January 2024
കടയ്ക്കലിൽ മദ്യപാനത്തിനിടെ തർക്കം ഒരാൾക്ക് വെട്ടേറ്റു
കടയ്ക്കൽ കോട്ടപ്പുറത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം.മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനൊടുവിൽകോട്ടുപുറം സ്വദേശി ജെയിംസിന്റെ തലക്ക് വെട്ടുകയായിരുന്നു . വെട്ടേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോട്ടപുറം സ്വദേശിയായ അജയകുമാറാണ് വെട്ടയത്. അജയകുമാറിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 1
പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകി കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ; നടപടിക്ക് ശുപാർശ
ഭർതൃവീട്ടു കാരുടെ പീഡനത്തെ തുടർന്ന് തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഷഹന ജീവനൊടുക്കിയെന്ന കേസുമായി ബന്ധപ്പെട്ട് കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ(സി പിഒ) നവാസിനെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതികളായ ഭർത്യവീട്ടുകാർക്ക് പൊലീസിൻ്റെ നീക്കങ്ങൾ നവാസ് ചോർത്തിയെന്ന് സ്പെഷൽ ബ്രാഞ്ചി ൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവരങ്ങൾ ചോർത്തിക്കിട്ടിയതോടെ പ്രതികൾ സംസ്ഥാനം വിട്ടു. മരിച്ച ഷഹനയുടെ ഭർത്താവിന്റെ ബന്ധുവാണ് നവാസ്. സംഭവത്തിൽ ഫോർട്ട് അസി.കമ്മിഷണറാണ് നവാസി നെതിരെ നടപടിയെടുക്കണമെ ന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്….
കുളത്തൂപ്പുഴയിൽ വിവാഹം കഴിക്കണമെന്ന് 16 കാരിയുടെ ആത്മഹത്യ ഭീക്ഷണി ; ഒടുവിൽ 22 കാരൻ പോസ്കോ വകുപ്പിൽ ജയിലിൽ
കുളത്തൂപ്പുഴയിൽ സുജിത്ത് 22 നെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലയിരുന്നു. തമിഴ് നാട്ടിൽ പഠിക്കുന്ന പെൺകുട്ടി അവധിക്ക് നാട്ടിൽ എത്തി സുജിത്തിനോട് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു . എന്നാൽ പ്രായപൂർത്തി ആകാത്തതിനാൽ സുജിത്ത് പെൺകുട്ടിയുടെ ആവശ്യം നിരസിച്ചു. എന്നിട്ടും പെൺകുട്ടി പിന്മാറിയില്ല ഒടുവിൽ വീട്ടുകാർ സംസാരിച്ചു വഴങ്ങാത്ത പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു .ഇതോടെ ഭയന്ന വീട്ടുകാർ സുജിത്തുമായി രഹസ്യമായി വിവാഹം കഴിപ്പിച്ച് തമിഴ് നാട്ടിൽ താമസം…
കല്ലറയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടാം പ്ലാച്ചി കുഴിയിൽ വീട്ടിൽകൃഷ്ണൻ ആചാരി (63), ഭാര്യ വസന്തകുമാരി (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 യോടെ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. കൃഷ്ണൻ ആചാരിയെ വിട്ടിന് പുറത്തെ ശുചി മുറിയിലും, വസന്തയെ കുളിമുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ സജിയ്ക്കൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സജി ഭാര്യയുമൊത്ത് വട്ടപ്പാറയിലുള്ള ഭാര്യാമാതാവിൻ്റെ വീട്ടിൽ പോയിരുന്നു. മകൾ ശ്രീജ ആയൂരുള്ള…
ചിതറയിൽ വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിൽ
ചിതറയിൽ വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിലായി.ഐരകുഴി കൊച്ചുപെരുങ്ങാട് അഖിൽ വിലാസത്തിൽ പക്രു എന്ന് വിളിക്കുന്ന അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പുറത്ത എത്തിച്ച് വീടിന് സമീപത്തുളള ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പീഡിപ്പിച്ചത്.തുടർന്ന് വിവാഹകഴിക്കില്ലന്ന് പറഞ്ഞ അഖിൽ പെൺകുട്ടിയെ ഒഴവാക്കാൻ ശ്രമിച്ചും.തുടർന്ന് കഴിഞ്ഞ ഒക്ടോബർ പത്താം തീയതി കുട്ടി വീട് വിട്ട് പോയി .തുടർന്നാണ് ചിതറ പോലീസ് മാൻമിസ്സിങ്ങിന് കേസെടുത്തത്. അന്വേഷണത്തിൽ…