fbpx

വിദ്യാർത്ഥികളുടെയും യുവ ജനതയുടെയും കലാകായിക അഭിരുചി വളർത്തുവാൻ തലവരമ്പ് കേന്ദ്രീകരിച്ച് സിറോസ് ആർട്‌സ്&സ്പോർട്സ് ക്ലബിന് തുടക്കം കുറിച്ചു

വിദ്യാർത്ഥികളുടെയും യുവ ജനതയുടെയും കലാകായിക അഭിരുചി വളർത്തുവാൻ തലവരമ്പ് കേന്ദ്രീകരിച്ച് സിറോസ് ആർട്‌സ്&സ്പോർട്സ് ക്ലബിന് തുടക്കം കുറിച്ചു അൻസർ തലവരമ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ലബ്ബിന്റെ ഉദ്ഘാടനം dr രാഗേഷ് (PHC മാങ്കോട്) ചെയ്തു. ലഹരി ഉപയോഗം വ്യാപകമാകുന്ന കാലഘട്ടത്തിൽ വിദ്യാർത്ഥികളെയും യുവാക്കളേയും കലയുടെയും കായികത്തിലൂടെയും പുതിയ തലമുറയെ വാർത്തെടുക്കാൻ കലാകായിക കൂട്ടായ്മകൾ അനിവാര്യമാണ് എന്ന് dr രാഗേഷ് കൂട്ടിച്ചേർത്തു. സമ്മേളന ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിതറ മുരളി സംസാരിച്ചു . പുത്തൻ…

Read More

കേരളത്തിൽ പന്ത് തട്ടാൻ മിശിഹായും പിള്ളേരും എത്തുമെന്ന് ശുഭ സൂചന; അർജന്റീന സൗഹൃതമത്സരം കളിക്കുമെന്ന് മന്ത്രി

അർജന്റീന ഫുട്ബോള്‍ ടീം 2025 ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി വി അബുദുറബിമാൻ. കേരളവുമായി ഫുട്ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് അർജന്റീന സന്നദ്ധത അറിയിച്ചുവെന്നും കേരള സർക്കാർ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ടെന്നുംഅർജൻ്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തില്‍ അർജന്റിനയുമായി ഏതെല്ലാം തരത്തിൽ യോജിച്ചുകൊണ്ട് മുന്നോട്ടുപോകാം എന്നതിനെ…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ഒഴിവ്

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടി സ്ഥാനത്തിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി തസ്‌തികയിൽ താത്കാലിക നിയമനം നടത്തുന്നതിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ 50 വയസ്സിൽ താഴെ പ്രായമുള്ളവരും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ടവരുമായിരിക്കണം. 27.01.2024 വൈകുന്നേരം 5.00 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാർകാർഡിൻ്റെ കോപ്പിയും ഡിസ്‌ചാർജ്ജ് ബുക്കിന്റെ പകർപ്പ്/പെൻഷനേഴ്‌സ് ഐഡന്റിറ്റി കാർഡ് ഉളളടക്കം ചെയ്യേണ്ടതാണ്. ലതികാ വിദ്യാധരൻ പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്, ചടയമംഗലം വാർത്ത…

Read More

ചടയമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാൻസർ ബാധിച്ച് മരിച്ചു

ചടയമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കാൻസർ ബാധിച്ച് മരിച്ചു. റോഡുവിള ഷീബ മൻസിൽഷെഫീർ (38 വയസ്സ് ) ആണ് മരിച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം ചടയമംഗലം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. ഭാര്യ സൈന. (ടീച്ചർ )സയ്യിദ് ഹാഫിസ്, മുഹമ്മദ് ഫൈസ്, ഫിദ എന്നിവർ മക്കളാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കെ എസ് ആർ ടി സി ബസിന്റെ ഡോറിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു

