fbpx

റോഡ് സുരക്ഷാ വാരം; ചടയമംഗലത്ത് നിന്ന് കടയ്ക്കൽ വരെ വാഹന റാലി സംഘടിപ്പിച്ചു

ജനുവരി 11 മുതൽ 17 വരെ റോഡ് സുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ശേഷം റോഡ് സുരക്ഷാ ബോധവൽക്കരണ വാഹനറാലി ചടയമംഗലത്തു നിന്നും കടയ്ക്കൽ വരെ നടത്തി. ചടയമംഗലം ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ കീഴിൽ ഇരുപത്തിയഞ്ഞോളാം ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ പങ്കെടുത്ത റാലി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ ജി കെ ഫ്ലാഗ് ഓഫ്‌ ചെയ്തുഅസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപു ഡി ജി എന്നിവർ പങ്കെടുത്തു. വാർത്ത നൽകാനും…

Read More

നഗരൂരിൽ നൃത്താധ്യാപികയായ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

നൃത്താധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നഗരൂർ നന്തായിവാനം എസ്.എസ്.ഭവനിൽ സുനിൽകുമാർ സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ശരണ്യയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

അഞ്ചൽ വടമൺ സ്കൂളിന് സമീപമാണ് അമിത വേഗത്തിൽ എത്തിയ ചാമക്കാല എന്ന സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. സ്കൂൾ വിദ്യാർത്ഥികളും തൊഴിലാളികളും അടങ്ങുന്ന ഏകദേശം അൻപതോളം യാത്രക്കാരുമായി പോയ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത് . പരിക്ക് പറ്റിയവരെ അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിന് അഭിമാനമായി വീണ്ടും സനു കുമ്മിൾ; “ദ അൺനൗൺ കേരള സ്റ്റോറീസ്” കൊൽക്കത്ത പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിൽ

മാധ്യമ പ്രവർത്തകൻ സനു കുമ്മിൾ സംവിധാനം ചെയ്‌ത “ദ അൺനൗൺ കേരള സ്റ്റോറീസ്”ഡോക്യുമെന്ററി കൊൽക്കത്ത പീപ്പിൾസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.ജനുവരി 24 മുതൽ 28 വരെ കൊൽക്കത്തയിൽ നടക്കുന്ന പത്താമത് എഡിഷൻ ഫിലിം ഫെസ്റ്റിവലിലാണ് ഡോക്കുമെന്ററി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ മതസൗഹാർദവും, സാഹോദര്യവും ചൂണ്ടിക്കാണിക്കുന്ന ഡോക്യുമെന്ററി കേരള സ്റ്റോറി എന്ന സിനിമയ്ക്കുള്ള മറുപടിയാണ് തയ്യാറാക്കിയിട്ടുള്ളത്, രാജ്യത്തെ ഏറ്റവും വലിയ ഡോക്യുമെന്ററി മേളകളിൽ ഒന്നാണ് കൊൽക്കത്തയിൽ നടക്കുന്ന പീപ്പിൾസ് ഫെസ്റ്റ്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് അൺ നൗൺ…

Read More

ചിതറ മതിര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

മതിര കുളത്തിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങി മരിച്ചു . 6 മണിയോടെയാണ് ഇയാൾ കുളിക്കാൻ ഇറങ്ങിയത് എന്നാണ് നാട്ടുകാർ പറയുന്നത് . ആളിന്റെ തുണിയും പേഴ്‌സും കരയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകൾ ആണ് ആദ്യം തിരച്ചിൽ തുടങ്ങിയത്. നാട്ടുകാർ പോലീസിലും കടയ്ക്കൽ ഫയർഫോഴ്‌സിലും വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി തിരച്ചിൽ നടത്തി മയിലോട്ട് കോണത്ത് വീട്ടിൽ കുമാർ ആണ് മരിച്ചത് . മതിര തിരുവാതിര നടന്നുകൊണ്ടു ഇരിക്കുന്നത്തിന്റെ ഇടയ്ക്കാണ് അപകടം സംഭവിച്ചത് ….

