fbpx

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍.

പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പാലോടിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ കയറി മോഷണം നടത്തുകയായിരുന്നു. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിയുന്നത് കണ്ട മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ ഡിവിആറും മോണിറ്ററുമടക്കം അടിച്ചുമാറ്റുകയായിരുന്നു. ഔട്ട് ലെറ്റില്‍നിന്നും വിലകൂടി മദ്യം ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ്…

Read More

തമിഴക വെട്രി കഴകം: നടൻ വിജയ് രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു

തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മൊബൈല്‍ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് പാർട്ടിയില്‍ അംഗമാകാൻ സാധിക്കും. ഒരു കോടി പേരെ ആദ്യ ഘട്ടത്തില്‍ അംഗമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്….

Read More

സ:കെ.ശിവശങ്കരപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു.

ഇട്ടിവ: സിപിഐ ഇട്ടിവാ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ സ. കെ. ശിവശങ്കരപ്പിള്ള അഞ്ചാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.രാവിലെ 8:30 ന് പുഷ്പാർച്ചന നടത്തുകയും തുടർന്ന് സി. കെ. ചന്ദ്രപ്പൻ സ്മാരക ഹാളിൽവെച്ചു അനുസ്മരണം നടന്നു. CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ. എ. നൗഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്CPI ജില്ലാ അസ്സി. സെക്രട്ടറി സ. അഡ്വ. സാം. കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. CPI ഇട്ടിവാ ലോക്കൽ സെക്രട്ടറി സ.ഓമനക്കുട്ടൻ…

Read More

വെഞ്ഞാറമൂട് സ്വദേശി ആനക്കൊമ്പ് കേസിൽ പിടിയിൽ രണ്ട് പേർ വിലങ്ങുമായി രക്ഷപ്പെട്ടു

ആന കൊമ്പിൽ തീർത്ത ശില്പം വില്‍ക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടില്‍ ശരത്, പേയാട് കുണ്ടമണ്‍കടവില്‍ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണൻവിളയില്‍വെച്ച്‌ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ഇതേ കേസില്‍ വെഞ്ഞാറമൂട് മാണിക്കല്‍ സ്വദേശി അശ്വിൻ, പേയാട് വിളപ്പില്‍ശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയില്‍വെച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്….

Read More

കടയ്ക്കൽ ദർപ്പക്കാട്ടിൽ അസുഖം ബാധിച്ച വളർത്തു നായയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു ; കടയ്ക്കൽ പോലീസിൽ പരാതി നൽകി നാട്ടുകാർ

കഴിഞ്ഞ ദിവസം ഉച്ചയോടെ ആൾട്ടോ കാറിൽ എത്തിയ യുവതി അസുഖം ബാധിച്ച വളർത്തുനായയെ കടയ്ക്കൽ ദർപ്പക്കാടിന് സമീപം ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ന്യൂസ് റിപ്പോർട്ടർ വീഡിയോ പകർത്തിയതിൽ യുവതി ചോദ്യം ചെയ്യുകയും ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. തെരുവ് നായയുടെ ശല്യം രൂക്ഷമായ ഈ പ്രദേശത്ത്‌ ഒട്ടനവധി വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന ഇടം കൂടിയാണ്. ഇവിടെയാണ് അസുഖം ബാധിച്ച നായ കുട്ടിയെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞത്. കടയ്ക്കൽ പോലീസിൽ കടയ്ക്കലിലെ മൃഗ സ്നേഹികൾ പരാതി നൽകിയിരിക്കുകയാണ്…

Read More

കടയ്ക്കൽ പോലീസിൽ കിട്ടിയ വ്യത്യസ്തമായ പരാതി ; അനിൽ ജോൺ ഇപ്പോൾ വൈറലാണ്

മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടില്‍ ഭിന്നശേഷിക്കാരനായ അനില്‍ ജോണ്‍ ആണ് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യമായാണ് ഒരു യുവാവ് തനിക്ക് അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക് പരാതിയുമായി എത്തിയത്. പരാതികാരനായ അനില്‍ ജോണിന്റെ മാതാപിതാക്കള്‍ മരിച്ചുപോയതിനെ തുടർന്ന് അനില്‍ ജോണ്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനില്‍ ജോണ്‍ തൊഴിലുറപ്പ് ജോലിക്കും, രാവിലെ പത്രമിടാൻ പോയും,ലോട്ടറി വില്‍പന നടത്തിയുമാണ് ജീവിക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും…

Read More

പാലോട് ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം; മദ്യക്കുപ്പികളും സിസിടിവിയും മോഷ്ടിച്ചു.

പാലോട് ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം. പൂട്ട് തകർത്ത് ആണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും മോണിറ്ററും മോഷ്ടിച്ചു. ഒരു മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. മദ്യ കുപ്പികള്‍ വലിച്ച്‌ വാരിയിട്ട നിലയില്‍ ആയിരുന്നു. കംപ്യൂട്ടറിന്റെയും മറ്റ് കേബിളുകളും ഊരി മാറ്റിയ നിലയില്‍ ആണ് കാണപ്പെട്ടത്. എത്ര രൂപയുടെ മദ്യം മോഷണം പോയെന്ന് സ്റ്റോക്ക് എടുത്താല്‍ മാത്രമേ അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്നാണ് വിദേശ മദ്യ ഷോപ്പ് സ്ഥിതി ചെയ്യുന്നത്….

Read More

ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ വാഹനിൽ ഉള്‍പ്പെടുത്തണം, അവസാന തീയതി ഫെബ്രുവരി 29′: നിര്‍ദേശവുമായി എംവിഡി

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിപ്പ് മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ്/ ഫെയ്സ് ലെസ് രീതിയില്‍ നല്‍കി വരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകള്‍ക്ക് തന്നെ…

Read More

എയ്‌ഡ്സ് രോഗം പരത്തണമെന്ന ലക്ഷ്യത്തോടെ പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 22 വർഷം കഠിന തടവ്

പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച എയ്‌ഡ്സ് രോഗബാധിതന് പോക്സോ കേസിൽ മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ താൻ എയ്ഡ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടിഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുൻപ് പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്ന് പബ്ലിക്…

Read More

ഏപ്രില്‍ മുതല്‍ റബർ കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ്

വരുന്ന ഏപ്രില്‍ മുതല്‍ റബർ കൃഷി മേഖലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയില്‍ പ്രസ്താവിച്ചു. സാങ്കേതിക പിഴവുകൊണ്ട് റബര്‍വില സ്ഥിരതാഫണ്ടിനായി ബില്ലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാതിരുന്ന എല്ലാ കര്‍ഷകര്‍ക്കും കുടിശ്ശികയില്ലാതെ ഫണ്ട് നല്‍കും. മോന്‍സ് ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഗാട്ട് കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച്‌ റബർ ഇറക്കുമതി തടയാനുള്ള ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉറപ്പുനല്‍കി. വാർത്ത നൽകാനും…

Read More