fbpx

ചിതറ കണ്ണൻകോട് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം ഗ്രാമ ദീപം ഗ്രന്ഥ ശാല നാടിന് സമർപ്പിച്ചു

ചിതറ പഞ്ചായത്ത് കണ്ണങ്കോട് നിർമ്മിച്ച സാംസ്കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പിള്ളി അധ്യക്ഷനായി. എ അജിത്ത് ലാൽ സ്വാഗതം പറഞ്ഞു. വർഷങ്ങളായി നശിച്ചു കിടന്ന ടിവി കിയോസ്കാണ് ഒരു കൂട്ടം ചെറുപ്പക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ സാംസ്കാരിക നിലയമാക്കി മാറ്റിയത്. ഗ്രന്ഥശാല, സാംസ്കാരിക നിലയം, ഇ -സേവന കേന്ദ്രം, പിഎസ്‌സി കോച്ചിംഗ് എന്നിവ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പട്ടികജാതി കോളനികൾ നിരവധിയുള്ള കണ്ണങ്കോട് എസ് സി ഫണ്ട്…

Read More

എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ

എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ. ഒരു വിദ്യാർത്ഥി പത്ത് രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ ഉള്ളത്. ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്. എസ്‌സി- എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ…

Read More

ചിതറ പ്ലാവറയിൽ കതക് കുത്തി തുറന്ന് റബ്ബർ ഷീറ്റ് മോഷണം

ചിതറ ബൗണ്ടർമുക്ക് പ്ലാവറയിലാണ് റബർ ഷീറ്റ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്. റബർ തോട്ടത്തിൽ തന്നെയുള്ള ഷീറ്റ് പുരയിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറോളം ഷീറ്റ് ആണ് മോഷണം പോയത്. കതക് കുത്തി പൊളിച്ചു അകത്ത് കടന്ന് മോഷണം നടത്തിയ രീതിയിൽ ആയിരുന്നു. പ്രദേശത്ത് ജാഗ്രത പുലർത്താൻ ഉടമകൾ തയ്യാറാകുക. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ആറ്റിങ്ങൽ അഞ്ചുതെങ്ങിൽ വൻ തീപിടുത്തം

അഞ്ചുതെങ്ങ് – കോട്ട റോഡിൽ കൊച്ചുമേത്തൻ കടവ് ഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പ്രവർത്തിച്ചുവന്ന മണ്ണെണ്ണക്കടയ്ക്കാണ് തീപ്പിടിച്ചതെന്നാണ് സൂചന. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളടക്കം തീപിടുത്തത്തിൽ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിതെറിച്ചതായി ദൃസാക്ഷികൾ പറയുന്നു. സ്ഥലത്ത് പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കടയ്ക്കാവൂരിൽ നിന്നുള്ള കെഎസ്ഇബി സംഘം പ്രദേശത്തെ വൈദ്യുത കണക്ഷൻ വിഛേധിച്ചു. വർക്കല, ആറ്റിങ്ങൽ നിന്നുള്ള ഫയർഫോഴ്സ് സംഘം അഞ്ചുതെങ്ങിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

കുളത്തുപ്പുഴ ചോഴിയക്കോട് മ്ലാവിനെയും കുട്ടിയെയും തെരുവുനായ്ക്കൾ ആക്രമിച്ചു

മിൽപ്പാലം വന മേഖലയിൽ നിന്നു കല്ലടയാറ്റിൽ വെള്ളം കുടിക്കാൻ ഇറങ്ങിയ മ്ലാവിനെയും കുട്ടിയെയും തെരുവുനായ്ക്കൾ ആക്രമിച്ചു. മ്ലാവിൻ്റെ നില വിളി കേട്ട് സമീപവാസി ആയ ശോ ഭന എത്തിയെങ്കിലും തെരുവുനായ്ക്കളെ ആട്ടിപ്പായിക്കാൻ കഴിഞ്ഞില്ല. സമീപവാസികളായ ശ്രീജിത്ത്, കണ്ണൻ, നിതിൻ എന്നിവർ തെരുവു നായ്ക്കളെ ആട്ടിപ്പായിച്ച ശേഷം മ്ലാവിൻകുട്ടിയെ രക്ഷിപ്പെടുത്തി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

എസ് സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

ഗ്രന്ഥശാലയുടെ ദീർഘകാല പ്രസിഡൻ്റ് എസ്.സുകുമാരൻ സാറിൻ്റെ ഒന്നാം ചരവാർഷികത്തിൽ ഗ്രന്ഥശാല അങ്കണത്തിൽ എസ് സുകുമാരൻ അനുസ്മരണം സംഘടിപ്പിച്ചു . കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ.സി.അനിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി പ്രൊ.ബി.ശിവദാസൻ പിള്ള, എൻ ശിവപ്രസാദ്, എസ്. ആർ.ബിനോജ് ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ ദർപ്പക്കാട് വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു

ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ കടയ്ക്കൽ മടത്തറ റോഡിൽ ദർപ്പക്കാട് വാഹനാപകടം നാല് പേർക്ക് പരിക്കേറ്റു . വിനോദ് (55) ബിന്ദുശ്രീ (51) സുധാകരൻ (58) സജു (47) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നിലമേലിൽ കാറും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് ചികിത്സയിൽ കഴിഞ്ഞു വന്ന ക്ഷേത്ര പൂജാരി മരണപ്പെട്ടു

ചടയമംഗലം വെട്ടുവഴി അനന്തപുരി യോഗേശ്വര മഠത്തിൽ 31 വയസ്സുള്ള ആനന്ദകൃഷ്ണനാണ് മരണപ്പെട്ടത്. ഈ കഴിഞ്ഞ 9ന് രാവിലെ വാമനപുരത്തെ ക്ഷേത്രത്തിൽ പൂജക്കായ്പോകുമ്പോൾ നിലമേൽ ഗ്രാമപഞ്ചായത്തിനു മുന്നിൽ വെച്ചു പൂജാരി യാത്രചെയ്ത ബുള്ളറ്റിലേക്കു തിരുവനന്തപുരത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ടു ഇടിച്ചു കേറുകയായിയുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരെ ഇന്ന് രാവിലെ മരണസംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ബൗണ്ടർമുക്ക് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാപ്പ് കെട്ട് മഹോൽസവം നടന്നു

ചിതറ ബൗണ്ടർമുക്ക് ക്ഷേത്രത്തിൽ ഇന്ന് കാപ്പ് കെട്ട് മഹോൽസവം നടന്നു. ഒട്ടനവധി ഭക്ത ജനങ്ങളാണ് കാപ്പ് മഹോത്സവത്തിൽ പങ്കെടുത്തത്. ഇന്ന് മുതൽ 6 ദിവസം ക്ഷേത്രത്തിൽ വിവിധ പൂജ കർമങ്ങൾ നടക്കും. 24 ന് സമൂഹ പാൽ പൊങ്കാലയും വിവിധ കലാ പരിപാടികളും , 26 ന് രാവിലെ 6.30 ന് തലവരമ്പ് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന പറവക്കാവടിയും വൈകുന്നേരം 5 മണിക്ക് ഘോഷയാത്രയും രാത്രി 10 മണിമുതൽ അഗ്നി കാവടിയോടും കൂടി ഉത്സവം സമാപിക്കുന്നു. വാർത്ത…

Read More

ചിതറ പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ഇറങ്ങി ഓടി

മോഷണ കേസ് പ്രതി ഇന്ന് രാവിലെയാണ് ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഉടൻ തന്നെ പോലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി. രാവിലെ 10 മണിയോടെയാണ് സംഭവം . വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More