ആരും കൊതിക്കും ഗ്ലോബൽ എക്സലൻസ് അവാർഡ് ഇനി തലസ്ഥാനത്തിരിക്കും! തിരുവനന്തപുരം ലുലു മാളിന് അഭിമാനിക്കാം

തിരുവനന്തപുരം മൂന്നാം വയസ്സിലേക്ക് ചുവടുവെച്ച ലുലു മാളിന് ഇരട്ടിമധുരമായി പുരസ്കാര നേട്ടങ്ങള്‍. ഒരു മാസത്തിനിടെ രണ്ട് പുരസ്കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയത്. ഈ.കെ.എൽ .- അനെര്‍ട്ട് ഗ്രീന്‍ എനര്‍ജി അവാര്‍ഡും, മുപ്പത്തിയൊന്നാമത് വേള്‍ഡ് ബ്രാന്‍ഡ് കോണ്‍ഗ്രസിലെ ഗ്ലോബല്‍ ബ്രാന്‍ഡ് എക്സലന്‍സ് അവാര്‍ഡും മാളിന് ലഭിച്ചു. തിരുവനന്തപുരം നഗരപരിധിയില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതാണ് മാളിനെ അവാര്‍ഡിനര്‍ഹമാക്കിയത്. സൂര്യ കാന്തി  റിന്യൂവബിൾ എനർജി എക്സ്പോയുടെ ഭാഗമായി നടന്ന ചടങ്ങില്‍ അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി…

Read More

ചുമയുടെ മരുന്നാണെന്ന് കരുതി പശുവിനുള്ള മരുന്ന് മാറിക്കഴിച്ചു വയോധികന് ദാരുണാന്ത്യം

പാലക്കാട് പശുവിന് കൊടുക്കാനുള്ള മരുന്ന് മാറിക്കഴിച്ച വയോധികൻ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ(57) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളാവുകയും ഞായറാഴ്ച രാത്രി അന്ത്യം സംഭവിക്കുകയുമായിരുന്നു.

Read More

കായംകുളത്ത് മകൻ അമ്മയെ മർദിച്ചുകൊന്നു

കായംകുളത്ത് മകൻ അമ്മയെ മർദിച്ചുകൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകൻ ബ്രഹ്‌മദേവനെ (43) പൊലീസ് കസ്‌റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂർ, പുതിയകാവിൽ വയോധിക വെന്ത് മരിച്ചു

പോളച്ചിറ സ്വദേശി 80 വയസ്സുള്ള സുമതിയെയാണ് ഇന്ന് വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ തീപിടിച്ചു മരിച്ച നിലയിൽ കാണപ്പെട്ടത്.റിട്ടയേഡ് ടീച്ചർ ആയിരുന്നു. ഇന്ന് ഉച്ചയോടെ സുമതിയുടെ വീട്ടുവളപ്പിൽ കരിയിലകൾ തീ ഇട്ടിരുന്നതായി നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കരിയിലകൾ തീ ഇടുന്നതിനിടയിൽദേഹത്ത് തീ പടർന്നതാണ് മരണകാരണമായതെന്നാണ്പ്രാഥമിക വിവരം. കിളിമാനൂർ പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.(Six-Plus Age Admission for 1st grade students) 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിക്കുന്നത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ…

Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ, കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് സംഭവം അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞു. രാവിലെ റോഡിൽ…

Read More

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല: യുവാവിനെ ഭാര്യ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊലപാതകം. ഭാര്യ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെന്നൈ പള്ളിക്കരണിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീൺ (25) ആണ് മരിച്ചത്. നാല് മാസം മുമ്പ് ഷർമി എന്ന അന്യജാതിക്കാരി യുവതിയെ പ്രവീൺ വിവാഹം ചെയ്തിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു വിവാഹം. ഇതേതുടർന്ന് പ്രവീണിന് ഷർമിയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഷർമിയുടെ മൂത്ത സഹോദരൻ ദിനേശും മറ്റ് മൂന്ന് പേരും ചേർന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന്…

Read More

സമൂഹമാധ്യമ പ്രചാരണം തെറ്റ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാർത്താസമ്മേളനത്തിലൂടെ മാത്രം- കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സ‌ഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സിൽ…

Read More

മന്ത്രി ഇടപെട്ടു; ചിതറയിലെ കിണറ്റിൽ വീണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷാഡോ കുതിരയ്ക്ക് അടിയന്തിര ശസ്ത്രക്രിയ.

കൊല്ലം ചിതറയിൽ കിണറ്റിൽ വീണതിനെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷാഡോ എന്ന് പേരുള്ള കുതിരയ്ക്ക് മന്ത്രി ചിഞ്ചു റാണിയുടെ ഇടപെടൽ മൂലം അടിയന്തര ശാസ്ത്രക്രിയ നടത്തി.ഒരു മാസം മുമ്പാണ് കുതിരയെ ചിതറയിലെ കിണറ്റിൽ നിന്ന് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ചിതറ അമാനി മൻസിലിൽ ഫാസിലുദീന്റെ കുതിരയാണ് ഷാഡോ. രണ്ടര വയസ് മാത്രം പ്രായമുള്ള ഷാഡോയുടെ ആരോഗ്യനിലയെ കുറിച്ച് പൊതുപരിപാടിൽ എത്തിയ മന്ത്രിയോട് ഫാസിലുദീൻ സംസാരിക്കുകയും, ചിഞ്ചുറാണി അടിയന്തര ഇടപെടലിന് ജില്ലാ വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി…

Read More

തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി, പൊലീസ് സ്റ്റേഷനിൽ ഹാജരായി; തൃശൂർ സ്വദേശികളായ 2 പേർ പിടിയിൽ

തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്ന് ബസിൽ നിന്നും പിടികൂടുകയായിരുന്നു. ഇന്നലെ പെൺകുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ…

Read More
error: Content is protected !!