ബസിന്റെ ഡോറിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു. ചുള്ളിമാനൂർ പാണയം എസ്.എസ്.ഭവനിൽ സി.ശശിധരൻ നായരാണ് (61) മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചുളിമാനൂർ ടോൾ ജംഗ്‌ഷനിലാണ് അപകടം. ബസിൽ നിന്നുംഇറങ്ങുന്നതിനിടയിൽ പിടി വിട്ട് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് നെടുമങ്ങാട് ഡിപ്പോ അധികൃതർ നൽകുന്ന വിവരം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി നാളെ ഉച്ചയോടെ നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിക്കും. ഭാര്യ: വത്സല. മക്കൾ : ശരണ്യ,രമ്യ. മരുമക്കൾ : രതീഷ്…

Read More

ഒന്ന് ശ്രദ്ധിക്കൂ നിങ്ങൾ ചെയ്യുന്ന SHARE ചിലപ്പോൾ ഒരു അമ്മയ്ക്ക് മക്കളെ കണ്ടെത്താൻ സഹായമാകും

ഇ ഫോട്ടോയിൽ കാണുന്ന മാതാവ് 2024 ജനുവരി 16 തീയതി നൗഷാദ് ബാഖവി നടത്തുന്ന വളവുച്ചയിൽ പ്രവർത്തിക്കുന്ന സ്നേഹസാഗരം അഗതിമന്ദിരത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷൻ SI ബന്ധപ്പെട്ട് 16 തീയതി പുലർച്ചെ 2 മണിയ്ക്ക് ഇവിടെ എത്തിച്ചതാണ്. കുമ്മിൾ കിഴുനിലയിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ഇവരെ ഒരു കൂട്ടം ചെറുപ്പകാരാണ് കടയ്ക്കൽ പോലീസിനെ വിവരം അറിയിച്ചത് . തമിഴ് സംസാരിക്കുന്ന ഇ മാതാവ് പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. തമിഴ്നാട് സാമിയാർമടം എന്നും പേര് സുലോചന എന്നും ഇവർ…

Read More

ചിതറ കെ പി ഫൗണ്ടേഷൻ “സ്നേഹ വീട്ടിൽ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ചു 17.01.2024- കരുണാകരൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന “സ്നേഹവീട് ” എന്ന പകൽവീട്ടിലെ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഉൽഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ധനുജ നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ആശംസ അറിയിച്ചു. മെഡിക്കൽ സംഘത്തിൽ ഫിസിഷ്യൻ ഡോ. ലിഷ, MBBS ഹൗസ് സർജൻസ് ഡോ. രാധിക, ഡോ. നിക്കി, നഴ്സിംഗ് ഓഫീസർ മീനു, പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് ഷൈനി രാജൻ, ഫർമസിസ്റ്റ് അരുണിമ,ഫിസിയോതെറാപ്പിസ്റ്റ് ശ്രീ….

Read More

അരിപ്പ യുപിഎസ് ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ അരിപ്പ യു. പി.എസിൽ വച്ച് കുട്ടികൾക്കായി ഗ്ലാസ് പെയിൻ്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ജനുവരി 16 ചൊവ്വ രാവിലെ 10 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അരിപ്പ യു.പി.എസ് ഹെഡ്മിസ്ട്രസ് മിനി.ആർ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ്‌ റീന ഷാജഹാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എൻ സി ഡി സി പി.ആർ. ഒ കോഡിനേറ്റർ അൽ…

Read More

ചിതറ ഓയിൽ ഫാമിൽ കടന്നൽ ആക്രമണം; ഒൻപതോളം പേർക്ക് കുത്തേറ്റു

ചിതറ ഓയിൽ ഫാർമിൽ ജോലിയിൽ ഏർപ്പെട്ടു നിന്നവർക്ക് നേരെ കടന്നൽ ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു. മോളി(39),രാജേഷ് കുമാർ (40),റംസീന (39),സിന്ധു(38) ,രാജി (34) ,വിപിൻ (37),ആശ (38), ശാലിനി(38), ഷീബ (40), എന്നിവർക്കാണ് കടന്നാലിന്റെ കുത്തേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കുത്തേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു. ചിതറ ഓയിൽ ഫാം മേഖലയിൽ വിനോദത്തിന് എത്തുന്നവർ നിരവധി പേരാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More