fbpx

വെഞ്ഞാറമൂട് ബി.ജെ.പി വാർഡ് മെമ്പർക്ക് എതിരെ പീഡന പരാതിയുമായി പാർട്ടി പ്രവർത്തകയായ യുവതി

പാർട്ടി സഹപ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് എടുത്തു. വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്ത് മുക്കന്നൂർ വാർഡിൽ ബിജെപി മെമ്പറായ വെഞ്ഞാറമൂട് ആലന്തറ തെങ്ങുവിള വീട്ടിൽ വിപിൻ (29) – ന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസ് എടുത്തത്. യുവതി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി പ്രവർത്തകയായ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോവളത്തെ ഹോട്ടലിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും 15,000 രൂപം…

Read More

ആയൂർ കുളഞ്ഞിയിൽ വാഹനാപകടം.
ഒരാൾ മരിച്ചു

ആയൂർ കുളഞ്ഞിയിൽ വാഹനാപകടം.ഒരാൾ മരിച്ചു. കൊല്ലം തൃക്കോവിൽവട്ടം സ്വദേശിയായ നാൽപത്തിരണ്ട് വയസ്സുളള ലേഖയാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം ആ യൂരിൽ നിന്നും കണ്ണനല്ലൂരിലേക്ക് പോകുകയായിരുന്ന കാറും അമ്പലംകുന്നിൽ നിന്നും ആയുരിലേക്ക് വരുകയായിരുന്ന ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന വനിതയാണ് മരിച്ചത്.രണ്ട് പേരാണ് കാറിനകത്ത് ഉണ്ടായിരുന്നത് ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തീകരിച്ചു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ടാങ്കർ ലോറി ഒതുക്കി നിർത്തിയെങ്കിലും കാർ അമിത വേഗരിയിൽ വന്ന്…

Read More

ഗ്രാമദീപം ഗ്രന്ഥശാല & വായനശാല കണ്ണൻകോട് നിന്നുള്ള അറിയിപ്പ്

ഗ്രാമദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡ് പരിധിയിൽ ഈ വരുന്ന 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട് . ആയതിൻ്റെ അടിസ്ഥാനത്തിൽ 26.01.2024 വൈകുന്നേരം 4 മണി മുതൽ ഗ്രന്ഥശാലയിൽ വെച്ച് റിപ്പബ്ലിക്ക് ദിന Special ക്വിസ് മത്സരവും മധുര വിതരണവും സംഘടിപ്പിച്ചിട്ടുണ്ട് . റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ LP S , UPS, HS, വിഭാഗത്തിന് നല്ക്കുന്നതാണ് ഇതിൽ നിന്നും Select ചെയ്ത 25 question ആണ്…

Read More

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് പുതുവർഷത്തിൽ തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കടമെടുപ്പ് പരിധി…

Read More

പാലോട് ജ്യൂസ് എന്ന് കരുതി ചെടിക്കൊഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

ഗവൺമെൻ്റ് ഓഫ് ഇന്ത്യ പ്ലാനിങ് കമ്മീഷന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ചലച്ചിത്ര പിന്നണി ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ദീപു ആർ എസ് ചടയമംഗലത്തിന് ലഭിച്ചു. ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, എഴുത്തുകാരൻ, ഹുമാനിറ്റേറിയൻ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം നൽകിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

NGO ASSOCIATION സർക്കാർ ജീവനക്കാർ നാളെ പണിമുടക്കും

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തില്‍ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോണ്‍ ബാധകമാകുന്നവരുടെ നാളത്തെ ശമ്ബളം ഫെബ്രുവരിയിലെ ശമ്ബളത്തില്‍ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സർവീസില്‍ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല. അക്രമ പ്രവർത്തനങ്ങളില്‍…

Read More

കിളിമാനൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചു കടത്തിയ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ, കുവ്വപ്പടി, മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബു (44) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. യു.കെ യിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിലുള്ള കാട്ടുചന്ത, തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാക്കിയ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി ഈ പറമ്പിലുള്ള വീട്ടിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്.15 ലക്ഷം രൂപ…

Read More

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വിൽസൺ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അറിയിപ്പ്;പെരിങ്ങമ്മല വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റി

പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാല്‍, പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിങ്ങമ്മല വില്ലേജ് ഓഫീസ് പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള വാടകക്കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More