Read More

കുമ്മിൾസുകുമാരൻ സ്മ‌ാരക പ്രതിഭാ പുരസ്ക്കാരം കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്

കുമ്മിൾ സമന്വയ ഗ്രന്ഥശാലയുടെ 2023 – പ്രൊഫ :കുമ്മിൾസുകുമാരൻ സ്മ‌ാരക പ്രതിഭാ പുരസ്ക്കാരം മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്. 10000/- രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. 2024 ഫെബ്രുവരി 1 വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്ക് കുമ്മിൾ ടൗണിൽ നടക്കുന്ന ഗ്രന്ഥശാലയുടെ പ്രതിഭാസംഗമം പരിപാടിയിൽ വച്ച് പ്രസ്‌ത പുരസ്ക‌ാരം പ്രിയപ്പെട്ട കവിക്ക് സമർപ്പിക്കും. അദ്ധ്യാപകനും, കവിയും സാമൂഹിക- സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ: കുമ്മിൾ സുകുമാരന്റെ പേരിൽ കുമ്മിൾ സമന്വയ ഗ്രന്ഥശാല ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ പ്രതിഭാ…

Read More

കിളിമാനൂരിൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ

യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ. ചൂട്ടയിൽ, വർത്തൂർ ക്ഷേത്രത്തിന് സമീപം കാവുങ്ങൽ വീട്ടിൽ ശ്രീക്കുട്ടൻ (24), വട്ടവിള വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന സുജിത്ത് (23) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു. തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചു….

Read More

സൈക്കിളിൽ ചാടി കയറിയതിന് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു; നീതികേട് കാട്ടി പോലീസ്

കൊല്ലം ഉളിയ കോവിലിലാണ് സംഭവം കഴിഞ്ഞ ദിവസം സ്കൂൾ കഴിഞ്ഞ് ട്യൂഷന് പോകാൻ നേരം സുഹൃത്ത് സൈക്കിളിൽ വരുന്നത് കണ്ട് കുട്ടി ചാടി കയറി എന്നാൽ കൊണ്ട് പോകാൻ തയ്യാറായില്ല . കുട്ടി ചാടി ഇറങ്ങിയ നേരം സൈക്കിൾ വീണു. പിറ്റേ ദിവസം സൈക്കിളിൽ വന്ന കുട്ടിയും കുട്ടിയുടെ പിതാവ് പ്രിജിത്തും എത്തി ഉളിയ കോവിൽ ക്ഷേത്രത്തിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്….

Read More

പാലോട് – പാപ്പനം കോട്ട് വാഹനാപകടം; യുവാവ് മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പെരിങ്ങമ്മല ഇടവം കാട്ടില കുഴി സ്വദേശി ആസിഫാണ് (22) മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ പാലോട് പാപ്പനംകോട് പള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. പെരിങ്ങമലയിൽ നിന്നും പാലോട് ഭാഗത്ത് വരുകയായിരുന്ന ബൈക്ക് അതേ ദിശയിൽ വരുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തലക്കും കഴുത്തിനുമേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. മൃതദേഹം മെഡിക്കൽ…

Read More

AlYF- AISF മടത്തറ മേഖല കമ്മിറ്റി പാലിയേറ്റിവ് കെയർ ദിനം സ്നേഹ സാഗര ഫൗണ്ടേഷനിൽ ആചരിച്ചു

ചിതറ:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്‍റെ ഭാഗമായി AlYF മടത്തറ മേഖല കമ്മറ്റിയും AISF ലോക്കൽ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ, സ്നേഹസാഗര ഫൗണ്ടേഷനിൽ സംഘടിപ്പിച്ച പരിപാടി CPI കടയ്ക്കൽ മണ്ഡലം കമ്മറ്റി അംഗം ശുഭ കുമാർ ഉത്ഘാടനം ചെയ്തു മടത്തറ വാർഡ് മെമ്പർ സന്തോഷ് വളവുപച്ച അധ്യക്ഷനായ ചടങ്ങിൽ, AlYF മേഖല സെക്രട്ടറിയും, AISF മണ്ഡലം കമ്മറ്റി അംഗവുമായ ഷാൻ സ്വാഗതം പറഞ്ഞു. പാലിയേറ്റിവ് കെയർ സന്ദേശം സി.പി ജസിൻ CPI ലോക്കൽ കമ്മറ്റി സെക്രട്ടറി,, കൈമാറിCPI മണ്ഡലം കമ്മറ്റി അംഗം,…

Read More