കുടുംബ കോടതികളിൽ ഹർജി ഫയൽ ചെയ്യുന്നതിന് കോർട്ട് ഫീസ് ഏർപ്പെടുത്തിയ ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക;ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

കുടുംബജീവിതത്തിന്റെ താളം തെറ്റിലിൽ സ്വന്തം അവകാശങ്ങളും സ്വത്തും സംരക്ഷിക്കുന്നതിന് കോടതികളെ ആശ്രയിക്കുന്ന നിരാലംബരായ സ്ത്രീകൾക്കുള്ള ഇരുട്ടടിയാണ് ധനമന്ത്രിയുടെ കുടുംബ കോടതി കോർട്ട് ഫീസ് ചുമത്തുന്നതിനുള്ള ബഡ്ജറ്റ് നിർദ്ദേശം. ക്രിമിനൽ നടപടി നിയമം അനുസരിച്ച് കോടതികളിൽ ചെക്ക് കേസ് ഫയൽ ചെയ്യുമ്പോൾ തുകയുടെ 5% കോർട്ട് ഓഫീസ് ചുമത്തുന്നതിനുള്ള ബഡ്ജറ്റ് നിർദ്ദേശം സാധാരണക്കാരുടെ നടുവൊടിക്കുന്ന നടപടിയാണ്. പാവപ്പെട്ടവന് നിയമസംവിധാനങ്ങൾ അപ്രാപ്യമാക്കുന്ന നടപടികളിൽ നിന്നും ഗവൺമെൻറ് പിന്മാറണമെന്ന് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു. മദ്യവും ലോട്ടറിയും കഴിഞ്ഞാൽ കേരളത്തിൻറെ ഖജനാവിലേക്ക് ഏറ്റവും…

Read More

കടയ്ക്കൽ തിരുവാതിര ദുബൈയിൽ നടത്തും

കടയ്ക്കൽ തിരുവാതിര ദുബൈയിൽ നടത്താൻ കടയ്ക്കൽ പ്രവാസി ഫോറം തിരുമാനിച്ചു. കടയ്ക്കൽ തിരുവാതിരഉത്സവത്തിൻ്റെ മിനിയേച്ചർ പതിപ്പാണ് പ്രവാസികൾക്കായി ഒരുക്കുക. കടയ്ക്കൽ പ്രവാസി ഫോറത്തിന്റെ പുതിയ ഭരണ സമിതി രൂപവത്കരണ വേളയിലാണ് തിരുവാതിര ഉത്സവം ദുബൈയിൽ നടത്താമെന്ന് തീരുമാനിച്ചത്. കടയ്ക്കലും പരിസര പ്രദേശത്തുമുള്ള യു.എ.ഇ നിവാസികളുടെ കുട്ടായ്മയാണ് കടയ്ക്കൽ പ്രവാസി ഫോ റം. ഫോറത്തിൻറെ 2024ലെ ഭരണ സമിതിയിലേക്ക് ബുനൈസ് കാസിം (പ്രസിഡൻ്റ്), ഷംനാദ് കടയ്ക്കൽ (ജനറൽ സെക്രട്ടറി), റഹിം കടയ്ക്കൽ (ട്രഷറർ), ഷാജിലാൽ കടയ്ക്കൽ, റിയാദ് മുക്കുന്നം,…

Read More

കിളിമാനൂർ പാപ്പാലയിൽ അപകടം;ഒരാൾ മരിച്ചു. മാലി സ്വദേശി അടക്കം 4 പേർക്ക് പരിക്ക്

സംസ്ഥാനപാതയിൽ തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് . ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു.കോട്ടയം ഭാഗത്ത് നിന്നും…

Read More

കിളിമാനൂർ തട്ടത്തുമലയിൽ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തട്ടത്തുമല സ്വദേശി ലീല (60) യെ ആണ് ലക്ഷം വീട് കോളനിക്ക് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ ഒറ്റയ്ക്കാണ് താമസിക്കുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഇളമാട് നിന്നും കാണാതായ അമ്പലം മുക്ക് സ്വദേശി കുളത്തുപ്പുഴ ഓന്തു പച്ചയിൽ മരിച്ച നിലയിൽ

കാണാതായ ഇളമാട് അമ്പലംമുക്ക് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇളമാട് അമ്പലം മുക്കിൽ നിന്നും കാണാതായ അമ്പലം മുക്ക് ചരുവിള വീട്ടിൽ വിജയൻ (63) എന്ന ആളിനെ കുളത്തൂപ്പുഴ ഓന്ത് പച്ചയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. നടപടിക്രമങ്ങൾക്ക് ശേഷം കുളത്തൂപ്പുഴ പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അഞ്ചൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ : ശ്രീജ, മകൻ: അരുൺ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

പാലോട് പച്ചക്കറിയും കയറ്റി വന്ന വാഹനം മറിഞ്ഞു

പാലോട്  തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന പിക്കപ്പുവാൻ മറിഞ്ഞപകടം. ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത് ആളപായമില്ല എന്നുള്ള വിവരമാണ് പുറത്ത് വരുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട് ബസിൽ വിദ്യാർഥിനിയെ അപമാനിച്ചയാൾ പോസ്കോ വകുപ്പിൽ അറസ്റ്റിൽ

ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെഅപമാനിച്ച വയോധികനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. വെള്ളുമണ്ണടിബാലൻപച്ച കുഴിവിളാകത്ത് പുത്തൻവീട്ടിൽ സതീശൻ(50) ആണ് അറസ്റ്റിലായത്.ബുധനാഴ്ച രാവിലെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. ബസിൽ വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ മാണിക്കൽ പള്ളി എത്തിയപ്പോൾ ഇറങ്ങാൻ തുടങ്ങിയ പെൺകുട്ടിയെകടന്നുപിടിക്കുകയായിരുന്നു. കണ്ടക്ടർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന്പോലീസെത്തി പിടികൂടുകയായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ തടിമല്ലിന്റെ മാനേജരായി പ്രവർത്തിച്ചുവന്നയാൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചു

തടിമല്ലിന്റെ മാനേജരായി പ്രവർത്തിച്ചുവന്നയാൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചു വെള്ളല്ലൂർ രാജേഷ് ഭവനിൽ രാജീവ് (42) ആണ് മരിച്ചത്അച്ഛൻ ബി.രത്നാകരൻ പിള്ള (മുൻ നഗരൂർ പഞ്ചായത്ത് മെമ്പർ , ഡിസിസി അംഗം )യുടെ ഉടമസ്ഥതമ്മിലുള്ള മടന്തപ്പച്ചയിലെ തടിമില്ലിലായിരുന്നു ജോലി. ഭാര്യ: ആതിര അമ്മ : ബേബി അമ്മ.സഹോദരങ്ങൾ: രാജേഷ്, രജീഷ്, രജി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പൻചോല ചെല്ലകണ്ടം പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശികുമാര്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം….

Read More

ഭാര്യ  ബസിന് മുന്നിൽ ചാടി  ആത്‍മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ

ഭാര്യ വാഹന അപകടത്തിൽ മരിച്ചതിന് പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാണാതായ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ വിജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി വിജേഷിൻ്റെ ഭാര്യ രാജി വാഹനാപകടത്തിൽ മരിച്ചിരുന്നു.തുടർന്ന് കാണാതായ വിജേഷിനെ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ വിളക്കുടി പഞ്ചായത്തിലെ ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് പിന്നിൽ ബ്ലൈഡ് മാഫിയ എന്ന് നാട്ടുകാരുടെ ആരോപണം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More
error: Content is protected !!