ആംബുലൻസിൽ കടത്തിയ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി

കൊട്ടാരക്കര ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവ് പത്തനാപുരം പിടവൂരിൽ പൊലീസ് പിടികൂടി . പുനലൂർ സ്വദേശികൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നായിരുന്നു കഞ്ചാവ് പിടികൂടിയത്. പോലീസിന്റെ സ്‌പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പത്തനാപുരം പോലീസിൽ കൈ മാറുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒൻപത് മരണം

തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് മരണം. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം.അഞ്ചു സ്ത്രീകളടക്കം ഒൻപത് പേർ മരിച്ചു. പത്തിലധികം പേർക്ക് പരുക്ക് വിരുദുനഗറിലെ വെമ്പക്കോട്ട രാമുദേവൻപട്ടിയിലാണ് അപകടം. സ്വകാര്യ ഫാക്ടറിയിൽ ജോലിക്കിടെയാണ് അപകടം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങുന്നു

2023–2024 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ചിതറ ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽ പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി നീന്തൽ പരിശീലകന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി സ്ഥലം സന്ദർശിക്കുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പഞ്ചായത്തിലെ കൊല്ലായിൽ വാർഡിൽ ആദ്യ സർക്കാർ കെട്ടിടത്തിന് തറക്കല്ലിട്ടു

ചിതറ പഞ്ചായത്തിൽ കൊല്ലായിൽ വാർഡിൽ പഞ്ചായത്ത് നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിന് വാഴവച്ചകാലയിൽ പ്രസിഡന്റ് എം എസ് മുരളി തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് ആർ എം രജിത അധ്യക്ഷയായി. പഞ്ചായത്ത് അംഗം ജനനി സ്വാഗതം പറഞ്ഞു. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് കൊല്ലായിൽ അംഗൻവാടി പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് കെട്ടിടം നിർമിക്കാൻ 12 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം പൂർത്തിയാക്കുന്നതോടെ പഞ്ചായത്തിലെ 46 അംഗൻവാടികളിൽ 44 അംഗൻവാടികൾ സ്വന്തമായി കെട്ടിടമുള്ളവയാകും. പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പിള്ളി, ഷിബു, മിനി ഹരികുമാർ, കവിത,…

Read More

മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു

മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങാനെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സുരേഷിനെ കൂട്ടാതെ സാധനങ്ങളുമായി സംഘം കയറുകയാണുണ്ടായത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വയനാട്ടിൽ ഇടത്-വലത് മുന്നണികളും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താൽ തുടങ്ങി

വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹ‍ര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹ‍ത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങൾ അടക്കം തടയുമെന്ന് ഹ‍ര്‍ത്താൽ അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കിളിത്തട്ട് ചക്കമല ശ്രീ ആയിരവില്ലി ക്ഷേത്ര പരിസരത്ത് വൻ തീ പിടുത്തം

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ ചക്കമല ശ്രീ ആയിരവില്ലി കുന്ന് ക്ഷേത്ര പരിസരത്ത് ഇന്ന് ഒൻപത് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തീ നിയന്ത്രണ വിധായമാക്കി.കിളിത്തട്ട് വാർഡ് മെമ്പർ ഷിബുവും അമ്പല കമ്മിറ്റി അംഗങ്ങളും പ്രദേശ വാസികളും സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധായമാക്കുകയായിരുന്നു. ജനവാസ മേഖലയിലേക്ക് എത്തും മുമ്പ് തന്നെ തീ അണച്ചത് കൂടുതൽ നാശനഷ്ടത്തിലേക്ക് എത്തിച്ചില്ല. കടയ്ക്കൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

ഏരൂരിൽ യുവതിയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഏരൂർ രണ്ടേക്കർമുക്ക് അശ്വതി ഭവനിൽ 28 വയസ്സുള്ള അശ്വതിയെയാണ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അശ്വതിയുടെ ഭർത്താവ് സനു വിദേശത്താണ് ഇന്ന് ഉച്ചയോടെയാണ് സംഭവം..സ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥരും, വിരലടയാള വിധക്തരും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.ഏരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിളിൽ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ,ഐരക്കുഴി സ്വദേശി പിടിയിൽ

കുമ്മിളിൽ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഐരക്കുഴി പാലക്കൽ സി വി ഭവനിൽ 67 വയസ്സുകാരൻ ഗോപിനാഥൻ പിള്ളയാണ് പിടിയിലായത്. 2022 മുതൽ കുട്ടിയെ ഭീഷണി പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയിൽ വരുന്ന മാനസിക അസ്വസ്ഥത ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ കുട്ടിയോട് കാര്യം തിരക്കി. എന്നാൽ കുട്ടി വിവരം പറഞ്ഞില്ല .കുട്ടി വീടിന് പുറത്ത് ഇറങ്ങാൻ ഭയപ്പെടുന്നത് കൂടി ആയപ്പോൾ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി . അപ്പോഴാണ് കുട്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്…

Read More

പെരിങ്ങമല പഞ്ചായത്ത് ഭരണം UDF ന് നഷ്‌ടമായി ;പാലോട് രവി രാജിവച്ചു

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകിയെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!