തൊഴിലുറപ്പ് തൊഴിലാളികൾക്ക്  തേനീച്ചയുടെ ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

വിതുരയില്‍ തേനീച്ചയുടെ കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ടാണ് സംഭവം.17 പേർ അടങ്ങുന്ന തൊഴിലുറപ്പ് സംഘത്തിനെ ജോലിക്കിടെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിതുര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പാങ്ങോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ്ഓഫിസർ തൂങ്ങിമരിച്ച നിലയിൽ

പാങ്ങോട് പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ചടയമംഗലം സ്വദേശിയായ ബിനുവിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. രാവിലെ ഓടുന്ന ശീലം ബിനുവിന് ഉണ്ടായിരുന്നു.പതിവ് പോലെ രാവിലെ ഓടുവനായി പോയതാണ് . ബിനുവിന്റെ പഴയ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ചടയമംഗലം പോരേടത്ത് കഴിഞ്ഞ മാസം 25 നാണ് സംഭവം. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ എത്തിയ പെൺകുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു പീഡനത്തിന് ശേഷം പ്രതിയുടെ ഭീഷണിയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്നാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ചടയമംഗലം പോരേടം തെരുവിൻഭാഗം സ്വദേശി 26 വയസ്സുള്ള അനീഷാണ് ചടയമംഗലം പോലീസിന്റെ പിടിയിൽ ആയത്. വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ കൗൺസിലറെ വിവരം അറിയിപ്പിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. .ചൈൽഡ്…

Read More

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം കടയ്ക്കൽ എസ് എച്ച് ഒ പ്രവീൺ  നിർവഹിച്ചു

കടയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് മോട്ടോർ ഓണേഴ്സ് & വർക്കേഴ്സിന്‍റെ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടന കർമ്മം കടയ്ക്കൽ എസ് എച്ച് ഒ പ്രവീൺ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മോട്ടോർ ഓണേഴ്സ് വർക്കേഴ്സിന്റെ പ്രസിഡന്റ് ആർ ബി സുനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ എം മനോജ് സ്വാഗതം ആശംസിച്ചു ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി വികാസ്,പ്രസിഡന്റ് ഐ അനിൽകുമാർ ക്ഷേത്ര ഉത്സവ കമ്മിറ്റി സെക്രട്ടറി മർഫി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ,വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഷിബു കടയ്ക്കൽ വ്യാപാര…

Read More

വാമനപുരം ആറ്റിൽ കൊല്ലമ്പുഴ കടവിൽ കാണാതായ യുവാക്കളിൽ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.

ആറ്റിങ്ങൽ വാമനപുരം നദിയിലെ കൊല്ലമ്പുഴ കടവിൽ നിന്നും കാണാതായ യുവാക്കളിൽ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി. ആറ്റിങ്ങൽ എസിഎസി നഗർ വട്ടവിളവീട്ടിൽ സതീഷിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കൊല്ലപുഴ ആറാട്ടുകടവിന് സമീപം നദിയിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥ രെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറ്റിങ്ങൽ എസിഎസി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ(36) ൻ്റെ മൃതദേഹം നേരത്തെ കണ്ടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്കാണ്…

Read More

ചിതറ ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ കരട് ബജറ്റ് അവതരണം നടന്നു

ചിതറ ഗ്രാമപഞ്ചായത്തിലെ 2024 – 25 വർഷത്തെ കരട്  ബജറ്റ് അവതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത അവതരിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിലയിരുന്നു  കരട് ബഡ്ജറ്റ് അവതരണം ഉൽപാദന മേഖലയ്ക്കായി ഒരു കോടി അമ്പത്തിയാറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയ്ക്ക് പതിനെട്ട് ലക്ഷം രൂപയുംആരോഗ്യ മേഖലയ്ക്ക് ഒരു കോടി ഇരുപത്തി നാല് ലക്ഷത്തി അമ്പതിനായിരം നീക്കിവച്ചിട്ടുള്ളത് ജനങ്ങൾക്ക് ആശ്വാസമാണ്. കുടിവെള്ളം ശുചിത്വം എന്നീ മേഖലയ്ക്ക് ഒരുകോടി…

Read More

തൃപ്പൂണിത്തുറയിൽ ഉഗ്ര സ്ഫോടനം

തൃപ്പൂണിത്തുറയിൽ സ്ഫോടനമുണ്ടായ പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചത് പൊലീസിന്റെ നിർദ്ദേശം ലംഘിച്ച്. ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക് വെടിക്കെട്ട് നടത്തരുതെന്ന പൊലീസിന്റെ നിർദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വലിയ അളവിൽ പടക്കങ്ങൾ ഇവിടെയുണ്ടായിരുന്നു. എൻഎസ്എസിന്റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുകയാണ്. അന്തരീക്ഷ താപനില വർധിക്കുന്നതോടെ വാഹനങ്ങൾക്ക് തീപിടിച്ച് അപകടങ്ങൾ പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളാണ് എംവിഡി പങ്കുവെച്ചിരിക്കുന്നത്. വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും. വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാം.. ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക്…

Read More

കടയ്ക്കൽ പാങ്ങലുകാട് തീപിടുത്തം

കടയ്ക്കൽ പാങ്ങലുകാട്ടിൽ മെയിൻ റോഡിനു സമീപമുള്ള പുരയിടത്തിലാണ് തീപിടുത്തം ഉണ്ടായത് കടയ്ക്കലിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചു . പുരയിടത്തിന്റെ ഒട്ടുമിക്ക മേഖലയും കത്തി നശിച്ചു. റോഡ് സൈഡിൽ തീ ഇട്ടതാണ് പുരയിടത്തിൽ തീപിടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മദ്യപിച്ച്‌ കിടക്കുകയാണെന്ന് കരുതി അവഗണിച്ചു; കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റ്, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍

മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂർ കാനറയില്‍ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിക്കുകയായിരുന്നു. ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട് വാർത്ത നൽകാനും…

Read More
error: Content is protected !!