നശേഷം ആൺസുഹൃത്തിന് അയച്ച സന്ദേശം പുറത്ത്

ഷൊർണുരിൽ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയിലേക്ക് കേസന്വേഷണം എത്തുന്നതിൽ നിർണായക തെളിവായത് ഫോൺ സന്ദേശം. നിർണായകമായത് കുഞ്ഞിന്റെ മാതാവ് ആൺസുഹൃത്തിനയച്ച സന്ദേശം. കുഞ്ഞിനെ കൊന്നെന്ന് ആൺ സുഹൃത്തിന് അയച്ച സന്ദേശം പൊലീസ് കണ്ടെത്തി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പ്ലസ് വൺ വിദ്യാർത്ഥിനി ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

പ്ലസ് വൺ വിദ്യാർഥിനി വാഴക്കാട് ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങൽ കടവിലാണ് അപകടമുണ്ടായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സനയെ പുഴയിൽ കണ്ടെത്തി. തുടർന്ന് വാഴക്കാട് ഹോസ്പ്‌പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയക്രമത്തിൽ മാറ്റം

കേരളത്തിൽ വർദ്ധിച്ചു വരുന്ന ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ 3 മണി വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥവകുപ്പും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നൽകി. ഈ സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ…

Read More
error: Content is protected !!