fbpx

റോഡിൽ കുഴഞ്ഞു വീണ് നിലമേൽ കൈതോട് സ്വദേശി മരിച്ചു

റോഡിൽ കുഴഞ്ഞു വീണ് ലോട്ടറി കച്ചവടക്കാരൻ മരിച്ചു.കൈതോട് എലിക്കുന്നാം മുകൾപുതുവൽവിള പുത്തൻ വീട്ടിൽ അയ്യപ്പൻ നായർ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ വിൽപ്പനയ്ക്ക് ആവശ്യമായ ലോട്ടറി എടുക്കുന്നതിന് പോകുമ്പോഴാണ് കൈപ്പള്ളിക്കോണത്ത് റോഡിൽ കുഴഞ്ഞ് വീണ് മരിച്ചത്. . അയ്യപ്പൻ നായർ ഇപ്പോൾമടവൂർ കൈപ്പള്ളിക്കോണത്ത് മുളവന ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഭാര്യ: ലളിതാംബിക. മക്കൾ : അനീഷ് കുമാർ , അപർണ്ണ മരുമകൻ : രാംദാസ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

നാളെ കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്

കൊല്ലം : കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്ഫൽ കളത്തിക്കാടിനെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു എന്ന് ആരോപിച്ചു കെ എസ് യു നാളെ(30/01/24) ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഗ്രാമ പഞ്ചായത്തിൽ പന്നി ശല്യത്തിന് പരിഹാരം ; പന്നിയെ വെടിവച്ചു കൊല്ലാൻ ലൈസൻസ് ഉള്ള മൂന്ന് പേർ

ചിതറ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പന്നിയുടെ ശല്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത് അനവധി പേരാണ് . കൃഷിക്കാർക്കും ബൈക്ക് യാത്രികാർക്കും മാത്രമല്ല വഴിയാത്രക്കാരായ അനവധി പേർക്കാണ് പന്നിയുടെ അക്രമത്തിൽ അപകടം സംഭവിച്ചിട്ടുള്ളത് . പന്നി ശല്യം കൂടുതലായ പ്രദേശങ്ങളിൽ പന്നിയെ വെടിവച്ചു കൊല്ലാൻ മൂന്ന് പേർക്ക് അനുമതി കിട്ടിയിട്ടുണ്ട് . ശല്യം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിന്നും അറിയിപ്പ്‌ലഭിക്കുന്ന സാഹചര്യത്തിൽ അതിന് പരിഹാരം കാണുന്ന നടപടികൾ സ്വീകരിക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി പറഞ്ഞു…

Read More

സബ് ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണ് മരിച്ചു, സംഭവം തലസ്ഥാനത്ത്

സബ് ജയിൽ ഉദ്യോഗസ്ഥൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് എസ്. സുരേന്ദ്രൻ (55) ആണ് കാൽവഴുതി കിണറ്റിൽ വീണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് കിണറിനുള്ളിൽനിന്ന് മൃതദേഹം പുറത്തെടുത്തത്. ബിന്ദുവാണ് ഭാര്യ. മകൻ നിഖിൽ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നിലമേൽ കണ്ണങ്കോട് മദ്യപിച്ചു വാഹനം ഓടിച്ചു ; വൻതുക നാശനഷ്ടം

നിലമേൽ കണ്ണങ്കോട് മദ്യപിച്ചു ചരക്ക് ലോറി ഓടിച്ചു . നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങലിലേക്കും വൈദ്യുത പോസ്റ്റിലും പറമ്പിൽ നിഷാദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കടയിലേക്കും ഇടിച്ചു കയറി . വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു കടയ്ക്കലിലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ പോലീസിന് വിളിച്ച് ഏല്പിച്ചു നിയമ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

അങ്കണവാടി ജീവനക്കാരുടെ വേതനം കൂട്ടി; ആനുകൂല്യം 60232 പേർക്ക്

പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂട്ടും.നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെൽപ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്.കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. . 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.44,735 പേർക്ക് വേതനത്തിൽ ആയിരം രൂപ അധികം ലഭിക്കും.15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ഓഫീസ് വൃ ത്തങ്ങൾ അറിയിച്ചു. വാർത്ത നൽകാനും…

Read More

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.മാഗ്നസ് സയൻസ് സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്. CCG പ്രസിഡന്റ് ശ്രീ. അനൂബ് അനിരുദ്ധൻ അധ്യക്ഷനായ ചടങ്ങിൽ CCG സെക്രട്ടറി ശ്രീ. ശങ്കർരാജ് ചിതറ സ്വാഗതം ആശംസിച്ചു.കൊല്ലം ജില്ലാപഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജെ. നജീബത്താണ് ഉദ്ഘാടനകർമം നിർവഹിച്ചത്. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകനും കവിയുമായ ശ്രീ. സുകുമാരപിള്ള, ചിതറ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. കെ. ഉഷ എന്നിവർ ആശംസകൾ…

Read More

കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

കടയ്ക്കലിൽ നിന്ന് ബൈക്കിൽ സജീർ പീഡനത്തിനിരയായ പെൺകുട്ടിയേയും മറ്റൊരു പെൺകുട്ടിയേയും കയറ്റി കൊണ്ട് പോവുകായിരുന്നു. ഒരാളെ നിലമേലിൽ ഇറക്കി. പീഡനത്തിന് ഇരയായ കുട്ടിയെ വർക്കലയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനാൽ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയെങ്കിലും ബഡ്സ്കൂൾ അനികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്. സജീർ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലാണ് വിദ്യാർത്ഥിനി പതിവായി സ്കൂളിലേക്ക് പോകുന്നത്. പ്രണയം നടിച്ച് അടുപ്പത്തിലായി. വർക്കല…

Read More

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി. 2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോര്‍ട്ട് ഫിലിം…

Read More

നിലമേലിൽ ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ SFI പ്രവർത്തകരെ റിമാന്റ് ചെയ്തു

നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പന്ത്രണ്ട് എസ് എഫ് ഐ പ്രവർത്തകരേയാണ് കടയ്ക്കൽ ജുഡീഷ്യൽ കോടതി റിമാൻഡ് ചെയ്‌തത്.ജാമ്യമില്ലാ വകുപ്പ്‌ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്എഫ്ഐ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് സുരക്ഷ. ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ ഇസഡ് പ്ലസ് (Z+) സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള രാജ്ഭവനും സുരക്ഷയൊരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരം…

Read More